Home
Deal of the day

ആർത്തു പൊന്തുന്നു ആഘോഷ പ്രകമ്പനം! ആമസോൺ പ്രൈം ഡേ സെയിലിൽ ഇവർ ഇറങ്ങുന്നു..കിടിലൻ ഡീലുകളുമായി

മുൻ നിരയിലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ആമസോൺ ഇന്ത്യ പ്രൈം ഡേ സെയിൽ 2024 പ്രഖ്യാപിച്ചു. ജൂലൈ 20, 21 തീയതികളിൽ ആണ് ആമസോൺ ഇന്ത്യ പ്രൈം ഡേ സെയിൽ 2024 ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പ്രൈം ഡേ ലോഞ്ചുകളുടെ ഭാഗമായി, സ്മാർട്ട്‌ഫോൺ ഒഇഎമ്മുകൾ അവരുടെ ഏറ്റവും പുതിയ മോഡലുകൾ വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. എന്നാൽ ലോഞ്ച് ആക്കുന്ന ഫോണുകളുടെ വിൽപ്പന ജൂലൈ 20 മുതൽ ആണ് ആരംഭിക്കുന്നത്. പ്രൈം ഡേ സമയത്ത് വാങ്ങാൻ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെ എന്ന് നോക്കാം.

മോട്ടറോള റേസർ 50 അൾട്രാ: മോട്ടറോള അടുത്തിടെ ഇന്ത്യയിൽ റേസർ 50 അൾട്രാ ക്ലാംഷെൽ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. ഇത് ജൂലൈ 20 മുതൽ വാങ്ങാൻ ലഭ്യമാകും. അതേ സമയം പ്രീ-ബുക്കിംഗ് ജൂലൈ 10ന് ലൈവ് ആകും. ഫ്ലിപ്പ് സ്മാർട്ട്‌ഫോണിലെ തിരഞ്ഞെടുത്ത കാർഡുകൾക്ക് 5,000 രൂപ കിഴിവ് ലഭിക്കും. കൂടാതെ പ്രീ-ബുക്കിംഗ് ഉപഭോക്താകൾക്ക് 9,999 രൂപ വിലയുള്ള മോട്ടോ ബഡ്‌സ് + സൗജന്യമായി ലഭിക്കും.

ആമസോൺ പ്രൈം ഡേ സെയിലിൽ ഇവർ ഇറങ്ങുന്നു..കിടിലൻ ഡീലുകളുമായി

സാംസങ് ഗാലക്‌സി എം35: സാംസങ് ഗാലക്‌സി എം35 5ജി ജൂലൈ 17ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അത് ആമസോൺ പ്രൈം ഡേ സെയിൽസ് 2024 ലോഞ്ചുകളുടെ ഭാഗമായിരിക്കും. വിൽപ്പന ജൂലൈ 20ന് ആരംഭിക്കും. വരാനിരിക്കുന്ന M സീരീസ് സ്മാർട്ട്‌ഫോൺ 120Hzൽ വരുമെന്ന് സ്ഥിരീകരിച്ചു. sAMOLED ഡിസ്‌പ്ലേ, 6,000 mAh ബാറ്ററി, നാല് വർഷത്തെ OS നവീകരണങ്ങൾ എന്നീ സവിശേഷതകളും ഇതിന് ഉണ്ട്.

ലാവ ബ്ലേസ് എക്സ്: ജൂലൈ 10ന് ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക്ക് ലാവ ബ്ലേസ് എക്സ് സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യാൻ ലാവ തയ്യാറെടുക്കുന്നു. ഇത് ജൂലൈ 20 മുതൽ വിൽപ്പനയ്‌ക്കെത്തും. വളഞ്ഞ AMOLED പഞ്ച്-ഹോൾ ഡിസ്‌പ്ലേ, 64 എംപി പ്രൈമറി ക്യാമറ, വെർച്വൽ റാം പിന്തുണ എന്നിവ ഈ സ്മാർട്ട്‌ഫോണിൻ്റെ സവിശേഷതയാണെന്ന് സ്ഥിരീകരിച്ചു.

റെഡ്മി 13 5ജി: റെഡ്മി 13 5ജി ഇന്ത്യയിൽ ജൂലൈ 9ന് ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചു. അത് വരാനിരിക്കുന്ന പ്രൈം ഡേ സെയിലിൽ വിൽപ്പനയ്‌ക്കെത്തും. വരാനിരിക്കുന്ന റെഡ്മി സ്മാർട്ട്‌ഫോൺ 15,000 രൂപ സെഗ്‌മെൻ്റിന് കീഴിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. Snapdragon 4 Gen 2 SoC, 108MP ഡ്യുവൽ ക്യാമറ സജ്ജീകരണം, 33W ചാർജിംഗുള്ള 5,030 mAh ബാറ്ററി എന്നിവ ഫീച്ചറുകളിൽ ഉൾപ്പെടും.

ഹോണർ 200 സീരീസ്: ജൂലൈ 18ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഹോണർ 200 5 ജി, ഹോണർ 200 പ്രോ 5 ജി എന്നിവ അവതരിപ്പിക്കുന്നു. പ്രൈം ഡേ സെയിലിൽ രണ്ട് മോഡലുകളും വാങ്ങാൻ ലഭ്യമാകും. ഹോണർ 200 ഒരു സ്നാപ്ഡ്രാഗൺ 7 Gen 3 SoCലാണ് പ്രവർത്തിക്കുന്നത്. അതേസമയം പ്രോ വേർഷന് സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റുണ്ട്.

കൂടാതെ, വൺപ്ലസ് നോർഡ് CE 4 ലൈറ്റ് 5Gയുടെ അൾട്രാ ഓറഞ്ച് നിറവും റിയൽമി കിട്ടി 6T ഓർക്കിഡ് പിങ്ക്, മിറാക്കിൾ പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ പ്രൈം ഡേ വിൽപ്പന സമയത്ത് വരും. ആമസോൺ പ്രൈം ഡേ 2024 വിൽപ്പനയിൽ വൺപ്ലസ് 12R 5Gയുടെ പുതിയ വേരിയൻ്റ് ലഭിക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, പുതിയ വേരിയൻ്റ് പുതിയ നിറത്തിലാണോ അല്ലെങ്കിൽ സ്റ്റോറേജ് ഓപ്ഷനാണോ എന്ന് കാണേണ്ടതുണ്ട്.

ആമസോൺ പ്രൈം ഡേ 2024 വിൽപ്പന ജൂലൈ 20ന് ഇന്ത്യൻ സമയം രാവിലെ 12 മണിക്ക് ആരംഭിക്കും. ജൂലൈ 21ന് രാത്രി 11:59നാണ് പ്രൈം ഡേ സമാപിക്കുന്നത്. വിൽപ്പനയ്ക്കിടെ എല്ലാ സെഗ്‌മെൻ്റുകളിലുമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് വിശ്വസിക്കാനാവാത്ത ഡിസ്കൗണ്ടുകൾ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡ് ഇടപാടുകൾക്ക് 10 ശതമാനം ഇളവും ലഭിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Leading online shopping site Amazon India has announced Prime Day Sale 2024. Amazon India Prime Day Sale 2024 is scheduled for July 20 and 21. As part of Prime Day launches, smartphone OEMs are gearing up to launch their latest models in the coming days. But the addition of the launch phones will start from July 20. Let's see which smartphones are available for purchase during Prime Day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X