ആമസോണിലെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട് വാച്ചുകൾ അടിപൊളി ഡീലുകളിൽ
ആമസോണിൽ ഏറ്റവും കൂടുതൽ ഡീലുകളും ഡിസ്കൌണ്ടുകളും ലഭിക്കുന്ന ഗാഡ്ജറ്റുകളിൽ ഒന്നാണ് ബജറ്റ് സ്മാർട്ട് വാച്ചുകൾ. വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ഗാഡ്ജറ്റുകളിൽ ഒന്ന് കൂടിയാണ് സ്മാർട്ട് വാച്ചുകൾ. ബജറ്റ് സ്മാർട്ട് വാച്ചുകളുടെ വിൽപ്പനയിൽ അടുത്ത കാലത്ത് ഉണ്ടായ വർധനവും വിപണിയിലേക്ക് വരുന്ന പുതിയ ബ്രാൻഡുകളുടെ എണ്ണവും പരിഗണിച്ചാൽ ഈ ജനപ്രീതി മനസിലാക്കാം.

ആമസോണിലെ ബെസ്റ്റ് സെല്ലിങ് ലിസ്റ്റിൽ ഉള്ള ഏതാനും സ്മാർട്ട് വാച്ചുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ബോട്ട്, സെബ്രോണിക്സ്, ടാഗ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് വാച്ചുകളാണ് ഇവയെല്ലാം. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 5,491 രൂപ
ആഡ്വാൻസ്ഡ് ഡെഡിക്കേറ്റഡ് ബ്ലൂടൂത്ത് കോളിങ് ചിപ്പുമായി വിപണിയിലെത്തുന്ന ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ചിൽ 550 നിറ്റ്സ് ബ്രൈറ്റ്നസും 70 ശതമാനം കളർ ഗാമറ്റുമുള്ള 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 150 ൽ അധികം വാച്ച് ഫേസുകൾ, മൾട്ടി സ്പോർട്ട് മോഡുകൾ, ഹെൽത്ത് സെൻസറുകൾ, ഐപി68 വാട്ടർ റെസിസ്റ്റൻസ് എന്നിവയെല്ലാം ലഭ്യമാണ്.
സെബ്രോണിക്സ് ഡ്രിപ്പ് സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 6,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 4,500 രൂപ
ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായി വിപണിയിൽ എത്തുന്ന സെബ്രോണിക്സ് ഡ്രിപ്പ് സ്മാർട്ട് വാച്ച് 1.69 ഇഞ്ച് വരുന്ന ഡിസ്പ്ലെയും നൽകിയിരിക്കുന്നു. 100 ൽ കൂടുതൽ വാച്ച് ഫേസുകൾ, 4 ബിൽറ്റ് ഇൻ ഗെയിംസ്, വോയിസ് അസിസ്റ്റന്റ്, ഫിറ്റനസ്, ഹെൽത്ത്, സ്ലീപ്പ് ട്രാക്കറുകൾ എന്നിവയെല്ലാം സെബ്രോണിക്സ് ഡ്രിപ്പ് സ്മാർട്ട് വാച്ചിൽ ലഭ്യമാക്കിയിട്ടുണ്ട്.
ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 6,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 5,191 രൂപ
1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നത്. സ്ലീക്ക് ആയിട്ടുള്ള മെറ്റൽ ബോഡി, ഹൃദയമിടിപ്പും രക്സത്തിലെ ഓക്സിജനുമൊക്കെ അളക്കാൻ സഹായിക്കുന്ന ഹെൽത്ത് സെൻസറുകൾ, 140 ൽ കൂടുതൽ വാച്ച് ഫേസുകൾ, നിരവധി സ്പോർട്സ് മോഡുകൾ, ഐപി68 വാട്ടർ - ഡസ്റ്റ് റെസിസ്റ്റൻസ്, 7 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവയെല്ലാം ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.
ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 4,991 രൂപ
1.69 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നത്. നിരവധി വാച്ച് ഫേസുകൾ, സ്ട്രെസ് മോണിറ്ററും എസ്പിഒ2 മോണിറ്ററും അടക്കമുള്ള ഹെൽത്ത് സെൻസറുകൾ, 14 ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, സ്ലീപ്പ് മോണിറ്റർ, 5 എടിഎം വാട്ടർ റെസിസ്റ്റൻസ്, 7 ദിവസം ബാറ്ററി ലൈഫ് എന്നിവയെല്ലാം ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ചിന്റെ പ്രത്യേകതകളാണ്.
ടാഗ് വെർവ് നിയോ സ്മാർട്ട് വാച്ച്
ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,500 രൂപ
ടാഗ് വെർവ് നിയോ സ്മാർട്ട് വാച്ച് 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 60 ൽ കൂടുതൽ സ്പോർട്ട്സ് മോഡുകൾ, 10 ദിവസം നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫ്, 150ൽ കൂടുതൽ വാച്ച് ഫേസുകൾ, വാട്ടർ പ്രൂഫിങ് ഫീച്ചറുകൾ, ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജനും നിരീക്ഷിക്കാനുള്ള സെൻസറുകൾ, ഗെയിമിങ് ഫീച്ചറുകൾ എന്നിവയെല്ലാം ടാഗ് വെർവ് നിയോ സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്.


Click it and Unblock the Notifications