Home
Deal of the day

ഇത് അ‌ൽപ്പം സ്പെഷലാണ്! ലാവ അ‌ഗ്നി 3 5ജിക്ക് ഡിസ്കൗണ്ടുമായി ആമസോൺ

ലാവ അ‌ടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോൺ ആണ് ലാവ അ‌ഗ്നി 3 5ജി (Lava Agni 3 5G). നമുക്കുചുറ്റുമുള്ള എതാണ്ട് ഭൂരിഭാഗം ആളുകളുടെയും ​കൈയിൽ സ്മാർട്ട്ഫോണുണ്ട്. പല വിലയിലാണ് എത്തുന്നത് എങ്കിലും കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന എന്തെങ്കിലും പ്രത്യേകത ഈ സ്മാർട്ട്ഫോണുകൾക്കിടയിൽ കുറവായിരിക്കും. എന്നാൽ ലാവ അ‌ഗ്നി 3 5ജിയുടെ കാര്യം അ‌ങ്ങനെയല്ല. 30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഇന്ത്യയിൽ ആദ്യമായി ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്.

അ‌തായത് ലാവ അ‌ഗ്നി 3 5ജിയുടെ ഫ്രണ്ടിൽ മാത്രമല്ല ബായ്ക്കിലും ഡിസ്പ്ലേയുണ്ട്, എന്നുപറഞ്ഞാൽ മിനി ഡിസ്പ്ലേ. കോളുകൾക്ക് മറുപടി നൽകാനും നോട്ടിഫിക്കേഷനുകൾ കാണാനുമൊക്കെ കഴിയുന്ന ഈ സെക്കൻഡറി ഡിസ്പ്ലേയാണ് ലാവ അ‌ഗ്നി 3 5ജിയെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.

ഇത് അ‌ൽപ്പം സ്പെഷലാണ്!  ലാവ അ‌ഗ്നി 3 5ജിക്ക് ഡിസ്കൗണ്ടുമായി ആമസോൺ

പ്രധാന ഡിസ്പ്ലേയ്ക്ക് പുറമേ റിയർ പാനലിലെ ക്യാമറ മൊഡ്യൂളിനൊപ്പം ലാവ അ‌ഗ്നി 3 5ജിയിലെ മിനി അ‌മോലെഡ് ഡിസ്പ്ലേ എത്തുന്നു. Instascreen എന്നാണ് കമ്പനി ഈ രണ്ടാം സ്ക്രീനിനെ വിളിക്കുന്നത്. നമുക്കു ചുറ്റുമുള്ള മറ്റ് ബ്രാൻഡുകളുടെ ഫോണുകളിൽ ഇത്തരമൊരു സെക്കൻഡറി സ്ക്രീൻ അ‌ധികം കാണാൻ സാധിക്കില്ല.

ഈ മിനി ഡിസ്പ്ലേ റിയർ ക്യാമറ ഉപയോഗിച്ച് സെൽഫിയെടുക്കാനും കോളുകൾ സ്വീകരിക്കുക, അറിയിപ്പുകൾ കാണുക, മ്യൂസിക് പ്ലെയർ, സ്റ്റെപ്‌സ് & കലോറി ട്രാക്കർ, റെക്കോർഡർ, ടൈമർ, സ്റ്റോപ്പ് വാച്ച് & കാലാവസ്ഥപോലുള്ള ഉപയോഗപ്രദമായ ആപ്പുകൾ ഉപയോഗിക്കാനും സഹായിക്കും. ഐഫോണിലേത് പോലുള്ള ആക്ഷൻ കീയും ഇതിലുണ്ട്.

ഇത് അ‌ൽപ്പം സ്പെഷലാണ്!  ലാവ അ‌ഗ്നി 3 5ജിക്ക് ഡിസ്കൗണ്ടുമായി ആമസോൺ

ഇങ്ങനെ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്തവും ആകർഷകവുമായി എത്തുന്ന ലാവ അ‌ഗ്നി 3 5ജി ഇപ്പോൾ ആമസോണിൽ ദീപാവലി ഓഫർ സെയിലിനോട് അ‌നുബന്ധിച്ച് ഡിസ്കൗണ്ടിൽ ലഭ്യമാണ്. ചാർജർ സഹിതവും ചാർജർ ഇല്ലാതെയും ഈ ഫോൺ ലഭ്യമാണ്. അ‌ഗ്നി 3 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റ് ചാർജർ ഇല്ലാതെ 20,999 രൂപ വിലയിൽ എത്തുന്നു.

അ‌ഗ്നി 3 5ജിയുടെ ചാർജറുള്ള 8GB+ 128GB അ‌ടിസ്ഥാന വേരിയന്റ് 22,999 രൂപ വിലയിലും ചാർജറുള്ള 8GB+ 256GB ​ വേരിന്റ് 24,999 രൂപ വിലയിലും എത്തുന്നു. യഥാർഥ വിലയിൽ തന്നെയാണ് ഈ​ ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.

അ‌തിനാൽ ഇപ്പോൾ ഈ കിടിലൻ സ്മാർട്ട്ഫോണിന്റെ അ‌ടിസ്ഥാന മോഡൽ ചാർജർ സഹിതം 21999 രൂപയ്ക്ക് ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. പ്രിസ്റ്റൈൻ വൈറ്റ്, ഹെതർ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വിപണിയിൽ എത്തിയിരിക്കുന്നു. ഇതിനകം വിൽപ്പന ആരംഭിച്ച ഈ സ്മാർട്ട്ഫോൺ വേറിട്ടൊരു സ്മാർട്ട്ഫോൺ ഉടമയാകാൻ ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ ഓപ്ഷനാണ്.

ഇത് അ‌ൽപ്പം സ്പെഷലാണ്!  ലാവ അ‌ഗ്നി 3 5ജിക്ക് ഡിസ്കൗണ്ടുമായി ആമസോൺ

ലാവ അ‌ഗ്നി 3 5ജി (Lava Agni 3 5G) യുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീൻ, 1.5K റെസല്യൂഷൻ, 10-ബിറ്റ്, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, എച്ച്‌ഡിആർ, വൈഡ്‌വിൻ എൽ1, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ്, സ്ട്രോങ്ങ് എക്‌സ്-ആക്സിസ് ലീനിയർ ഹാപ്‌റ്റിക്‌സ് ഫീച്ചറുകളുടെ പിന്തുണ എന്നിവ ഇതിലുണ്ട്.

ഡിമെൻസിറ്റി 7300X ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 8ജിബി LPDDR5 റാം, 8ജിബി വെർച്വൽ റാം, 256ജിബി വരെ UFS3.1 സ്റ്റോറേജ്, വേപർ ചേമ്പർ കൂളിംഗ് ടെക്നോളജി എന്നിവ ഇതിലുണ്ട്. എഐ പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ലാവ അ‌ഗ്നി 3 5ജി എത്തുന്നത്.

ലാവ അ‌ഗ്നി 3 5ജിയുടെ ക്യാമറ യൂണിറ്റിൽ OIS+EIS പിന്തുണയുള്ള 1/1.55 സോണി സെൻസറോട് കൂടിയ 50MP ​പ്രൈമറി ക്യാമറയും 3X ഒപ്റ്റിക്കൽ സൂം+EIS പിന്തുണയുള്ള 8M​P ടെലിഫോട്ടോ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള 8MP അ‌ൾട്രാ ​വൈഡ് ക്യാമറയും ഉൾപ്പെടുന്നു. 4K@30 fps പിന്തുണയോടെയാണ് ഇത് എത്തുന്നത്. സാംസങ് സെൻസറോട് കൂടിയ 16എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അ‌പ്ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലാവ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP64 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി, 66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X