Home
Deal of the day

എണ്ണം പറഞ്ഞ 5ജി ഫോണുകൾ അടിപൊളി ഡീലുകളിൽ സ്വന്തമാക്കാൻ അവസരം | Amazon Deal Of The Day

5ജി നെറ്റ്വർക്ക് വ്യാപനവുമായി ടെലിക്കോം കമ്പനികൾ മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുകയാണ്. നമ്മുടെ കേരളത്തിൽ മുക്കിലും മൂലയിലും വരെ 5ജി ലഭ്യമായിത്തുടങ്ങിയിട്ടുമുണ്ട്. അതിനാൽ തന്നെ 5ജി സപ്പോ‍ർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയവും ഇത് തന്നെ. ആമസോണിലാകട്ടെ 5ജി ഫോണുകൾക്ക് അടിപൊളി ഡീലുകളും ലഭിക്കുന്നുണ്ട്.

എണ്ണം പറഞ്ഞ 5ജി ഫോണുകൾ അടിപൊളി ഡീലുകളിൽ സ്വന്തമാക്കാൻ അവസരം

അത്തരത്തിൽ ആമസോണിൽ അടിപൊളി ഓഫറുകളിൽ വിൽപ്പനയ്ക്കെത്തുന്ന ഏതാനും 5ജി സ്മാർട്ട്ഫോണുകൾ ചുവടെ നൽകിയിരിക്കുന്നു. സാംസങ്, ഓപ്പോ, റെഡ്മി, വിവോ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ഡിവൈസുകളാണ് ഈ ലിസ്റ്റിൽ ഉള്ളത്. 7 ശതമാനം മുതൽ 3.4 ശതമാനം വരെയാണ് ഈ ഫോണുകൾക്ക് ലഭിക്കുന്ന ഡിസ്കൌണ്ട് ഓഫറുകൾ. മോഡൽ നെയിം, എംആ‍ർപി പ്രൈസ്, ഡിസ്കൗണ്ടഡ് പ്രൈസ്, ഫീച്ചറുകൾ എന്നിവയെല്ലാം വിശദമായി തന്നെ ചുവടെയുണ്ട്. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

സാംസങ് ഗാലക്സി എ54 5ജി

ഡിവൈസിന്റെ എംആർപി പ്രൈസ് : 41,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 38,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 7 ശതമാനം

സാംസങ് ഗാലക്സി എ54 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡൽ 7 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാമെന്നതാണ് ഈ ഡീലിന്റെ സവിശേഷത. ഒഐഎസ് സപ്പോർട്ടുള്ള 50 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 32 എംപി സെൽഫി ക്യാമറ, 6.4 ഇഞ്ച് ഡിസ്പ്ലെ, എക്സിനോസ് 1380 പ്രോസസർ, 5000 mAh ബാറ്ററി എന്നിങ്ങനെയുള്ള ഫീച്ചറുകളുമായിട്ടാണ് ഈ 5ജി ഡിവൈസ് എത്തുന്നത്.

ഓപ്പോ എ78 5ജി

ഡിവൈസിന്റെ എംആർപി പ്രൈസ് : 21,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 18,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 14 ശതമാനം

ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 14 ശതമാനം ഡിസ്കൌണ്ടാണ് സാംസങ് ഓഫർ ചെയ്യുന്നത്. 5000 mAh സൈസ് വരുന്ന ബാറ്ററി, 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട്, കളർഒഎസ് 13, 1 ടിബി വരെയുള്ള സ്റ്റോറേജ് എക്സ്പാൻഷൻ സൌകര്യം, 50 എംപി എഐ ക്യാമറ സെറ്റപ്പ്, 6.56 ഇഞ്ച് ഡിസ്പ്ലെ തുടങ്ങിയ ഫീച്ചറുകളും ഡിവൈസ് ഓഫർ ചെയ്യുന്നു.

സാംസങ് ഗാലക്സി എ14 5ജി

ഡിവൈസിന്റെ എംആർപി പ്രൈസ് : 18,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 16,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 11 ശതമാനം

സാംസങ് ഗാലക്സി എ14 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലാണ് ഈ ഡീലിൽ ആമസോൺ ഓഫർ ചെയ്യുന്നത്. 6.6 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ, വൺ യുഐ കോർ 5.0 ഒഎസ്, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് 5000 mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായാണ് സാംസങ് ഗാലക്സി എ14 5ജി സ്മാർട്ട്ഫോൺ വരുന്നത്.

റെഡ്മി കെ50ഐ 5ജി

ഡിവൈസിന്റെ എംആർപി പ്രൈസ് : 31,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 20,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 34 ശതമാനം

എംആർപി പ്രൈസിനെ അപേക്ഷിച്ച് 34ശതമാനം ഡിസ്കൌണ്ടോടെയാണ് റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഡിവൈസിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമൻസിറ്റി 8100 പ്രോസസറാണ് ഫോണിലുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.6" ഡിസ്പ്ലെയും ഫോണിലുണ്ട്.

വിവോ വൈ56 5ജി

ഡിവൈസിന്റെ എംആർപി പ്രൈസ് : 24,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 19,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 20 ശതമാനം

വിവോ വൈ56 5ജി സ്മാർട്ട്ഫോണിന് 20 ശതമാനം ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. 6.58 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയും 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമാണ് ഫോണിന്റെ ഹൈലൈറ്റ്. 16 എംപി സെൽഫി ക്യാമറയും ഫോണുലുണ്ട്. 5000 mAh ബാറ്ററി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓഫർ ചെയ്യുന്നു.

English summary
Now is the best time to buy smartphones with 5G support. On the other hand, 5G phones are also getting cool deals on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X