Home
Deal of the day

ആമസോണിലൂടെ എസ് 23 അൾട്ര 37,500 രൂപ വരെ കിഴിൽ സ്വന്തമാക്കാം, ഈ കാർഡുകൾ ഉണ്ടെങ്കിൽ കൂടുതൽ ഓഫറുകൾ

ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പ്രഖ്യാപിച്ച കാര്യം നിങ്ങൾ എല്ലാവരും അറിഞ്ഞു കാണുമല്ലോ. ഈ വർഷത്തെ ഏറ്റവും മികച്ച ഡീലുകൾ ഈ ഓഫർ വിൽപനയിലൂടെ സാധ്യമാകും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ഇതിലൂടെ നിരവധി ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും എന്നാണ് കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. സ്മാർട്ട് ഫോണുകൾക്ക് 40 ശതമാനത്തോളം ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ മറ്റ് ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ, ​ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്കും മികച്ച ഓഫറുകൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാ​ഗമായി ഉണ്ടായിരിക്കുന്നതാണ്. ചില ഉത്പന്നങ്ങൾക്ക് 70 ശതമാനം മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ടാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ചില ബാങ്കുകളുമായി ഉള്ള സഹകരണത്തിന്റെ പേരിൽ ലഭിക്കുന്ന പ്രത്യേകം ഓഫറുകൾ വേറെ. ഒക്ടോബർ 8ന് ആണ് വിൽപന ആരംഭിക്കുന്നത്.

ആമസോണിലൂടെ എസ് 23 അൾട്ര 37,500 രൂപ വരെ കിഴിൽ സ്വന്തമാക്കാം

എന്നാൽ ഈ ഓഫർ വിൽപന എത്ര ദിവസം വരെ നീണ്ട് നിൽക്കുമെന്ന കാര്യം ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വെളിപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ‌ മുൻനിര സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്ന ഓഫറകുൾ എന്തെല്ലാമാണെന്നാണ് ചില ഉപഭോക്താക്കൾ തിരഞ്ഞുകൊണ്ട് ഇരിക്കുന്നത്. ഇവർക്കായി ചില വിവരങ്ങൾ ആമസോൺ പുറത്ത് വിട്ടിട്ടുണ്ട്. ഇപ്പോൾ വിപണിയിൽ മുന്നിട്ട് നിൽക്കുന്ന സാംസങ് ​ഗാലക്സി എസ് 23 അൾട്ര പോലുള്ള മികച്ച ഫോണുകളുടെ ഓഫർ ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്.

17 ശതമാനം കിഴിവാണ് ഗാലക്സി എസ് 23 അൾട്രയ്ക്കായി ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആതായതയ് ഇന്ത്യൻ മാർക്കറ്റിൽ 1,49,999 രൂപ വില വരുന്ന ഈ ഫോൺ ഈ ഓഫർ വിൽപനയിൽ സ്വന്തമാക്കാൻ നിങ്ങൾ 1,24,999 രൂപ മാത്രം ചിലവാക്കിയാൽ മതിയാകും. 25,000 രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിങ്ങൾ ഒരു ഗാലക്സി എസ് 23 അൾട്ര സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഓഫർ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ആമസോണിലൂടെ എസ് 23 അൾട്ര 37,500 രൂപ വരെ കിഴിൽ സ്വന്തമാക്കാം

ഇതിന് പുറമെ മികച്ച എക്ചേഞ്ച് ഓഫറുകൾ വഴി ഫോണിന് 37,500 രൂപ വരെ ലാഭിക്കാനുള്ള അവസരവും ആമസോൺ ഉപഭോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നു. ഈ ഓഫർ പുതിയ ആപ്പിൾ ഫോണുകൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ആപ്പിളിൽ ഫോണുകൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ലഭിക്കുന്നത് സാംസങ്ങിന്റെ എസ് 23 അൾട്രയിൽ നിന്നാണ്. മികച്ച ക്യാമറ ക്ലാരിറ്റിയും സൂമിങ് കപ്പാസിറ്റിയുമാണ് ഫോണിനെ വ്യത്യസ്തനാക്കുന്നത്.

പ്രോഫഷണൽ ക്യാമറകളെ വരെ വെല്ലുവിളിക്കുന്ന ക്യാമറയാണ് ഈ ഫോണിനയായി സാംസങ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ മൊട്ടറോളയുടെ പുതിയ ഫോൾഡബിൾ ഫോണായ റാസർ 40യുടെ ഓഫറും ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. 49 ശതമാനം കിഴിവാണ് റാസർ 40യ്ക്കായി ആമസോൺ പ്രഖ്യാപിച്ചത്. ഈ വർഷം ജൂലൈയിൽ 89,999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ എത്തിയ ഈ ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ 49,999 മാത്രം ചിലവാക്കിയാൽ മതിയാകും. ഇവന്റിലെ തന്നെ മികച്ച ഡീൽ ആണിത്.

ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MyUX ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടോ റേസർ 40 പ്രവർത്തിക്കുന്നത്. 6.9 ഇഞ്ച് ഫുൾ-എച്ച്‌ഡി+ പോൾഇഡി പ്രൈമറി ഡിസ്‌പ്ലേ, 1.5 ഇഞ്ച് ഒഎൽഇഡി എക്‌സ്‌റ്റേണൽ സ്‌ക്രീൻ എന്നിവയും ഈ ഫോണിന്റെ പ്രത്യേകതയാണ്. സ്‌നാപ്ഡ്രാഗൺ 7 Gen 1 SoC ആണ് ഫോണിന് കരുത്ത് ഏകുന്നത്.

ഇതിന് പുറമെ എച്ച്പി, ഷവോമി, ഏസർ, ഡെൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ലാപ്ടോപിന് 45 ശതമാനം വരെ കിഴിവും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാർട്ട് വാച്ചുകൾക്ക് 88 ശതമാനം വരെയായിരിക്കും കിഴ്വ്. ഇയർ ബഡുകൾക്കാകട്ടെ കിഴിവ് 78 ശതമാനം വരെ ആയിരിക്കും. സ്മാർട്ട് ടീവികൾക്ക് 59 ശതമാനം വരെ കിഴിവ് ലഭിച്ചേക്കാം എന്നും ആമസോൺ പറയുന്നു. എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് എല്ലാ ഡീലുകളിലും 10 ശതമാനം അതിക കിഴിവും ലഭിക്കും.

More from GizBot

Best Mobiles in India

English summary
You all know that Amazon has announced the Great Indian Festival. Amazon has announced that the best deals of the year will be possible through this sale. The company has promised that many products will be available at a huge discount. 40 percent discounts have been announced for smart phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X