ആവേശ തിരയിൽ ഉപയോക്താക്കൾ; വാരിക്കോരി നൽകി ആമസോൺ: പ്രൈം ഡേ 2024 സ്മാർട്ട്ഫോൺ ഓഫറുകൾ
ആമസോണിൻ്റെ പ്രൈം ഡേ 2024 സെയിൽ ഇന്ത്യയിൽ ഇപ്പോൾ ലൈവ് ആണ്. സെയിലിൽ, സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ആക്‌സസറികൾ എന്നിവ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളിൽ ഉടനീളം ആമസോൺ ഡീലുകൾ അവതരിപ്പിക്കുന്നു. എന്നിരുന്നാലും, 2024ലെ പ്രൈം ഡേയിൽ നിരവധി പുതിയ സ്‌മാർട്ട്‌ഫോണുകൾ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് 4, റെഡ്മി 13 5ജി, ഗാലക്‌സി M35 5ജി എന്നിവയും മറ്റും ആമസോൺ പ്രൈം ഡേ 2024-ൽ വിൽപ്പനയ്‌ക്കെത്തും. അരങ്ങേറ്റം കുറിച്ച പുതിയ ഫോണുകളുടെ ഡീലുകളെ കുറിച്ചുള്ള മുഴുവൻ ലിസ്‌റ്റും ഇതാ.
വൺപ്ലസ് നോർഡ് 4 (OnePlus Nord 4), പ്രാരംഭ വില - 29,999 രൂപ:വൺപ്ലസ് നോർഡ് 4ൻ്റെ പ്രൈം ഡേ 2024ൻ്റെ പ്രീ ഓർഡറുകൾ ആരംഭിച്ചു. ഇന്ത്യയിൽ വൺപ്ലസ് നോർഡ് 4ൻ്റെ അടിസ്ഥാന 8 ജിബി/128 ജിബി വേരിയൻ്റിന് 29,999 രൂപയിൽ ആണ് ആരംഭിക്കുന്നത്. എന്നിരുന്നാലും ഈ മോഡൽ ഈ സമയത്ത് ആമസോണിലോ OnePlus.inലോ ലഭ്യമല്ല.

നോർഡ് 4 8 ജിബി /256 ജിബി, 12 ജിബി /256 ജിബി കോൺഫിഗറേഷനികളിൽ ആണ് വരുന്നത്. അതിൻ്റെ വില യഥാക്രമം 32,999 രൂപയും 35,999 രൂപയുമാണ്. എന്നിരുന്നാലും, ആമസോൺ 1,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണും എസ്ബിഐ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 2,750 രൂപ വരെ കിഴിവും വാഗ്ദാനം ചെയ്യുന്നു.
സാംസങ് ഗാലക്‌സി M35 5ജി (Samsung Galaxy M35 5G), പ്രാരംഭ വില - 19,999 രൂപ: സാംസങ് ഗാലക്‌സി M35 5ജി ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. 6 ജിബി /128 ജിബി മോഡലിന് 19,999 രൂപ മുതൽ ആണ് വില. ഹാൻഡ്‌സെറ്റ് 8 ജിബി /128 ജിബി, 8 ജിബി /256 ജിബി പതിപ്പുകളിലും ലഭ്യമാണ്. ഇത് നിങ്ങൾക്ക് യഥാക്രമം 21,499 രൂപക്കും 24,499 രൂപക്കും ലഭിക്കും.
സാംസങ് ഗാലക്‌സി M35 5 ജിയിൽ ഏത് ബാങ്കിൽ നിന്നും ഉള്ള കാർഡുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിലും ഉപഭോക്താക്കൾക്ക് 2,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. കൂടാതെ, ആമസോൺ ഈ ഗാലക്‌സി M35 5 ജി ഡിവൈസിന് 1,000 രൂപ ഡിസ്‌കൗണ്ട് കൂപ്പണും വാഗ്ദാനം ചെയ്യുന്നു.
ഐക്യു Z9 ലൈറ്റ് 5ജി (iQOO Z9 Lite 5G), പ്രാരംഭ വില - 10,499 രൂപ: ഇന്ത്യയിലെ ഐക്യു Z9 ലൈറ്റ് 5ജിയുടെ വില 4 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 10,499 രൂപയിൽ ആണ് ആരംഭിക്കുന്നത്.
അതേ സമയം 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 11,499 രൂപയാണ് വില. എല്ലാ പ്രമുഖ ബാങ്കുകളിൽ നിന്നുമുള്ള കാർഡുകൾ ഉപയോഗിച്ച് 500 രൂപ തൽക്ഷണ കിഴിവ് ലഭ്യമാകും. ഇത് ഉപകരണത്തിൻ്റെ പ്രാരംഭ വില 9,999 രൂപയായി കുറയ്ക്കും.
റെഡ്മി 13 5ജി (Redmi 13 5G), പ്രാരംഭ വില - 13,999 രൂപ: ഇന്ത്യയിലെ റെഡ്മി 13 5ജിയുടെ വില 6 ജിബി/128 ജിബി മോഡലിന് 13,999 രൂപയിൽ ആരംഭിക്കുന്നു, അതേ സമയം 8 ജിബി/128 ജിബി വേരിയൻ്റിന് 15,499 രൂപയാണ് വില. റെഡ്മി 13 5ജിയിൽ ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ തൽക്ഷണ കിഴിവ് കൂപ്പൺ ലഭിക്കും.
മോട്ടറോള റേസർ 50 അൾട്രാ (Motorola Razr 50 Ultra), പ്രാരംഭ വില - 94,999 രൂപ: മോട്ടറോള റേസർ 50 അൾട്രായുടെ ഇന്ത്യയിലെ വില 12 ജിബി/512 ജിബി മോഡലിന് 99,999 രൂപയാണ്. കൂടാതെ, എസ്ബിഐ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് റേസർ 50 അൾട്രായിൽ 5,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. മോട്ടറോള ബഡ്‌സ്+ റേസർ 50 അൾട്രായ്‌ക്കൊപ്പം സൗജന്യമായി ലഭിക്കും.
ഹോണർ 200 സീരീസ് (Honor 200 series), പ്രാരംഭ വില - 32,998 രൂപ: ഇന്ത്യയിലെ ഹോണർ 200ൻ്റെ വില 8 ജിബി/256 ജിബി മോഡലിന് 34,999 രൂപയിൽ ആരംഭിക്കുന്നു., അതേ സമയം 12ജിബി/512 ജിബി മോഡലിന് 39,999 രൂപയാണ് വില. ഹോണർ 200 പ്രോയുടെ ഇന്ത്യയിലെ വില 12 ജിബി/512 ജിബി വേരിയൻ്റിന് 57,998 രൂപയാണ്.
പ്രമുഖ ബാങ്കുകളിൽ നിന്നുള്ള കാർഡുകൾ ഉപയോഗിച്ച് ഹോണർ 200 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഉപകരണത്തിൽ 2,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. കൂടാതെ, ആമസോൺ ഹാൻഡ്‌സെറ്റിന് 1,000 രൂപ കിഴിവ് കൂപ്പണും വാഗ്ദാനം ചെയ്യുന്നു, അത് ചെക്ക്ഔട്ടിന് മുമ്പ് തന്നെ ക്ലെയിം ചെയ്യേണ്ടതുണ്ട്.
എല്ലാ പ്രമുഖ ബാങ്കുകളിൽ നിന്നുമുള്ള കാർഡുകൾ ഉപയോഗിച്ച് ഹോണർ 200 പ്രോയിൽ 2,250 രൂപ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ എസ്ബിഐ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഹോണർ 200 പ്രോയിൽ 3,000 രൂപ വരെ കിഴിവ് ലഭിക്കും. ആമസോൺ പ്രൈം ഡേയുടെ ഭാഗമായി, ഹോണർ 200 പ്രോയിൽ ഉപഭോക്താക്കൾക്ക് 10,000 രൂപ ഡിസ്‌കൗണ്ട് കൂപ്പൺ ലഭിക്കും.
ലാവാ ബ്ലെയ്‌സ് X 5 ജി (Lava Blaze X 5G), പ്രാരംഭ വില - 14,999 രൂപ: ഇന്ത്യയിലെ ലാവാ ബ്ലെയ്‌സ് X 5 ജി വില അടിസ്ഥാന 4 ജിബി / 128 ജിബി വേരിയൻ്റിന് 14,999 രൂപ ആണ്.
കൂടാതെ, ഹാൻഡ്‌സെറ്റ് 6 ജിബി/128 ജിബി, 8 ജിബി/128 ജിബി കോൺഫിഗറേഷനിലും വരുന്നു. ഇത് നിങ്ങൾക്ക് യഥാക്രമം 15,999 രൂപയും 16,999 രൂപയിൽ ലഭ്യമാകും. പ്രമുഖ ബാങ്കുകളിൽ നിന്നുള്ള കാർഡുകൾ ഉപയോഗിച്ച് ലാവാ ബ്ലെയ്‌സ് X 5ജി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
വൺപ്ലസ് 12 ആർ (OnePlus 12R), സൺസെറ്റ് ഡ്യൂൺ,പ്രാരംഭ വില - 42,999 രൂപ: വൺപ്ലസ് 12 ആർ ഈ വർഷമാദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോൺ ആണ്. എന്നിരുന്നാലും ഉപകരണത്തിൻ്റെ ഒരു പുതിയ കളർ വേരിയൻ്റ് 2024 പ്രൈം ഡേയ്‌ക്ക് വാങ്ങാൻ ലഭ്യമാണ്.
സൺസെറ്റ് ഡ്യൂൺ ഷേഡിലുള്ള വൺപ്ലസ് 12 ആറിൻ്റെ 8 ജിബി/256 ജിബി കോൺഫിഗറേഷന് ആമസോണിലെ വില 42,999 രൂപയാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് വൺപ്ലസ് 12 ആറിൽ 3,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. കൂടാതെ, സൺസെറ്റ് ഡ്യൂണിൽ Oവൺപ്ലസ് 12 ആർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,499 രൂപ വിലയുള്ള വൺപ്ലസ് ബഡ്‌സ് 3 സൗജന്യമായി ലഭിക്കും.
വൺപ്ലസ് നോർഡ് സിഎ 4 ലൈറ്റ് 5ജി (OnePlus Nord CE 4 Lite 5G), അൾട്രാ ഓറഞ്ച്, പ്രാരംഭ വില - 19,998 രൂപ: അൾട്രാ ഓറഞ്ചിലുള്ള വൺപ്ലസ് നോർഡ് സിഎ 4 ലൈറ്റ് 5ജിയുടെ അടിസ്ഥാന 8 ജിബി/128 ജിബി മോഡലിന് 19,998 രൂപയാണ് വില. കൂടാതെ, ഹാൻഡ്‌സെറ്റ് 8 ജിബി/256 ജിബി കോൺഫിഗറേഷനിലും ലഭ്യമാണ്.
അത് നിങ്ങൾക്ക് 22,998 രൂപയിൽ ലഭിക്കും. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് വൺപ്ലസ് നോർഡ് സിഎ 4 ലൈറ്റ് 5ജി വാങ്ങുമ്പോൾ 1,750 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. അതേ സമയം ആമസോൺ ചെക്ക്ഔട്ടിന് മുമ്പ് 1,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണും വാഗ്ദാനം ചെയ്യുന്നു.
റിയൽമി ജിടി 6ടി 5ജി (Realme GT 6T 5G), മിറക്കിൾ പർപ്പിൾ വേരിയന്റ്, പ്രാരംഭ വില - 32,998 രൂപ: റിയൽമി ജിടി 6 ടി 5ജി മിറക്കിൾ പർപ്പിൾ കളർ വേരിയന്റ് 2024 പ്രൈം ഡേയിൽ വിൽപ്പനക്ക് എത്തും.
അടിസ്ഥാന 8ജിബി /256 ജിബി പതിപ്പിന് 32,998 രൂപയും 12ജിബി /256 ജിബി കോൺഫിഗറേഷന് 35,998 രൂപയുമാണ് ഇതിൻ്റെ വില. എല്ലാ പ്രമുഖ ബാങ്കുകളിൽ നിന്നുമുള്ള കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് റിയൽമി ജിടി 6ടി 5ജിയിൽ തൽക്ഷണം 4,000 രൂപ കിഴിവ് ലഭിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








