Home
Deal of the day

ഉപഭോക്താക്കൾക്ക് 300 കോടിയിലേറെ ലാഭം; ആമസോൺ പ്രൈം ഡെ സെയിലിന്റെ കണക്ക് പുറത്ത്

ഈ വർഷത്തെ ആമസോൺ പ്രൈം ഡേ സെയിലിൽ നടന്നത് വൻ കച്ചവടം. 2022ലെ പ്രൈം ഡേ സെയിലിനെ അപേക്ഷിച്ച് ഈ വർഷം 14 ശതമാനം കൂടുതൽ വ്യാപാരം നടന്നതായി ആമസോൺ അവകാശപ്പെടുന്നു. ജൂലൈ 15,16 തിയതികളിലായിരുന്നു സെയിൽ നടന്നത്. ഉപഭോക്താക്കൾക്ക് 300 കോടിയിലേറെ ലാഭം ഉണ്ടായെന്ന് ആമസോൺ പറയുന്നു.

സ്മാർട്ട് ഫോണുകളാണ് വൻ തോതിൽ വിറ്റുപോയത്. ആമസോണിന്റെ കണക്കുകൾ പ്രകാരം ഓരോ സെക്കൻഡിലും 5 സ്മാർട്ട്‌ഫോണുകൾ വീതം വിറ്റഴിക്കപ്പെട്ടു. വൺപ്ലസ് നോർഡ് 3, സാംസങ് ​ഗാലക്സി എം34, മോട്ടറോള റാസർ 40 സീരീസ്, റിയൽമീ നസ്റോ 60 സീരീസ്, ഐക്യൂ നിയോ 7 പ്രോ എന്നീ സ്മാർട്ട് ഫോണുകൾക്കായിരുന്നു ആവിശ്യക്കാർ ഏറെ ഉണ്ടായിരുന്നത്.

ആമസോൺ പ്രൈം ഡെ സെയിലിന്റെ കണക്ക് പുറത്ത്

സാംസങ് ​ഗാലക്സി എം34 ആണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഫോൺ. ഒരു മിനിറ്റിനുള്ളിൽ 22,190 ഓർഡറുകൾ സ്വീകരിച്ചു എന്നത് ഏറ്റവും വലിയ നേട്ടമായി ആമസോൺ ഉയർത്തിക്കാണിക്കുന്നു. ബോട്ട്, സോണി, എൽജി, സാസംങ്, ഫിൽപ്സ്, വിപ്രോ, വൺപ്ലസ്, ലെ​ഗോ, പ്യൂമ എന്നീ കമ്പനികളുടെ ഉത്പന്നങ്ങൾക്കും ആവിശ്യക്കാർ ഏറെയായിരുന്നു. പ്രൈം അംഗങ്ങൾക്ക് പ്രത്യേക പരി​ഗണന നൽകിയാണ് സെയിൽ നടന്നത്.

300 കോടിയിലധികം രൂപ പ്രൈം അംഗങ്ങൾ ലാഭിച്ചു എന്നാണ് ആമസോൺ പറയുന്നത്. ആമസോണും വിവിധ ബാങ്കുകളും ബ്രാൻഡുകളും ചേർന്നാണ് കിഴിവ് ഒരുക്കിയത്. ഒരു ദിവസം ഏറ്റവും കൂടുതൽ ഡെലിവറി നടത്തി എന്നതിന്റെ റെക്കോർഡും ഇക്കഴിഞ്ഞ പ്രൈം ഡെ സെയിലിന്റെ ദിവസങ്ങളിലൊന്നിലാണ്. മെട്രോ ന​ഗരങ്ങളിൽ നിന്ന് വന്ന ഓർഡറുകളിൽ മൂന്നിൽ ഒന്നും ഒരേ ദിവസം തന്നെ ഡെലിവറി ചെയ്തു.

ആമസോൺ പ്രൈം ഡെ സെയിലിന്റെ കണക്ക് പുറത്ത്

കൂടാതെ മറ്റ് പ്രധാന ന​ഗരങ്ങളിൽ രണ്ട് ​ദിവസത്തിനുള്ളിലും ഓർഡർ എത്തിച്ചു. പ്രൈം ഡെ സെയിലിന് പുറമെ പ്രൈമിൽ ഇറക്കിയ വീഡിയോകൾക്കും കാഴ്ചക്കാര് ഏറെയായിരുന്നു. ഓരോ മിനുറ്റിലും 30 ടിവികൾ വീതം വിറ്റഴിക്കപ്പെട്ടെന്നാണ് ആമസോൺ അവകാശപ്പെടുന്നത്. ഇതിൽ കൂടുതലും 4K QLED, OLED സ്ക്രീനോട് കൂടിയ ടിവികൾ ആണ്. ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്ക് പുറമെ ഷൂസുകൾക്കും മേക്കപ്പ് സാധനങ്ങൾക്കും നിരവധി ഓർഡർ ലഭിച്ചിരുന്നു.

ഓരോ 0.4 സെക്കൻഡിലും ഒരു ജോടി ഷൂസിന് ഓർഡർ ലഭിച്ചുകൊണ്ടേ ഇരുന്നു. ഓരോ 1.6 സെക്കൻഡിലും ഒരു ഹാൻഡ്‌ബാഗിനും ആവിശ്യക്കാർ എത്തി. മാർക്‌സ് & സ്പെൻസർ, ടോമി ഹിൽഫിഗർ, റേ-ബാൻ, ബിബ, ലെവീസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്കായിരുന്നു ഇതിൽ ആവിശ്യക്കാർ കൂടുതൽ. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്കും റെക്കോർഡ് ആവിശ്യക്കാരായിരുന്നു. ഓരോ സെക്കൻഡിലും ശരാശരി 1.8 യൂണിറ്റ് കളിപ്പാട്ടമാണ് വിറ്റഴിഞ്ഞത്.

ഓഫീസ് ഫർണിച്ചറുകൾ, അടുക്കള ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വിൽപനയിലും കാര്യമായ മുന്നേറ്റം ഉണ്ടായി. ഓരോ രണ്ട് സെക്കൻഡിലും ഒരോ വീട്ടുപകരണം വീതം വിറ്റുപോയി. ഓരോ 20 സെക്കൻഡിലും ഒരോ നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോണുകൾക്ക് ഓർഡർ എത്തിയിരുന്നു. സോണി, ബോസ്, ജെബിഎൽ തുടങ്ങിയ ബ്രാൻഡുകൾക്കായിരുന്നു കൂടുതൽ ഡിമാന്റ്. ആമസോണിന്റെ പലചരക്ക് വിൽപനയും വലിയ വിജയം ആയിരുന്നു.

1 ലക്ഷം ലിറ്റർ പാചക എണ്ണ, 7,000 കിലോ തക്കാളി, 23,000 കിലോ പഞ്ചസാര ഈ ദിവസങ്ങളിൽ വിറ്റഴിച്ചു. അതിനിടെ അലക്സ എന്ന വോയിസ് അസിസ്റ്റന്റിന്റെ സഹായത്തോടെ 10 ലക്ഷത്തോളം ഉപഭോക്താക്കൾ ഉത്പന്നങ്ങൾ ഓർഡർ ചെയ്തു എന്ന കണക്കും ആശ്ചര്യമായി തോന്നി. ഈ വർഷത്തെ പ്രൈം ഡേ സെയിൽ കഴിഞ്ഞതോടെ അടുത്ത സെയിലിനായി കാത്തിരിക്കുകയാണ് ആമസോൺ പ്രൈം അം​ഗങ്ങൾ.

More from GizBot

Best Mobiles in India

English summary
This year's Amazon Prime Day sale was a big deal. Amazon claims 14 percent more sales this year compared to its 2022 Prime Day sale. The sale was held on July 15 and 16. According to Amazon, customers have benefited from more than 300 crore. According to estimates, five smartphones are sold every second.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X