Home
Deal of the day

വമ്പൻ വിലക്കുറവ്! ആമസോൺ സ്‌പെഷ്യൽ ഡെൽ ഡെയ്‌സ് സെയിലിൽ ലാപ്ടോപ്പുകൾക്ക് കിടിലൻ ഓഫറുകൾ

ഡെൽ ലാപ്‌ടോപ്പുകളിലും മോണിറ്ററുകളിലും മികച്ച ഡീലുകൾക്കായി തിരയുകയാണോ? എങ്കിൽ കോളടിച്ചു. ഉയർന്ന പ്രകടനമുള്ള ലാപ്‌ടോപ്പുകൾ മുതൽ ക്രിസ്റ്റൽ ക്ലിയർ മോണിറ്ററുകൾ വരെയുള്ള ഡെൽ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയിൽ വമ്പിച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന സ്‌പെഷ്യൽ ഡെൽ ഡെയ്‌സ് സെയിൽ ആമസോണിൽ ആരംഭിച്ചു. നിങ്ങൾ ഒരു വർക്ക് സെറ്റപ്പ് ചെയ്യാനായുള്ള പ്രൊഫഷണൽ ലാപ്ടോപ്പ് വേണമെങ്കിൽ, ടോപ്പ്-ടയർ പ്രകടനം ആവശ്യമുള്ള ഗെയിമിങ് ലാപ്ടോപ്പ് ആവശ്യമെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ഹോം ഓഫീസ് അപ്‌ഗ്രേഡ് ചെയ്യുന്നത്തിന് ആയാലും, ഈ സെയിൽ നിങ്ങൾക്ക് ഗുണം ചെയ്യും.

ഗുണനിലവാരത്തിനും പുതുമയ്‌ക്കുമുള്ള ഡെല്ലിൻ്റെ പ്രശസ്തി നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഈ സെയിൽ നിങ്ങളക്ക് ചില മികച്ച സാങ്കേതികവിദ്യകൾ ഉള്ള ലാപ്പ്ടോപ്പ് വലിയ ലാഭത്തിൽ നേടാൻ നിങ്ങളെ സഹായിക്കും. പല വിഭാഗങ്ങളിലും വിലകൾ വെട്ടിക്കുറച്ചതിനാൽ, ആ സ്വപ്ന ലാപ്‌ടോപ്പ് അല്ലെങ്കിൽ മോണിറ്റർ ലോഞ്ച് വിലയുടെ പകുതി വിലയ്ക്ക് പോലും സ്വന്തമാക്കാൻ സാധിച്ചേക്കാം.

ആമസോൺ സ്‌പെഷ്യൽ ഡെൽ ഡെയ്‌സ് സെയിലിൽ ലാപ്ടോപ്പുകൾക്ക് കിടിലൻ ഓഫറുകൾ

ഈ ലാപ്പ്ടോപ്പ് ഡീലുകളിൽ നിന്ന് എളുപ്പത്തിൽ നിങ്ങൾക്ക് വനേടാത്ത തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന്, സ്‌പെഷ്യൽ ഡെൽ ഡെയ്‌സ് സെയിലിലെ ചില മികച്ച ഓഫറുകളുടെ ഒരു ലിസ്റ്റ് ആണ് ഈ ലേഖനത്തിൽ പറയുന്നത്. ഓഫാറുകൾ മനസിലാക്കി നിങ്ങളുടെ ആവശ്യത്തിന് വേണ്ടത് തുരഞ്ഞെടുക്കാൻ ഈ ലേഖനം സഹായിക്കും.

ഡെൽ G15-5530 ഗെയിമിംഗ് ലാപ്‌ടോപ്പ്: ശക്തമായ ഇൻ്റൽ കോർ i5-13450HX പ്രോസസർ, 16 ജിബി DDR5 റാം, 1 ടിബി SSD എന്നിവ ഉപയോഗിച്ച് ഗെയിമിംഗിനും ഹെവി-ഡ്യൂട്ടി ടാസ്‌ക്കുകൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സുഗമമായ പ്രകടനം ഉറപ്പാക്കുന്ന 6 ജിബി GDDR6 മെമ്മറിയുള്ള NVIDIA RTX 3050 ഗ്രാഫിക്‌സ് കാർഡ് ഇതിലുണ്ട്. 15.6" FHD ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും 250 nits ബ്രൈറ്റ്നസ്സും ആണ് ഇതിലുള്ളത്.

അത് വ്യക്തവും സുഗമവുമായ ദൃശ്യങ്ങൾ കാണാൻ സഹായിക്കുന്നു. ലാപ്‌ടോപ്പിൽ ഒരു ഓറഞ്ച് ബാക്ക്‌ലിറ്റ് കീബോർഡും ഉൾപ്പെടുന്നു, കൂടാതെ MS Office 2021 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത Windows 11ൽ പ്രവർത്തിക്കുന്നു. ഇതിന് 2.65kg ഭാരമാണ് ഉള്ളത്. ഇതിന്റെ ഇപ്പോഴത്തെ സെയിൽ വില 69990 രൂപയാണ്.

ഡെൽ വോസ്ട്രോ 3420: തിൻ & ലൈറ്റ് ആയ ഈ ലാപ്‌ടോപ്പ്, പ്രകടനത്തിൻ്റെയും പോർട്ടബിലിറ്റിയുടെയും ബാലൻസ് വാഗ്ദാനം ചെയ്യുന്നു. 12th Gen Intel Core i3-1215U പ്രോസസർ, 8 ജിബി റാം, 512 ജിബി SSD എന്നിവ ഇതിൻ്റെ സവിശേഷതകളൾ ആണ്.

15.6" FHD ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റും 250 nits ബ്രൈറ്റ്നസ്സും ഉള്ള വ്യക്തമായ ദൃശ്യങ്ങൾ നൽകുന്നു. ഇതിൽ ഇന്റെഗ്രേയ്റ്റഡ് ഗ്രാഫിക്സ് ഉൾപ്പെടുന്നു, Windows 11, MS Office 2021, McAfee സെക്യൂരിറ്റി സോഫ്‌റ്റ്‌വെയർ എന്നിവയിൽ പ്രീ-ലോഡ് ചെയ്‌തിരിക്കുന്ന ഈ ലാപ്‌ടോപ്പിന് 1.48 കിലോഗ്രാം ഭാരമുണ്ട്. ഇതിന്റെ ഇപ്പോഴത്തെ സെയിൽ വില 39990 രൂപയാണ്.

ഡെൽ ഇൻസ്പിരേഷൻ 14 തിൻ & ലൈറ്റ് ലാപ്ടോപ്പ്: 12th Gen Intel Core i5-1235U പ്രോസസർ, 8ജിബി റാം, 512ജിബി SSD എന്നിവയുള്ള ഒരു കോംപാക്റ്റ് ഉപകരണമാണ്. 250 nits ബ്രൈറ്റ്നസ് ഉള്ള 14.0" FHD ഡിസ്‌പ്ലേയാണ് ഇതിൻ്റെ സവിശേഷത. ലാപ്‌ടോപ്പിൽ സംയോജിത ഗ്രാഫിക്‌സ് ഉൾപ്പെടുന്നു. കൂടാതെ MS Office 2021നൊപ്പം Windows 11 പ്രവർത്തിക്കുന്നു. സ്പിൽ-റെസിസ്റ്റൻ്റ് കീബോർഡ് ഉള്ള ഈ ലാപ്പ്ടോപ്പിന് വെറും 1.48kg ഭാരമാണ് ഉള്ളത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Special Dell Days Sale has started on Amazon, offering huge discounts on a wide range of Dell products, from high-performance laptops to crystal clear monitors. Whether you need a professional laptop for a work setup, a gaming laptop that requires top-tier performance, or upgrading your home office, this sale is for you.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X