ഇതെന്തൊരു പോക്കാണ്! വൺപ്ലസ് ഓപ്പൺ ഫോണിന് ആമസോണിൽ വൻ വിലക്കുറവ്
കാത്തിരിപ്പ് അവസാനിച്ചു! വൺപ്ലസിൻ്റെ ആദ്യത്തെ ഫോൾഡബിൾ ഫോണായ വൺപ്ലസ് ഓപ്പൺ, ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൻ്റെ ഭാഗമായി 99,999 രൂപയ്ക്ക് വാങ്ങാൻ ഇപ്പോൾ ഔദ്യോഗികമായി ലഭ്യമാണ്. ഈ സെയിൽ ഇന്ന് (സെപ്റ്റംബർ 26) ആണ് ആരംഭിച്ചത്. ഒരു ലക്ഷത്തിൽ അധികം രൂപ മുടക്കാതെ തന്നെ നിങ്ങൾ ഒരു ഫോൾഡബിൾ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഡീൽ ഇതാണ്. 16 ജിബി+512 ജിബി വേരിയൻ്റിന് 1,39,999 രൂപയായിരുന്നു യഥാർത്ഥ വില. എന്നാൽ ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വൺപ്ലസ് ഓപ്പണിന് വൻ വിലക്കുറവ് ഉണ്ട്.
99,999 രൂപയ്ക്ക് ആണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വൺപ്ലസ് ഓപ്പൺസെയിൽ ചെയ്യുന്നത്. ഇത് വില കുറഞ്ഞത് മാത്രമല്ല, ഇപ്പോൾ വിണിയിൽ ഉള്ള ഏറ്റവും താങ്ങാനാവുന്ന ഫോൾഡബിൾ ഫോണുകളിൽ ഒന്നാണ്. ഫോൾഡബിൾ നിങ്ങൾക്ക് ഇഷ്ടമാണെങ്കിലും അവയുടെ സാധാരണ കുത്തനെ ഉള്ള വില കാരണം വാങ്ങാൻ മടിക്കുന്നവരാണ് എങ്കിൽ ഇത് പ്രത്യേകിച്ചും പ്രലോഭിപ്പിക്കുന്നതാണ്.

ഈ വിലയിൽ അധിക ബാങ്ക് കിഴിവുകളോ എക്‌സ്‌ചേഞ്ച് ഓഫറുകളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ ആ വിശദാംശങ്ങൾക്കായി നിങ്ങൾ ആമസോൺ ആപ്പ് ഫോള്ളോ ചെയ്യേണ്ടതാണ്. അധിക സമ്പാദ്യമൊന്നുമില്ലെങ്കിലും, ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്രീമിയം ഫോൾഡബിൾ ഫോൺ ലഭിക്കുന്നത് അപൂർവമാണ്. അതിനാൽ ഫോൾഡബിൾ സാങ്കേതികവിദ്യയിലേക്ക് കടക്കാനുള്ള നിങ്ങളുടെ അവസരമാണിത്.
എന്നാൽ പലർക്കും ഉള്ള സംശയമാണ് വൺപ്ലസ് ഓപ്പൺ മൂല്യമുള്ളതാണോ? നിങ്ങൾ ഫോൾഡബിൾ ഒന്നിലേക്ക് മാറുന്നത് പരിഗണിക്കുകയാണെങ്കിൽ, വൺപ്ലസ് ഓപ്പണിന് നിങ്ങൾക്ക് ആയി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. മിനുസമാർന്ന രൂപകൽപ്പനയ്ക്ക് പേര് കേട്ട ഫോൺ, മിക്ക ഫോൾഡബിളുകളേക്കാളും ഭാരം കുറഞ്ഞതും കൊണ്ടുപോകാൻ സൗകര്യപ്രദമായ മെലിഞ്ഞ ബിൽഡ് വാഗ്ദാനം ചെയ്യുന്നു.
പെട്ടെന്നുള്ള ജോലികൾക്ക് അനുയോജ്യമായ 6.3 ഇഞ്ച് കവർ സ്‌ക്രീനാണ് ഇതിൻ്റെ സവിശേഷത. അത് ഓപ്പൺ ആക്കുമ്പോൾ, മറ്റ് ഡിസ്റ്റർബേൺസ് ഒന്നും അലട്ടാത്ത വിനോദത്തിനായി നിങ്ങൾക്ക് 7.82 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കും. പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ, വൺപ്ലസ് ഓപ്പൺ Snapdragon 8 Gen 2 പ്രോസസർ, 16 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിവ പായ്ക്ക് ചെയ്യുന്നു.
സുഗമമായ മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, മീഡിയ ഉപഭോഗം എന്നിവയ്ക്ക് ഇത് ആവശ്യത്തിൽ അധികം ആണ്. വൺപ്ലസ് ഓപ്പണിന്റെ രണ്ട് ഡിസ്‌പ്ലേകളും 120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. അതിനാൽ സ്വൈപ്പിംഗ് മുതൽ സ്ട്രീമിംഗ് വരെ എല്ലാം ഫ്ലൂയിഡ് ആയി അനുഭവപ്പെടുന്നു. ഇനി ക്യാമറയിലേക്ക് വരാം.
ക്യാമറ സജ്ജീകരണവും സോളിഡ് ആണ്. അതിൻ്റെ ലോ-ലൈറ്റ് പ്രകടനം അവിടെ മികച്ചതല്ലെങ്കിലും ഫോണിന്റെ ഹാസൽബ്ലാഡ് ട്യൂണിംഗ് ഉള്ള പകൽ ഫോട്ടോഗ്രാഫിക്ക് മികച്ചത് ആണ്. എന്നാൽ നിങ്ങൾ വീഡിയോകൾ, ആപ്പുകൾ, പൊതുവായ ഉപയോഗം എന്നിവയിൽ കൂടുതൽ ശ്രദ്ധാലുവാണെങ്കിൽ അറിഞ്ഞോളൂ, ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിംഗും ദിവസം മുഴുവൻ നിങ്ങളെ നിലനിർത്തും.
അതിനാൽ, നിങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഫ്ലാഗ്‌ഷിപ്പ് സ്‌പെസിഫിക്കേഷനുകൾ ഉള്ള ഒരു ഫോൾഡബിൾ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ, സംശയം കൂടാതെ പറയട്ടെ, വൺപ്ലസ് ഓപ്പൺ ഒരു മികച്ച ഓപ്ഷനാണ്. പ്രത്യേകിച്ച് നിലവിൽ ലഭ്യമായ 99,999 രൂപയ്ക്ക്. ഫെസ്റ്റിവ് സെയിൽ ഉപയോഗപ്രദമാക്കു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








