ഫ്ലിപ്കാർട്ടിന് പിന്നാലെ കിടിലം ഓഫർ പ്രഖ്യാപിച്ച് ആമസോണും; വരുന്നത് കിഴിവുകളുടെ പെരുമഴക്കാലം
ഫ്ലിപ്കാർട്ടിന് പിന്നാലെ കിഴിവ് വിൽപ പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇവന്റാണ് വെബ്സൈറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലുകൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, സ്‌മാർട്ട് ടിവികൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് വൻ ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ആമസോൺ തന്നെ പുറത്ത് വിട്ടു.
മൊബൈലുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് ലഭിക്കും എന്നാണ് ആമസോൺ പറയുന്നത്. സാംസങ് ഗാലക്സി എസ് 23 എഫ്ഇ വിൽപനയ്ക്ക് എത്തും എന്നും സൂചനകൾ ഉണ്ട്. സ്മാർട്ട് ഫോണുകളുടെ ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. അടുത്തിടെ പുറത്തിറങ്ങിയ ഹോണർ 90 മികച്ച കിഴിവിൽ ഈ വിൽപനയിലൂടെ സ്വന്തമാക്കാവുന്നതാണ്. ഇതിന് പുറമെ വൺപ്ലസ് നോർഡ് സിഇ 3, റിയൽമീ നാർസോ 60എക്സ് എന്നിവയ്ക്കും മികച്ച ഓഫർ ഉണ്ട്.

മിഡ് റേഞ്ച് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സാംസങ് ഗാലക്സി എം34, വൺപ്ലസ് നോർഡ് സിഇ 3, ഐക്യൂ എസഡ് 7എസ്, ടെക്നോ പോവ പ്രോ, ഒപ്പോ എ78 എന്നീ ഫോണുകൾ മികച്ച കിഴിവിൽ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതി പുറമെ റെഡ്മി 12, ഐക്യൂ എസഡ് 6, റഡ്മി 12 സി, ലാവ ബ്ലേസ്, ഐടെൽ എ60എസ് എന്നിവയും ഇവർക്ക് നല്ല ഓപ്ഷനായിരിക്കും
ഈ ഫോണുകളും മറ്റ് സ്മാർട്ട് ഫോണുകളും നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, അഡ്വാന്റേജ് ജസ്റ്റ് ഫോർ പ്രൈം തുടങ്ങിയ ഓഫറുകളോടെ വാങ്ങാനും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ്. ഇതിന് പുറമെ ജനപ്രിയ ഫോണുകളായ ഐഫോൺ 13, വൺപ്ലസ് 11, സാംസങ് ഗാലക്സി എസ് 23 എന്നിവയ്ക്ക് ആകർഷകമായ ഡീലുകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. മറ്റ് ഓഫറുകൾ പരിശോധിക്കാം.

ഫോണുകൾക്ക് പുറമെ മികച്ച ഓഫറുകൾ ലഭിക്കുന്ന മറ്റ് ഉപകരണങ്ങളാണ് ലാപ്ടോപുകളും സ്മാർട്ട് വാച്ചുകളും ഹെഡ്‌ഫോണുകളും എല്ലാം. ഈ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ് ആമസോൺ പറയുന്നത്. ഇതേ കിഴിവ് തന്നെ സ്മാർട്ട് ടിവികൾക്കും വീട്ടുപകരണങ്ങൾക്കും ആമസോൺ വാഗ്ദാനം ചെയ്യുന്നു. അലക്‌സയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് 55 ശതമാനം വരെ കിഴിവ് ലഭിക്കാനും സാധ്യത ഉണ്ട്.
അതേ സമയം എന്ന് മുതലാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നത് എന്ന കാര്യം ആമസോൺ പുറത്ത് വിട്ടിട്ടില്ല. വാർത്തയെക്കുറിച്ച് കൂടുതൽ അപ്ഡേറ്റ് ലഭിക്കാനായി ഗിസ്ബോട്ട് മലയാളം പിന്തുടരുക. നേരത്തെ ഫ്ലിപ്കാർട്ടും ഇത്തരത്തിൽ വൻ കിഴിവ് വിൽപന പ്രഖ്യാപിച്ചിരുന്നു. ബിഗ് ബില്യൺ സെയിൽ എന്ന പേരിലാണ് ഫ്ലിപ്കാർട്ടിൽ ഓഫർ വിൽപന നടക്കുന്നത്. പുതിയ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ ഭാഗമായ പരസ്യം ഫ്ലിപ്കാർട്ട് ഔദ്യോഗിക വെബ്സൈറ്റിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ ആദ്യ വാരം ഈ ആദായ വിൽപന ഉണ്ടായിരിക്കും എന്നാണ് ഫ്ലിപ്കാർട്ട് നൽകുന്ന സൂചന. ഇതേ ദിവസങ്ങളിൽ തന്നെ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടന്നേക്കാനുമാണ് സാധ്യത. ഈ വർഷത്തെ ഏറ്റവും വലിയ ഫ്ലിപ്പ്കാർട്ട് വിൽപ്പനകളിലൊന്നായിരിക്കും ഈ ഓഫർ വിൽപന. എന്നാൽ ഓഫറുകൾ എന്തായിരിക്കും എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബർ 1 മുതൽ ഫ്ലിപ്കാർട്ട് ഓഫറുകൾ വെളിപ്പെടുത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഓഫർ വിൽപനയിൽ ലാപ്‌ടോപ്പുകൾക്കും സ്മാർട്ട് വാച്ചുകൾക്കും 50 മുതൽ 80 ശതമാനം വരെ കിഴിവ് ഫ്ലിപ്കാർട്ട് വാഗ്ദാനെ ചെയ്തേക്കും. ഇയർഫോണുകളുടെ വില 499 രൂപയിലും കീബോർഡുകൾക്ക് 99 രൂപയിലും ആയിരിക്കും ആരംഭിക്കുക. പ്രിന്ററുകൾക്ക് 60 ശതമാനവും ടിവി മറ്റ് ഉപകരണങ്ങൾക്ക് 80 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യാനും സാധ്യത ഉണ്ട്. ചില 4കെ സ്മാർട്ട് ടിവികൾക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications