Home
Deal of the day

Redmi | ആദായ വിൽപ്പന..; റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നാണ് റെഡ്മി. കൈ വച്ചിട്ടുള്ള എല്ലാ പ്രൈസ് സെഗ്മെന്റുകളിലും ഏറ്റവും മികച്ച ഡിവൈസുകൾ അവതരിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ നിരക്കും മികച്ച ഫീച്ചറുകളും റെഡ്മി ഡിവൈസുകളുടെ സവിശേഷതയാണ്. റെഡ്മി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകളും ഡീലുകളുമാണ് ആമസോൺ ഓഫർ ചെയ്യുന്നത്.

Redmi | ആദായ വിൽപ്പന..; റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ട് ഡീലുകൾ

അത്തരത്തിൽ ചില ഡീലുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. ആമസോൺ നൽകുന്ന ഡീൽ പ്രൈസ്, റെഡ്മി ഫോണുകളുടെ ഫീച്ചറുകൾ എന്നിവയാണ് ചുവടെ നൽകിയിരിക്കുന്നത്. ആമസോൺ ഡീലുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം എന്നത് അറിഞ്ഞിരിക്കുക.

റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

ഡിവൈസിന്റെ എംആർപി വില : 28,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 22,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 21 ശതമാനം

റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന് 21 ശതമാനം ഡിസ്കൌണ്ടാണ് ഈ ആമസോൺ ഡീൽ ഓഫർ ചെയ്യുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിനാണ് ഈ ഡീൽ ലഭിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 108 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എംഐയുഐ13 ഒഎസ് എന്നിവയ്ക്കൊപ്പം 67W ടർബോ ചാർജിങ് സപ്പോർട്ടും 5000 mAh ബാറ്ററിയും ഡിവൈസിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 11ടി 5ജി

ഡിവൈസിന്റെ എംആർപി വില : 20,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 17,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 14 ശതമാനം

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ് 14 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാം എന്നതാണ് ഈ ആമസോൺ ഡീലിന്റെ പ്രത്യേകത. ഡൈമൻസിറ്റി 810 5ജി ചിപ്പ്സെറ്റാണ് റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഡിവൈസിൽ 5000 mAh ബാറ്ററിയും 33W പ്രോ ഫാസ്റ്റ് ചാർജിങ് സപ്പോട്ടും ലഭ്യമാണ്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 50 എംപി പ്രൈമറി ക്യാമറ, 16 എംപി സെൽഫി ക്യാമറ എന്നിവയും റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

റെഡ്മി നോട്ട് 11

ഡിവൈസിന്റെ എംആർപി വില : 19,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 14,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 28 ശതമാനം

റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ ഡീൽ പ്രൈസിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ, 50 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 13 എംപി സെൽഫി ക്യാമറ, 5000 mAh ബാറ്ററി, 33W പ്രോ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ, എംഐയുഐ 13 ഒഎസ് എന്നിങ്ങനെയുള്ള ഫീച്ചറുകളും റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

റെഡ്മി 11 പ്രൈം 5ജി

ഡിവൈസിന്റെ എംആർപി വില : 15,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 12,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 19 ശതമാനം

റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ ഡീൽ വഴി യൂസേഴ്സിന് ലഭിക്കുന്നത്. മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസി, 90 ഹെർട്സ് ഫുൾ എച്ച്ഡി പ്ലസ് അഡാപ്റ്റീവ് സിങ്ക് ഡിസ്പ്ലെ, 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5000 mAh ബാറ്ററി, എന്നിവയെല്ലാം റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

റെഡ്മി എ1

ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,199 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 31 ശതമാനം

അടുത്തിടെ വിപണിയിൽ എത്തിയ റെഡ്മിയുടെ ബജറ്റ് സ്മാർട്ട്ഫോൺ റെഡ്മി എ1 31 ശതമാനം ഡിസ്കൌണ്ടോടെയാണ് നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2 ജിബി റാം, 32 ജിബി സ്റ്റോറേജ് , എഐ ഡ്യുവൽ ക്യാം സെറ്റപ്പ്, 5000 mAh ബാറ്ററി, ആൻഡ്രോയിഡ് 12 ഒഎസ് എന്നിവയെല്ലാം റെഡ്മി എ1 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

English summary
Redmi devices are characterized by low price and great features. Amazon offers huge discounts and deals on Redmi smartphones. This article is to introduce some such deals. Given below are the deal price and features of Redmi phones offered by Amazon. Amazon deals are subject to change at any time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X