Home
Deal of the day

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ വരുന്നു; ഫോണുകൾക്കും ലാപ്ടോപുകൾക്കും വൻ ഡിസ്കൗണ്ട്

പുതിയ ഓഫർ വിൽപന പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ആയിരിക്കും പുതിയ ഓഫർ വിൽപന. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ എന്ന് പേരിട്ടിരിക്കുന്ന ആദായ വിൽപന ആ​ഗസ്ത് 5ന് ആരംഭിക്കും 9 വരെ ആയിരിക്കും വിൽപന നടക്കുക.

എന്നാൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ഒരു ദിവസം മുമ്പ് തന്നെ ഈ വിൽപനയിൽ പങ്കെടുക്കാം. ഓഫർ വിൽപനയിൽ സ്മാർട്ട് ഫോണുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ് ഉണ്ടായിരിക്കുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം പ്രത്യേക കിഴിവ് ഉണ്ടായിരിക്കുന്നതാണ്.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ വരുന്നു

സാംസങ്, വൺപ്ലസ്, റിയൽമീ തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ ഫോണുകൾക്ക് നാൽപത് ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സംബന്ധിച്ച സ്പെഷ്യൽ ടീസർ ആമസോൺ പുറത്തുവിട്ടിട്ടുണ്ട്. നിങ്ങൾ ലാപ്ടോപോ, ഇയർബഡോ തുടങ്ങിയ സാധനങ്ങൾ വാങ്ങാൻ പദ്ധതി ഇട്ടിട്ടുണ്ടെങ്കിൽ അൽപം കാത്തിരിക്കാനാണ് ടീസറിൽ ആമസോൺ പറയുന്നത്.

ലാപ്ടോപുകൾക്കും ഇയർബഡുകൾക്കും എല്ലാം 75 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിളിന്റെ ടാബ്ലറ്റ് പോലുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 75 ശതമാനം വരെയാണ് കിഴിവ്. തിരഞ്ഞെടുത്ത 4കെ സ്മാർട്ട് ടിവികൾക്കാകട്ടെ 60 ശതമാനം വരെ കിഴിവും ലഭിക്കും. വിവിധ ബാങ്കുകളുടെ കാർഡുകൾക്ക് പ്രത്യേകം ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ വരുന്നു

വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയും വിവിധ തരം കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ​ഗെയിമുകൾ ആസ്വദിക്കുന്നവർക്കും വലിയ അവസരമാണ് ഈ ഓഫർ വാ​ഗ്ദാനം ചെയ്യുന്നത്. സോണിയുടെ പ്ലേസ്റ്റേഷൻ 5 ഉം മറ്റ് ഉൽപ്പന്നങ്ങൾ മികച്ച കിഴിവിൽ സ്വന്തമാക്കാം മാത്രമല്ല ​ഗെയിമുകൾ സംബന്ധിച്ച മറ്റ് ഉപകരണങ്ങൾക്ക് 50 ശതമാനത്തോളം കിഴിവ് ലഭിക്കും. ചില ​ഗെയിമുകൾക്ക് 80 ശതമാനം വരെ കിഴിവ് വാ​ഗ്ദാനം ചെയ്യുന്നുണ്ട് ആമസോൺ.

അതേ സമയം ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിന്റെ ഭാ​ഗമായി ഉത്പന്നങ്ങളുടെ കൃത്യമായ വിലവിവരണങ്ങൾ ഇതുവരെയും ആമസോൺ പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ഇക്കാര്യങ്ങൾ പുറത്തുവിടുന്നതായിരിക്കും. അതിനിടെ അടുത്തിടെ ആയിരുന്നു ആമസോണിൽ പ്രൈം ഡേ സെയിലിൽ നടന്നത്. ഉപഭോക്താക്കൾക്ക് 300 കോടിയിലേറെ ലാഭം ഉണ്ടാക്കാൻ പ്രൈം ഡേ സെയിലിന് സാധിച്ചു എന്നാണ് ആമസോൺ അവകാശപ്പെടുന്നത്.

2022ലെ പ്രൈം ഡേ സെയിലിനെ അപേക്ഷിച്ച് ഈ വർഷം 14 ശതമാനം കൂടുതൽ വ്യാപാരം നടന്നെന്നും ആമസോൺ പറയുന്നു. ഓരോ സെക്കൻഡിലും 5 സ്മാർട്ട്‌ഫോണുകൾ വീതം വിറ്റഴിക്കപ്പെട്ടിരുന്നു. വൺപ്ലസ് നോർഡ് 3, സാംസങ് ​ഗാലക്സി എം34, മോട്ടറോള റാസർ 40 സീരീസ്, റിയൽമീ നസ്റോ 60 സീരീസ്, ഐക്യൂ നിയോ 7 പ്രോ എന്നീ സ്മാർട്ട് ഫോണുകൾക്കായിരുന്നു ആവിശ്യക്കാർ ഏറെ ഉണ്ടായിരുന്നത്.

എന്നാൽ ഏറ്റവും കൂടുതൽ‌ വിറ്റുപോയ സ്മാർട്ട്ഫോൺ സാംസങ് ​ഗാലക്സി എം34 ആണ്. ഒരു മിനിറ്റിനുള്ളിൽ 22,190 ഓർഡറുകൾ സ്വീകരിച്ചു എന്നത് ഏറ്റവും വലിയ നേട്ടമായും ആമസോൺ ഉയർത്തിക്കാണിക്കുന്നുണ്ട്. ആമസോണും വിവിധ ബാങ്കുകളും പല ബ്രാൻഡുകളും ചേർന്നാണ് ഈ കിഴിവ് വിൽപന ഒരുക്കിയത്. ഒരു ദിവസം ഏറ്റവും കൂടുതൽ ഡെലിവറി നടത്തി എന്നതിന്റെ പ്രത്യേകതയും ഇക്കഴിഞ്ഞ പ്രൈം ഡെ സെയിലിന്റെ ദിവസങ്ങളിലൊന്നിലാണ്.

ഓരോ മിനുറ്റിലും 30 ടിവികൾ വീതം വിറ്റഴിക്കപ്പെട്ടെന്നാണ് ആമസോൺ അവകാശപ്പെടുന്നത്. ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്ക് പുറമെ ഷൂസുകൾക്കും മേക്കപ്പ് സാധനങ്ങൾക്കും ആവിശ്യക്കാർ ധാരാളമായിരുന്നു. ഓരോ 0.4 സെക്കൻഡിലും ഒരു ജോടി ഷൂസിന് ഓർഡർ ലഭിച്ചുകൊണ്ടേ ഇരുന്നു. ഓരോ 1.6 സെക്കൻഡിലും ഒരു ഹാൻഡ്‌ബാഗിനും ആവിശ്യക്കാർ എത്തി. ഇത്തരത്തിൽ മികച്ച വിൽപന ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലും ഉണ്ടാകുമെന്നാണ് ആമസോൺ പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Amazon, the leading e-commerce website, has announced a new offer for sale. The new sale will coincide with Independence Day. The Amazon Great Freedom Festival Sale will start on August 5 and last until August 9. But those with Amazon Prime memberships can participate in this sale a day earlier.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X