മാസ് കാട്ടാൻ ഇത് മതി! വെറും 15000 രൂപയ്ക്ക് വൺപ്ലസ് 5ജി ഫോൺ വാങ്ങാം
ഒരു സീരീസിൽ പുതിയ ഫോണുകൾ ഇറങ്ങുന്നതുകൊണ്ട് പല ഗുണങ്ങൾ ഉണ്ട്. ഏറ്റവും പുതിയ ടെക്നോളജികളും ഫീച്ചറുകളുമായി ആ സീരീസ് നവീകരിക്കപ്പെടും എന്നത് പ്രധാന ഗുണം. എന്നാൽ അതേപോലെ തന്നെ പുതിയ ഫോൺ ഇറങ്ങുമ്പോൾ മുൻഗാമിയായ മോഡലിന് വില കുറയും എന്നതും ഒരു ഗുണമാണ്. കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ വിലക്കുറവ് വലിയ അനുഗ്രഹമാകും. ഇപ്പോൾ ദീപാവലിയോടനുബന്ധിച്ച് ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമെല്ലാം ഫെസ്റ്റിവൽ സെയിലുകൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടുമായി വിപണിയിൽ ലഭ്യമായിരിക്കുന്നു. അതിൽ കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഒരു വൺപ്ലസ് ഫോണും ഉണ്ട്.
ഇന്ത്യൻ വിപണിയിലെ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ പ്രമുഖനായ വൺപ്ലസ് കഴിഞ്ഞ വർഷം അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി (OnePlus Nord CE 3 Lite 5G). 20000 രൂപയിൽ താഴെ വില വിഭാഗത്തിൽ പുറത്തിറക്കിയ ഈ 5ജി ഫോൺ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ഫ്ലിപ്പ്കാർട്ടിൽ അവസരമുണ്ട്.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റിന്റെ യഥാർഥ വില 19,999 രൂപയായിരുന്നു. എന്നാൽ ഈ വർഷം ഇതിന്റെ പിൻഗാമിയായി വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് 5ജി എത്തിയതോടെ നോർഡ് 3 ലൈറ്റ് 5ജിയുടെ വില കുറഞ്ഞു. ഇപ്പോൾ ഡിസ്കൗണ്ടിൽ വെറും 15,684 രൂപ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് ഏതാണ്ട് 4000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ട് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിക്ക് ലഭ്യമാണ്. ഇത് കൂടാതെ ബാങ്ക് ഓഫറും മറ്റ് ചില ഓഫറുകളും ലഭ്യമാണ്. ഈ ഫോണിന്റെ പിൻഗാമിയായ നോർഡ് സിഇ4 ലൈറ്റ് 5ജി 17,612 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതോടൊപ്പം 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും നോർഡ് സിഇ4 ലൈറ്റ് 5ജിക്ക് ലഭ്യമാണ്. അതിനാൽ നോർഡ് സിഇ3 ലൈറ്റിനെക്കാൾ മികച്ച ഓപ്ഷൻ നോർഡ് 4 ലൈറ്റ് 5ജി ആണ്. ആമസോണിലും വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് 5ജിക്ക് ഡിസ്കൗണ്ട് ഉണ്ട്.
വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജി (OnePlus Nord CE4 Lite 5G) ഡിസ്കൗണ്ട്: ആമസോണിൽ യഥാർഥ വില (19,999 രൂപ) യിൽ തന്നെയാണ് ഈ വൺപ്ലസ് ഫോണിന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫെസ്റ്റിവൽ സെയിൽ ഓഫറിന്റെ ഭാഗമായി 2000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
കൂപ്പൺ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് 5ജിയുടെ അടിസ്ഥാന മോഡലിന്റെ വില 17999 രൂപയിലേക്ക് എത്തും. ഇത് കൂടാതെ ബാങ്ക് ഓഫർ എന്ന നിലയിൽ 1000 രൂപ ഡിസ്കൗണ്ട് വേറെയും ലഭിക്കും. ഇതുകൂടി പ്രയോജനപ്പെടുത്തിയാൽ വില 16,999 രൂപയായി കുറയ്ക്കാം.

പുതിയ മോഡൽ എന്ന നിലയിൽ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയെക്കാൾ മികച്ചത് നോർഡ് 4 ലൈറ്റ് 5ജിയാണ്. 6.67 ഇഞ്ച് ഫുൾ HD+ OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, അഡ്രിനോ 619 GPU ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 6nm 5G ചിപ്സെറ്റ്, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, എന്നിവ ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. അതിൽ 1/1.95 ഇഞ്ച് സോണി LYT-600 സെൻസർ, f/1.8 അപ്പേർച്ചർ, OIS, ഉള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവയാണ് ഉള്ളത്. f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G SA/ NSA, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5500mAh ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. സൂപ്പർ സിൽവർ, മെഗാ ബ്ലൂ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് അൾട്രാ ഓറഞ്ച് നിറങ്ങളിൽ വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജി ലഭ്യമാണ്.


Click it and Unblock the Notifications








