Home
Deal of the day

സ്മാർട്ട് വാച്ചുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ | Amazon

എല്ലാവർക്കും ഇഷ്ടമുള്ള ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട് വാച്ചുകൾ. കൈയ്യിലൊരു സ്മാർട്ട് വാച്ച് ധരിച്ച് അന്തസോടെ കൈയ്യും വീശിയങ്ങനെ നടക്കാം അല്ലേ. അടുത്ത കാലത്ത് ഗാഡ്ജറ്റ്-വെയറബിൾ വിപണിയിൽ ഏറ്റവും ഡിമാൻഡ് ഉള്ളതും സ്മാർട്ട് വാച്ചുകൾക്ക് തന്നെ. പ്രത്യേകിച്ച് ബജറ്റ് റേഞ്ചിൽ വരുന്ന സ്മാർട്ട് വാച്ചുകൾക്ക്. തദ്ദേശീയമായതും അല്ലാത്തതുമായ നിരവധി കമ്പനികൾ ബജറ്റ് സെഗ്മെന്റിൽ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്നുണ്ട്.

സ്മാർട്ട് വാച്ചുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി ആമസോൺ

റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി കിടിലൻ ഡീലുകളാണ് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ ലഭിക്കുന്നത്. എംആർപി പ്രൈസിൽ നിന്നും 82 ശതമാനം വരെ ഡിസ്കൌണ്ട് ആമസോൺ ഓഫർ ചെയ്യുന്നു. ബോട്ട്, റെഡ്മി, നോയ്സ് എന്നിങ്ങനെ എണ്ണം പറഞ്ഞ ബ്രാൻഡുകളിൽ നിന്നുള്ള ഏതാനും ബജറ്റ് സ്മാർട്ട് വാച്ചുകളെക്കുറിച്ചും അവയ്ക്ക് ആമസോണിൽ ലഭിക്കുന്ന ഡിസ്കൌണ്ടുകളെക്കുറിച്ചും വിശദമായി നോക്കാം.

ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 81 ശതമാനം

1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്. 150-ൽ കൂടുതൽ വാച്ച് ഫേസുകൾ, നിരവധി സ്പോർട്സ് മോഡുകൾ, ബ്ലൂടൂത്ത് കോളിങ് ഫീച്ചർ, എസ്പിഒ2 സെൻസർ പോലെയുള്ള ഹെൽത്ത് സെൻസറുകൾ, ഐപി68 റേറ്റിങ് എന്നിവയെല്ലാം ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ചിന്റെ ഫീച്ചറുകളാണ്. 7,990 രൂപ എംആർപി വില വരുന്ന വാച്ച് 81 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാം എന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത.

റെഡ്മി വാച്ച് 2 ലൈറ്റ്

ഡിവൈസിന്റെ എംആർപി വില : 7,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 75 ശതമാനം

മൾട്ടി സിസ്റ്റം സ്റ്റാൻഡ്എലോൺ ജിപിഎസ്, 3.94 സെമി ( 1.55 ഇഞ്ച് ) സൈസ് ഉള്ള എച്ച്ഡി എഡ്ജ് ഡിസ്പ്ലെ, എസ്പിഒ2, സ്ട്രെസ് മോണിറ്റർ എന്നിവ പോലെയുള്ള ഹെൽത്ത് സെൻസറുകൾ, 120ൽ കൂടുതൽ വാച്ച് ഫേസുകൾ, 100-ൽ അധികം സ്പോർട്സ് മോഡുകൾ എന്നിവയെല്ലാം റെഡ്മി വാച്ച് 2 ലൈറ്റിന്റെ സവിശേഷതകളാണ്. 7,999 രൂപ എംആർപി ടാഗിൽ എത്തുന്ന റെഡ്മി വാച്ച് 2 ലൈറ്റ് 75 ശതമാനം ഡിസ്കൌണ്ടിൽ 1,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഈ ആമസോൺ ഡീലിലൂടെ യൂസേഴ്സിന് ലഭിക്കുന്നത്.

ഫയർ-ബോൾട്ട് ഫീനിക്സ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 9,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 82 ശതമാനം

ഫയർ-ബോൾട്ടിന്റെ ഫീനിക്സ് സ്മാർട്ട് വാച്ച് 82 ശതമാനം ഡിസ്കൌണ്ടോടെയാണ് ഈ ഡീലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായി വരുന്ന ഫയർ-ബോൾട്ട് ഫീനിക്സ് സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്. 120-ൽ അധികം സ്പോർട്സ് മോഡുകൾ, ഹെൽത്ത് സെൻസറുകൾ, ഐപി67 റേറ്റിങ്, ഗെയിമിങ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഈ സ്മാർട്ട് വാച്ചിൽ യൂസേഴ്സിന് ലഭിക്കും.

നോയ്സ് പൾസ് ഗോ ബസ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 4,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 70 ശതമാനം

നോയ്സ് പൾസ് ഗോ ബസ് സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായാണ് വരുന്നത്. 550 നിറ്റ്സ് ബ്രൈറ്റ്നസ് ഓഫർ ചെയ്യുന്ന 1.69 ഇഞ്ച് ക്ലിയർ ഡിസ്പ്ലെ, 150-ൽ കൂടുതൽ വാച്ച് ഫേസുകൾ, നിരവധി ഹെൽത്ത് ട്രാക്കറുകൾ, ഐപി 68 റേറ്റിങ് എന്നിവയ്ക്കൊപ്പം 7 ദിവസത്തെ ബാറ്ററി ലൈഫും നോയ്സ് പൾസ് ഗോ ബസ് സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു.

പിട്രോൺ ഫോഴ്സ് എക്സ്10 സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 83 ശതമാനം

ബ്ലൂടൂത്ത് കോളിങ് ഫീച്ചറാണ് പിട്രോൺ ഫോഴ്സ് എക്സ്10 സ്മാർട്ട് വാച്ചിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. 1.7 ഇഞ്ച് ഫുൾ ടച്ച് ഡിസ്പ്ലെ, എണ്ണം പറഞ്ഞ ഹെൽത്ത് സെൻസറുകൾ, 150-ൽ കൂടുതൽ വാച്ച് ഫേസുകൾ, ഐപി68 റേറ്റിങ്, 5 ദിവസം നീണ്ട് നിൽക്കുന്ന ബാറ്ററി എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകൾ പിട്രോൺ ഫോഴ്സ് എക്സ്10 സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു.

English summary
Right now, smartwatches are getting great deals as part of the Republic Day sale on Amazon. Amazon is offering discounts up to 82 percent off the MRP price. Let's take a closer look at a few budget smartwatches from brands like BoAt, Redmi, and Noise and the discounts they can get on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X