ഇതിൽ ആരാ ശരിക്കുമുള്ള മിടുക്കൻ? ആമസോൺ പ്രൈം ഡേ സ്മാർട്ട്ഫോൺ ഡീലുകൾ റീട്ടെയിലർമാരുടെ വിലയേക്കാൾ കുറവോ?
ആമസോണിൻ്റെ ഈ വർഷത്തെ പ്രൈം ഡേ സെയിൽ ഇന്ന് (ജൂലൈ 20) മുതൽ ലൈവ് ആണ്. ഫിസിക്കൽ ഷോപ്പുകളിലെ വിലയേക്കാൾ കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ആപ്പിൾ ഉൽപ്പന്നങ്ങൾ, എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുവെ ഉയർന്ന വിലയിൽ ഉള്ളവ ആണ്. അത്തരം പ്രൊഡക്ടുകൾ വിൽപ്പന സമയത്ത് കുറഞ്ഞ നിരക്കിൽ പലപ്പോഴും ലഭ്യമാണ്. ഇ-ടെയിലർമാർ ഐഫോൺ, ഐപാഡ്, മാക്ബുക്ക് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ലാഭകരമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. സാംസങ്, വൺപ്ലസ് എന്നിവ ഉൾപ്പെടെ മറ്റ് കമ്പനികളുടെ സ്മാർട്ട്‌ഫോണുകളും ഇതിൽ ഉൾപ്പെടുന്നു.
ആമസോൺ പ്രൈം ഡേ സെയിലിൽ കിഴിവിൽ ലഭ്യമായ പ്രധാന ആപ്പിൾ, സാംസങ്, വൺപ്ലസ് ഉൽപ്പന്നങ്ങൾക്കുള്ള കിഴിവുകളും റീട്ടെയിലർമാരിൽ നിന്ന് അവയുടെ വിലയും താരതമ്യം ചെയ്യുമ്പോൾ, മിക്ക ഇനങ്ങൾക്കും ആമസോണിന് അൽപ്പം കുത്തനെയുള്ള കിഴിവ് ഉണ്ടെന്ന് കാണിക്കുന്നു. ഐഫോൺ15 ഒഴികെ, മറ്റ് മിക്ക ആപ്പിൾ ഉൽപ്പന്നങ്ങളും ഫിസിക്കൽ സ്റ്റോറുകളിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ആമസോണിൻ്റെ പ്രൈം ഡേ വിൽപ്പനയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. വൺപ്ലസ് 12 ആമസോണിലും റീട്ടെയിലർമാരിലും അതേ വിലയിൽ ലഭ്യമാണ്.

എന്നിരുന്നാലും, ആപ്പിൾ ഉൽപ്പന്ന സ്യൂട്ടിൽ ഉടനീളം ആമസോൺ ഡീലുകൾ വാഗ്ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അവരുടെ ചില ഉൽപ്പന്നങ്ങൾ മാത്രമേ കിഴിവ് നിരക്കിൽ ലഭ്യമാകൂ. ആമസോൺ പ്രൈം ഡേയിൽ ലഭ്യമായ ചില സ്മാർട്ട്ഫോണുകളുടെ ഡീലുകൾ റീട്ടെയിലർമാരുടെ വിലയേക്കാൾ കൂടുതൽ ലാഭകരം ആണോ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.
ഐഫോൺ 15, 128ജിബി: ആമസോൺ- 70,900 രൂപ, സ്ട്രീറ്റ് വില- 70,645 രൂപ. (ക്രോമയുടെയും വിജയ് സെയിൽസിൻ്റെയും വെബ്‌സൈറ്റിലെ വിൽപ്പന വിലയുടെ ശരാശരിയായി സ്ട്രീറ്റ് വില കണക്കാക്കിയിട്ടുണ്ട്). നിലവിൽ ഏറ്റവും പുതിയ ഐഫോൺ സീരീസിലെ ഈ ഫോൺ ആമസോൺ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപഭോക്താക്കൾക്ക് പുറത്ത് അൽപ്പം വില കുറഞ്ഞ വിലയിൽ ലഭ്യമാകും. ആപ്പിളുമായി ബന്ധപ്പെട്ട പുറത്ത് അൽപ്പം വില കുറവിൽ ലഭിക്കുന്ന ഒരേ ഒരു ഡീലാണ് ഐഫോൺ 15ന്റേത്.
ഇപ്പോൾ, ഐഫോൺ 15 ഏറ്റവും മികച്ച നോൺ-പ്രോ ഐഫോൺ ആയി കണക്കാക്കപ്പെടുന്നു. പഴയ പതിപ്പുകളിൽ നിന്നോ ആൻഡ്രോയിഡിൽ നിന്നോ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് ഒരു മികച്ച ഡീൽ ആണ്. എന്നിരുന്നാലും, കമ്പനി അടുത്ത ജനെറേഷൻ ഐഫോണുകൾ അവതരിപ്പിക്കുന്നതിന് കുറച്ച് മാസങ്ങൾ കാത്തിരിക്കുന്നതാണ് നല്ലത്.
സാംസങ് ഗാലക്‌സി S24 അൾട്രാ, 512 ജിബി: ആമസോൺ - 1,27,999 രൂപ, സ്ട്രീറ്റ് വില - 1,39,999 രൂപ. ആൻഡ്രോയിഡ് സെയിലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഗാലക്‌സി S24 അൾട്രാ ഒരു കിടിലൻ ഡീൽ ആണ്. നിലവിൽ വിപണിയിലുള്ള ഏതൊരു സ്മാർട്ട്‌ഫോണിലും ഏറ്റവും മികച്ച സൂം ക്യാമറയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. സാംസങ് അതിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സർക്കിൾ ടു സെർച്ച് പോലുള്ള നിരവധി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സവിശേഷതകളും ഫോണിൽ ലഭ്യമാണ്.
വൺപ്ലസ് 12, 256 ജിബി: ആമസോൺ - 59,999 രൂപ, സ്ട്രീറ്റ് വില - 59,999 രൂപ. വൺപ്ലസ് മിക്ക സ്മാർട്ട്ഫോൺ കമ്പനികൾക്കും വെല്ലുവിളിയായി തുടരുന്നു. കൂടാതെ ഇപ്പോഴത്തെ കിഴിവിൽ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. ഇതിൻ്റെ വൺപ്ലസ് 12 മോഡലിന് ആമസോണിലും റീട്ടെയിലർമാരിലും സമാനമായ വില ആണ് ഉള്ളത്.
ഐഫോൺ 14, 128 ജിബി: ആമസോൺ - 61,790 രൂപ, സ്ട്രീറ്റ് വില - 66,040 ആപ്പിൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ താൽപ്പര്യമില്ലാത്ത ആളുകൾക്ക്, ഈ ഐഫോൺ ഒരു നല്ല ഡീൽ ആയിരിക്കും. ഭാവിയിൽ ഫോൺ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിൽ വന്നേക്കാം. ആപ്പിളിൻ്റെ നിലവിലെ ലൈനപ്പിലെ ഏറ്റവും പുതിയ ഫോണല്ലെങ്കിലും, സാധാരണ ഉപയോക്താക്കൾ ചെയ്യാൻ സാധ്യതയുള്ള മിക്ക ജോലികൾക്കും ഐഫോൺ14 ഇപ്പോഴും മികച്ചതാണ്.
കൂടാതെ, വിജയ് വിൽപ്പനയിൽ, ഐഫോൺ 14 ആമസോണിലെ വിലയേക്കാൾ വില കുറഞ്ഞ 60,990 രൂപയ്ക്ക് ലഭ്യമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, പ്രസിദ്ധീകരണ സമയത്ത് ഈ ഫോണിന് ക്രോമ ഒരു കിഴിവും വാഗ്ദാനം ചെയ്യാത്തതിനാൽ സ്ട്രീറ്റ് വില കൂടുതലാണ്. വിജയ് സെയിൽസിൽ (പ്രസിദ്ധീകരണ സമയത്ത്) ഉപഭോക്താക്കൾക്ക് ആമസോണിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഫോൺ ലഭിക്കും.
ഐഫോൺ 13,128 ജിബി: ആമസോൺ - 48,799 രൂപ, സ്ട്രീറ്റ് വില - 52,040 രൂപ. വലിയ തുക ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഐഫോൺ 13 ഒരു നല്ല ചോയ്‌സ് ആയിരിക്കും. ആമസോണിന് നിരവധി ഡീലുകൾ ഉള്ള ഒരേയൊരു ആപ്പിൾ മോഡലാണ് ഐഫോൺ 13. ഇതിന്റെ വിലയും മൂല്യവും സെൻസിറ്റീവ് ആയ ഇന്ത്യൻ വിപണിയിൽ ഫോണിൻ്റെ പഴയ പതിപ്പുകൾക്ക് വലിയ ഡിമാൻഡുണ്ടെന്ന് കാണിക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








