Home
Deal of the day

ബജറ്റ് വിപണിയിലെ സൂപ്പർസ്റ്റാറുകൾക്ക് കിടിലൻ ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ | Amazon

ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന സെഗ്മെന്റാണ് 15,000 രൂപയിലും താഴേക്കുള്ള പ്രൈസ് റേഞ്ച്. കുറഞ്ഞ വിലയിൽ മാന്യമായ പെർഫോമൻസും ആകർഷകമായ ഫീച്ചറുകളും പാക്ക് ചെയ്തെത്തുന്ന ഡിവൈസുകളാണ് ഈ സെഗ്മെന്റിന്റെ സവിശേഷത.

കിടിലൻ ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ

സെഗ്മെന്റിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളിൽ ചിലത് ചുവടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ഒന്നാംതരം ഡീലുകളാണ് ആമസോണിൽ ഇവയ്ക്ക് ഉള്ളത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി നാർസോ 50

ഡിവൈസിന്റെ എംആർപി വില : 15,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 11,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി 25 ശതമാനം ഡിസ്കൌണ്ടോടെയാണ് റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബജറ്റ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണിത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 50 എംപി പ്രൈമറി ക്യാമറ, ഹീലിയോ ജി96 പ്രോസസർ എന്നിവയെല്ലാം റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളാണ്.

റെഡ്മി 10എ

ഡിവൈസിന്റെ എംആർപി വില : 11,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 31 ശതമാനം

ബജറ്റ് സെഗ്മെന്റിളിലെ സൂപ്പർ സ്റ്റാറുകളിൽ ഒന്നെന്ന് വിളിക്കാവുന്ന സ്മാർട്ട്ഫോണാണ് റെഡ്മി 10എ. റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി റെഡ്മി 10എ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ് 8,299 രൂപയ്ക്ക് സ്വന്തമാക്കാം. ഹീലിയോ ജി25 പ്രോസസർ, 5000 mAh ബാറ്ററി, ഫിംഗർപ്രിന്റ് സെൻസർ, റാം ബൂസ്റ്റർ സാങ്കേതിക എന്നീ ഫീച്ചറുകളുമായാണ് റെഡ്മി 10എ വിൽപ്പനയ്ക്ക് എത്തുന്നത്.

സാംസങ് ഗാലക്സി എം04

ഡിവൈസിന്റെ എംആർപി വില : 11,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

8,999 രൂപയ്ക്ക് സാംസങ് ഗാലക്സി എം04 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. റാം പ്ലസ് ഫീച്ചർ, മീഡിയടെക് ഹീലിയോ പി35 ചിപ്പ്സെറ്റ്, 500 mAh ബാറ്ററി, ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എന്നീ ഫീച്ചറുകളും സാംസങ് ഗാലക്സി എം04 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

സാംസങ് ഗാലക്സി എം32 പ്രൈം എഡിഷൻ

ഡിവൈസിന്റെ എംആർപി വില : 13,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 10,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 19 ശതമാനം

സാംസങ് ഗാലക്സി എം32 പ്രൈം എഡിഷന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ് 19 ശതമാനം ഡിസ്കൌണ്ടിൽ ആമസോണിൽ നിന്നും സ്വന്തമാക്കാൻ കഴിയും. 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 64 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 6000 mAh ബാറ്ററി എന്നിവയെല്ലാം സാംസങ് ഗാലക്സി എം32 പ്രൈം എഡിഷൻ സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

ടെക്നോ സ്പാർക് 9

ഡിവൈസിന്റെ എംആർപി വില : 11,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 7,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 32 ശതമാനം

ടെക്നോ സ്പാർക് 9 റാം എക്സ്പാൻഷൻ ഫീച്ചറുമായാണ് വരുന്നത്. 6.6 ഇഞ്ച് ഡിസ്പ്ലെ 90 ഹെർട്സ് റിഫ്രഷ് റേറ്റും പാക്ക് ചെയ്യുന്നു. മീഡിയടെക് ഹീലിയോ ജി37 പ്രോസസർ, 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5000 mAh ബാറ്ററി എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും ടെക്നോ സ്പാർക് 9 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

English summary
The sub-Rs 15,000 price range is one of the best-selling smartphone price ranges in the Indian market. This segment is characterized by devices that pack decent performance and attractive features at a low price. As part of the Republic Day sale, Amazon has top-notch deals on these.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X