ആമസോണിൽ മെഗാ മ്യൂസിക് ഇവൻറ്! സ്പീക്കറുകൾക്കും ഇയർഫോണുകൾക്കും വമ്പൻ ഡിസ്‌കൗണ്ട്, ഇത് ഒരു പരിമിതകാല ഓഫർ മാത്രം
ഏറ്റവും കൂടുതൽ ജനപ്രിയമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ആമസോൺ ഇന്ത്യ. ഇന്ത്യക്കാരുടെ ഓൺലൈൻ പർച്ചേഴ്‌സിന് അടിത്തറ നൽകിയത് ഒരുപക്ഷെ ആമസോൺ തന്നെയാകും. ഓൺലൈൻ വ്യാപാരത്തിന്റെ തുടക്കകാലത്ത് തന്നെ ആമസോൺ ഇന്ത്യയിൽ വേരുറപ്പിച്ച് കഴിഞ്ഞിരുന്നു. ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ അടക്കമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ ഉപയോക്താക്കളെ ഇടയ്ക്കിടക്ക് ഞെട്ടിക്കാറുമുണ്ട് ആമസോൺ. ഇപ്പോഴിതാ മെഗാ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ മ്യൂസിക് പ്രൊഡക്ടുകൾക്ക് ഓഫർ നൽകിയിരിക്കുകയാണ് ആമസോൺ. ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, സൗണ്ട്ബാറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് മെഗാ മ്യൂസിക് ഇവൻറിൽ ഓഫറിലുള്ളത്. 65 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്.
മാർച്ച് 16 മുതൽ മാർച്ച് 18 വരെയുള്ള പരിമിതകാല ഓഫർ മാത്രമാണിത്. അതിനാൽ തന്നെ ഈ ദിവസങ്ങളിൽ പർച്ചേഴ്‌സ് ചെയ്താൽ നല്ല ലാഭത്തിൽ സാധനങ്ങൾ വാങ്ങാൻ കഴിയും. 65 ശതമാനം വിലക്കിഴിവിൽ തീർന്നില്ല കാര്യങ്ങൾ, BI, HSBC, HDFC, IDFC ക്രെഡിറ്റ് കാർഡ് വഴിയുള്ള EMI ഇടപാടുകൾക്ക് 10 ശതമാനം വരെ തൽക്ഷണ ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഡിയോ പ്രൊഡക്ടുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ ഇതിലും നല്ല സമയം ഇനി വരാനില്ലെന്ന് ഓർക്കുന്നത് നന്നാവും. ആമസോൺ ഓഫർ പ്രഖ്യാപിച്ച സ്ഥിതിക്ക് എന്തൊക്കെയാണ് ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് നോക്കാം. boAt Nirvana X TWS Earbuds 2799 രൂപയ്ക്ക് വാങ്ങാൻ കഴിയും.
നോൾസ് നൽകുന്ന ഡ്യുവൽ ഡ്രൈവറുകൾ, LDAC ഉയർന്ന റെസല്യൂഷൻ ഓഡിയോ, ഇമ്മേഴ്സീവ് ശബ്ദത്തിനായി അഡാപ്റ്റീവ് EQ എന്നീ ഫീച്ചറുകൾ ഉൾക്കൊള്ളുന്നതാണ് boAt Nirvana X TWS Earbuds. ആമസോൺ മ്യൂസിക് ഇവൻറിൽ ഓഫറിൽ നൽകുന്ന മറ്റൊരു പ്രൊഡക്ടാണ്. Boult X Mustang Torq TWS.
1999 രൂപക്കാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫോർഡിന്റെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ഇയർബഡുകൾ 60 മണിക്കൂർ ബാറ്ററി ലൈഫ്, 13mm ഡ്രൈവറുകൾ, ഇഷ്ടാനുസൃതമാക്കാവുന്ന EQ മോഡുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. മ്യൂസിക് ഇവൻറ് ഓഫറിൽ 7,999 രൂപക്ക് നോയ്സ് മാസ്റ്റർ ബഡ്സ് വാങ്ങാൻ കഴിയും.

49dB വരെ ആക്ടീവ് നോയ്സ് ക്യാൻസലേഷൻ (ANC), ഡ്യുവൽ ഡിവൈസ് പെയറിംഗ്, ബോസ്-ക്യൂറേറ്റഡ് സൗണ്ട് എന്നിവ ഈ ബഡ്‌സിൽ ഉൾപ്പെടുന്നുണ്ട്. 30 മണിക്കൂർ ബാറ്ററി ലൈഫ്, ഡിജിറ്റൽ ANC, ടച്ച് & വോയ്സ് നിയന്ത്രണങ്ങൾ എന്നിവയുള്ള പ്രീമിയം ഓവർ-ഇയർ ഹെഡ്ഫോണായ സോണി WH-1000XM4 22,989 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
സ്പീക്കറുടെ കാര്യത്തിലേക്ക് വന്നാൽ JBL Cinema SB560 Soundbar 17,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സിനിമാറ്റിക് അനുഭവത്തിനായി ഡോൾബി ഓഡിയോ, 250W RMS ഔട്ട്പുട്ട്, 3.1-ചാനൽ സറൗണ്ട് സൗണ്ട് എന്നിവ ഉൾപ്പെടുന്നതാണ് ഈ സൗണ്ട് ബാർ. ബ്ലൂടൂത്ത് സ്പീക്കറായ Marshall Emberton II ലിസ്റ്റ് ചെയ്തിരിക്കുന്നത് 14,999 രൂപയ്ക്കാണ്. 30 മണിക്കൂർ ബാറ്ററി ലൈഫ്, IP67 വാട്ടർ റെസിസ്റ്റൻസ്, മാർഷലിന്റെ സിഗ്‌നേച്ചർ സൗണ്ട് എന്നിവയുള്ള ഒരു കോംപാക്റ്റ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറാണിത്.

മൈക്രോഫോണുകളും മ്യൂസിക് പ്രൊഡക്ടുകളും ഈ മെഗാ മ്യൂസിക് ഇവൻറിൽ ഓഫർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പോഡ്കാസ്റ്റുകൾക്കും വേ്‌ളാഗിങിനും എല്ലാം അനുയോജ്യമായ Boya BY-V10 Wireless Microphone System 2,200 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. കൂടുതൽ ഓഫറുകളും മറ്റു വിവരങ്ങളും അറിയാൻ ആമസോൺ വെബ് സൈറ്റ് സന്ദർശിച്ചാൽ മതി.


Click it and Unblock the Notifications








