Home
Deal of the day

ലാപ്ടോപ്പ് വാങ്ങാൻ ഇതിലും നല്ലൊരു സമയമില്ല; അടിപൊളി ഡീലുകളുമായി ആമസോൺ | Amazon Great Summer Sale

കിടിലൻ ഓഫറുകളും ഡീലുകളുമായി Amazon Great Summer Sale തുടരുകയാണ്. മെയ് 4 മുതൽ മെയ് 8 വരെ നടക്കുന്ന സെയ്ൽ ഫെസ്റ്റിന്റെ ഭാഗമായി ലാപ്ടോപ്പുകൾ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കിടിലൻ ഡിസ്കൌണ്ടുകളാണ് ഓഫർ ചെയ്യുന്നത്. ഗെയിമിങ് ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് നല്ലൊരു അവസരമാണിതെന്ന് പറയാം.

അസൂസ്, എംഎസ്ഐ, ഡെൽ, എച്ച്പി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള എണ്ണം പറഞ്ഞ ഗെയിമിങ് ലാപ്ടോപ്പുകളാണ് ഗ്രേറ്റ് സമ്മർ സെയിലിന്റെ ഭാഗമായി വൻ വിലക്കുറവിൽ വിൽക്കുന്നത്. അസൂസ് റോഗ് സ്ട്രിക്സ് ജി15 അഡ്വാന്റേജ് എഡിഷൻ, എംഎസ്ഐ കട്ടാന ജിഎഫ്66, ഡെൽ ഗെയിമിങ് ജി15 5525 ലാപ്ടോപ്പ്, ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്‌ടോപ്പ്, എച്ച്പി വിക്ടസ് ഗെയിമിങ് ലാപ്ടോപ്പ് എന്നിവയെല്ലാം ഓഫർ വിലയിൽ ഇപ്പോൾ ലഭ്യമാകും.

ലാപ്ടോപ്പ് വാങ്ങാൻ ഇതിലും നല്ലൊരു സമയമില്ല; അടിപൊളി ഡീലുകളുമായി ആമസോൺ

മുകളിൽ പറഞ്ഞ ലാപ്ടോപ്പുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. ഡിവൈസിന്റെ എംആർപി പ്രൈസ്, അമസോൺ ഡീലിന് ശേഷമുള്ള പ്രൈസ്, ലഭിക്കുന്ന ഡിസ്കൌണ്ട്, ലാപ്ടോപ്പുകളുടെ ഫീച്ചറുകൾ എന്നിവയെല്ലാം വിശദമായി തന്നെ ചുവടെ നൽകിയിട്ടുണ്ട്. ഗ്രേറ്റ് സമ്മർ സെയ്ലിന്റെ ഭാഗമായി ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്ന ഓഫറുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

അസൂസ് റോഗ് സ്ട്രിക്സ് ജി15 അഡ്വാന്റേജ് എഡിഷൻ

ഡിവൈസിന്റെ എംആർപി പ്രൈസ് : 1,97,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,24,989 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 37 ശതമാനം

അസൂസ് റോഗ് സ്ട്രിക്സ് ജി15 അഡ്വാന്റേജ് എഡിഷൻ ലാപ്ടോപ്പ് വിപണിയിൽ ലഭ്യമായ പവർഫുൾ ഗെയിമിങ് ലാപ്ടോപ്പുകളിൽ ഒന്നാണ്. 165 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 15.6 ഇഞ്ച് ഡബ്ല്യൂ ക്യൂ എച്ച്ഡി ആന്റി ഗ്ലെയർ ഡിസ്പ്ലെ, എഎംഡി റൈസൻ 9 പ്രോസസർ, ഡെഡിക്കേറ്റഡ് എഎംഎഡി റാഡിയോൺ ആർഎക്സ് 6X 6800M ഗ്രാഫിക്സ്, 16 ജിബി റാം, 1 ടിബി എസ്എസ്ഡി സ്റ്റോറേജ്, വിൻഡോസ് 11 ഒഎസ് എന്നിവയെല്ലാം അസൂസ് റോഗ് സ്ട്രിക്സ് ജി15 അഡ്വാന്റേജ് എഡിഷൻ ലാപ്ടോപ്പിന്റെ സവിശേഷതകളാണ്.

എംഎസ്ഐ കട്ടാന ജിഎഫ്66

ഡിവൈസിന്റെ എംആർപി പ്രൈസ് : 95,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 66,989 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 30 ശതമാനം

എംഎസ്ഐ കട്ടാന ജിഎഫ്66 ഗെയിമിങ് ലാപ്ടോപ്പ് 12th ജനറേഷൻ ഇന്റൽ കോർ ഐ5-12450എച്ച് പ്രോസസർ ഫീച്ചർ ചെയ്യുന്നു. വിൻഡോസ് 11 ഹോം ഒഎസ്, എംഎസ്ഐ സെന്റർ ഗെയിമിങ് മോഡ്, 40 സെമി ഫുൾഎച്ച്ഡി (144Hz) ഡിസ്പ്ലെ, 8 ജിബി റാം (64 ജിബിയായി ഉയർത്താം), 512 ജിബി സ്റ്റോറേജ്, NVIDIA ജിഫോഴ്സ് ആർടിഎക്സ് 3050 ജിഡിഡിആർ6 ഗ്രാഫിക്സ് എന്നിവയൊക്കെയാണ് എംഎസ്ഐ കട്ടാന ജിഎഫ്66 ലാപ്ടോപ്പിന്റെ പ്രധാന ഫീച്ചറുകൾ.

ഡെൽ ഗെയിമിങ് ജി15 5525 ലാപ്ടോപ്പ്

ഡിവൈസിന്റെ എംആർപി പ്രൈസ് : 1,01,448 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 65,989 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 35 ശതമാനം

എഎംഡി റൈസൻ5 6600എച്ച് 6 -കോർ പ്രോസസറാണ് ഡെൽ ഗെയിമിങ് ജി15 5525 ലാപ്ടോപ്പിൽ ഉള്ളത്. 15.6 ഇഞ്ച് സൈസ് വരുന്ന ഫുൾഎച്ച്ഡി WVA ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റും ഫീച്ചർ ചെയ്യുന്നു. 8 ജിബി എക്സ്പാൻഡബിൾ റാം, 512 ജിബി സ്റ്റോറേജ്, NVIDIA ജീഫോഴ്സ് ആർടിഎക്സ് 3050 ഗ്രാഫിക്സ് എന്നിവയൊക്കെ ഡെൽ ഗെയിമിങ് ജി15 5525 ലാപ്ടോപ്പിന്റെ എടുത്ത് പറയേണ്ട ഫീച്ചറുകളാണ്.

ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്‌ടോപ്പ്

ഡിവൈസിന്റെ എംആർപി പ്രൈസ് : 82,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 58,989 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 29 ശതമാനം

12th ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസറാണ് ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത്. 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമാണ് ലാപ്ടോപ്പിലുള്ളത്. വിൻഡോസ് 11 ഹോം ഒഎസ്, 15.6" ഫുൾഎച്ച്ഡി ഡിസ്പ്ലെയും ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്‌ടോപ്പിൽ ലഭ്യമാണ്. ഒന്നിലധികം കൂളിങ് മോഡുകളും ഡിവൈസിലുണ്ട്. 82,999 രൂപ എംആർപി പ്രൈസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ലാപ്ടോപ്പ് 29 ശതമാനം ഡിസ്കൌണ്ടിൽ ലഭ്യമാകുമെന്നതാണ് ഈ ഡീലിന്റെ സവിശേഷത.

എച്ച്പി വിക്ടസ് ഗെയിമിങ് ലാപ്ടോപ്പ്

ഡിവൈസിന്റെ എംആർപി പ്രൈസ് : 71,343 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 53,989 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 24 ശതമാനം

എച്ച്പി വിക്ടസ് ഗെയിമിങ് ലാപ്ടോപ്പ് എഎംഡി റൈസൻ 5 5600എച്ച് പ്രോസസർ ഫീച്ചർ ചെയ്യുന്നു. 16.1 ഇഞ്ച് ഫുൾഎച്ച്ഡി ഡിസ്പ്ലെയും ഡിവൈസിലുണ്ട്. 71,343 രൂപ എംആർപി പ്രൈസിലെത്തുന്ന ലാപ്ടോപ്പ് 59,989 രൂപയ്ക്ക് സ്വന്തമാക്കാമെന്നതാണ് ഈ ഡീലിന്റെ സവിശേഷത. 8 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും റാഡിയോൺ ആർഎക്സ്5500എം ഗ്രാഫിക്സും എച്ച്പി വിക്ടസ് ഗെയിമിങ് ലാപ്ടോപ്പ് ഫീച്ചർ ചെയ്യുന്നു.

English summary
As part of the Amazon Great Summer Sale, huge discounts are being offered on electronic devices, including laptops. A number of gaming laptops from brands like Asus, MSI, Dell, and HP are being sold at huge discounts as part of the Great Summer Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X