Home
Deal of the day

ആപ്പിൾ ഉപഭോക്താക്കൾക്ക് 67,800 രൂപയോളം കിഴിവിൽ പുതിയ ഐഫോൺ 15 സ്വന്തമാക്കാൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

കഴിഞ്ഞ ദിവസം ആയിരുന്നു ആപ്പിൾ തങ്ങളുടെ പുതിയ സീരീസ് ഫോണുകളെ പുറത്തിറക്കിയത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് കമ്പനി പുതിയതായി ഇറക്കിയ ഫോണുകൾ. കാലിഫോർണിയയിലെ കുപർട്ടിനോയിൽ നടന്ന ചടങ്ങിൽ ആയിരുന്നു പുതിയ ഫോണുകൾ അവതരിപ്പിച്ചത്.

പുതിയ ഫോണുകൾക്ക് പുറമെ ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2 എന്നിവയും കമ്പനി പുറത്തിറക്കി. പുതിയ സീരീസ് ഫോണുകൾക്ക് പഴയ ഫോണുകളേക്കാൾ വില വളരെ കൂടുതൽ ആണ്. പുതിയ ഫോണിന് ഇന്ത്യയിലെ പ്രാരംഭവില തന്നെ 79,900 രൂപയാണ്. എന്നാൽ നിലവിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് മികച്ച ഓഫർ നൽകി പുതിയ ഫോൺ സ്വന്തമാക്കാൻ സുവർണ്ണ അവസരവുമായി വന്നിരിക്കുകയാണ് ആപ്പിൾ.

67,800 രൂപയോളം കിഴിവിൽ പുതിയ ഐഫോൺ 15 സ്വന്തമാക്കാൻ അവസരം

ആപ്പിൾ ഉപഭോക്താക്കളുടെ പഴയ ഫോണുകൾ എക്സേഞ്ച് ചെയ്യുന്നതിലൂടെ വൻ ഓഫർ സ്വന്തമാക്കാം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ പരമാവധി 67,800 രൂപ വരെ ലാഭിക്കാം എന്നാണ് കമ്പനി പറയുന്നത്. ഓൺലൈനായും ആപ്പിളിന്റെ സ്റ്റോറുകൾ വഴിയും ഉപഭോക്താക്കൾക്ക് ഈ ഓഫർ സ്വന്തമാക്കാവുന്നതാണ്. ഐഫോൺ, മാക് നോട്ട്ബുക്കുകൾ, ഐപാഡ്, ആപ്പിൾ വാച്ച് എന്നീ ഉപകരണങ്ങൾ ഇത്തരത്തിൽ എക്സ്ചേഞ്ച് ചെയ്യാമെന്നും ആപ്പിൾ പറയുന്നു.

എക്സ്ചേഞ്ചിന് വിധേയമാക്കുന്ന ഉപകരണത്തിന്റെ പ്രവർത്തനക്ഷമതയെ അനുസരിച്ച് ഇരിക്കും ഇതിലൂടെ ലഭിക്കുന്ന ഓഫർ എന്നും കമ്പനി ഓർമ്മപ്പെടുത്തുന്നു. അതേ സമയം നിങ്ങളുടെ ഉപകരണം ക്രെഡിറ്റിന് യോഗ്യമല്ലെങ്കിൽ, അത് സൗജന്യമായി റീസൈക്കിൾ ചെയ്യാനും കമ്പനി സഹായിക്കുന്നതാണെന്ന് ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എങ്ങനെയാണ് ഇത്തരത്തിൽ എക്സ്ചേഞ്ച് വഴി ഓഫറിൽ പുതിയ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം.

67,800 രൂപയോളം കിഴിവിൽ പുതിയ ഐഫോൺ 15 സ്വന്തമാക്കാൻ അവസരം

ഇതിനായി നിങ്ങൾ ഇപ്പോൾ ഉപയോ​ഗിക്കുന്ന ഹാൻഡ്‌സെറ്റിനെക്കുറിച്ച് ആപ്പിൾ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വരുന്നതാണ്. ഇത് അനുസരിച്ചുള്ള കിഴിവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ പടി കടന്നാൽ തൽക്ഷണ ക്രെഡിറ്റിനായി നിങ്ങൾക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി എക്സ്ചേഞ്ച് നടത്തുന്നവർ പുതിയ ഫോൺ ഡെലിവറി ചെയ്യുന്ന സമയത്ത് പഴയ ഫോൺ കൈമാറിയാൽ മതിയാകും.

ടച്ച്‌സ്‌ക്രീൻ, എൻക്ലോഷർ അല്ലെങ്കിൽ ബാക്ക് ഗ്ലാസ്, ക്യാമറ ലെൻസുകൾ, ഫ്രണ്ട് ആൻഡ് ബാക്ക് ക്യാമറ ഫംഗ്‌ഷണാലിറ്റി, ബാറ്ററി തേയ്‌മാനം, സ്‌റ്റോറേജ് കപ്പാസിറ്റി, പെർഫോമൻസ് സ്പീഡ്, വൈ-ഫൈ, മൊബൈൽ ഫംഗ്‌ഷണാലിറ്റി എന്നിവയെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും ഓഫർ തുക വ്യക്തമാക്കു. അതേ സമയം നിങ്ങൾ നൽകിയ റിവ്യൂവിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ പഴയ ഫോൺ പ്രവർത്തിച്ചില്ലെങ്കിൽ ഇതിനായുള്ള പിഴ കമ്പനി ഈടാക്കുന്നതായിരിക്കും.

ഐഫോൺ 14 പ്രോ മാക്സ് ഉപയോ​ഗിക്കുന്നവർക്ക് 67,800 രൂപ വരെ ഇത്തരത്തിൽ പരമാവധി കിഴിവ് ലഭിക്കും. 14 പ്രോയ്ക്ക് 64,500 രൂപ 14 പ്ലസിന് 42,500 രൂപ 14 സ്റ്റാന്റേർഡ് മോഡലിന് 40,000 രൂപ എന്നിങ്ങനെ ഓഫർ ലഭിക്കുന്നതാണ്. 13 പ്രോ മാക്സ് ഉപയോ​ഗിക്കുന്നവർക്കാകട്ടെ 55,700 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. 13 പ്രോ, 13, 13 മിനി എന്നീ മോഡലുകൾക്ക് യഥാക്രമം 53200, 38200, 34400 എന്നിവങ്ങനെയാണ് ഓഫർ.

ഐഫോൺ 12 പ്രോ മാക്സിന് പരമാവധി കിട്ടുന്ന ഓഫർ 41,300 രൂപയാണ്. 12 പ്രോ, 12, 12 മിനി എന്നീ മോഡലുകൾക്ക് യഥാക്രമം 38800, 27400, 21000 എന്നിങ്ങനെയാണ്. ഇത്തലത്തിൽ ഐഫോൺ ഐഫോൺ 7 ഉപയോ​ഗിക്കുന്നവർക്ക് വരെ ഓഫർ വിൽപനയിൽ ഭാ​ഗമാകാവുന്നതാണ്. 7 പ്ലസിന് 7,990 രൂപയും 7 സ്റ്റാന്റേർഡ് മോഡലിന് 60,80 രൂപയുമാണ് ഇത്തരത്തിൽ പ്രത്യേകം ഓഫർ ലഭിക്കുക. അതേസമയം ചില ആൻഡ്രോയിഡ് ഫോണുകൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

വൺപ്ലസ് 8 പ്രോ ഉപയോ​ഗിക്കുന്നവർക്ക് 16,500 രൂപ 8 ടിയിക്ക് 12,700 വൺപ്ലസ് 8ന് 13,800 എന്നിങ്ങനെയാണ് ഓഫർ. സാംസങ്ങിന്റെ ​ഗാലക്സി എസ് 22വിന് 23,000 രൂപ ലഭിക്കുന്നതാണ്. ​ഗാലക്സി എസ് 21 എഫ്ഇയ്ക്ക് 15,700 നോട്ട് 20യ്ക്ക് 13,300 രൂപയും ലഭിക്കും ​ഗൂ​ഗിളിന്റെ പിക്സൽ 6എയ്ക്ക് 11,200 രൂപയാണ് ഇത്തരത്തിൽ ലഭിക്കുക. നിരവധി ഫോണുകൾക്ക് ഈ ഓഫർ ബാധകം ആണെങ്കിലും പലതും 10,000 രൂപയ്ക്ക് താഴെയാണ് വരുന്നത്.

Best Mobiles in India

English summary
The company has announced that Apple customers can get a huge offer by exchanging their old phones. The company says that you can save up to Rs 67,800 in this way. Customers can avail themselves of this offer online and through Apple stores. Apple says that devices such as the iPhone, Mac notebooks, iPad, and Apple Watch can be exchanged in this way.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X