വീണ്ടും...വീണ്ടും ഓഫറുകൾ; വൺപ്ലസ് ഇയർബഡ്സുകൾക്ക് കിടിലൻ ഡീലുകളുമായി ആമസോൺ
രാജ്യത്തെ ജനകീയമായ ഗാഡ്ജറ്റ് ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. ചീത്തപ്പേരുകൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ആൻഡ്രോയിഡ് വിപണിയിൽ എടുത്ത് പറയേണ്ട പേരുകളിൽ ഒന്നാണ് വൺപ്ലസിന്റേത്. സ്മാർട്ട്ഫോണുകൾ മാത്രല്ല ഇയർഫോണുകളും സ്മാർട്ട് വാച്ചുകളും ഒക്കെ കമ്പനി പുറത്തിറക്കുന്നുണ്ട്. നോർഡ് സീരീസ് ഡിവൈസുകളുമായി അഫോർഡബിൾ ഗാഡ്ജറ്റ്സ് വിപണിയിലേക്കും അടുത്തിടെ വൺപ്ലസ് കാലെടുത്ത് വച്ചിരുന്നു.

ആമസോണിൽ വൺപ്ലസിന്റെ ഇയർബഡ്സുകളും നെക്ക്ബാൻഡുകളുമൊക്കെ കിടിലൻ ഡീലുകളിൽ ലഭ്യമാണ്. വൺപ്ലസിന്റെ പ്രീമിയം ഡിവൈസുകളും ബജറ്റ് ഗാഡ്ജറ്റുകളുമൊക്കെ ഒരുപോലെ ഡീൽ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ആമസോണിലെ പല ഡീലുകളും മണിക്കൂറുകൾക്കകം മാറി മറിയുമെന്ന കാര്യം ആദ്യമേ അറിഞ്ഞിരിക്കണം. ഈ ഡീലുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.
വൺപ്ലസ് ബഡ്സ് പ്രോ ബ്ലൂടൂത്ത് TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി പ്രൈസ് : 11,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം
വൺപ്ലസ് ബഡ്സ് പ്രോ TWS ഇയർബഡ്സ് 25 ശതമാനം ഡിസ്കൌണ്ടിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ആമസോൺ ഡീൽ ഓഫർ ചെയ്യുന്നത്. സ്മാർട്ട് അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ, 10 മിനുറ്റിൽ 10 മണിക്കൂർ പ്ലേടൈം നൽകുന്ന വാർപ്പ് ചാർജിങ് സപ്പോർട്ട്, ആകെ 38 മണിക്കൂർ നീണ്ട് നിൽക്കുന്ന ബാറ്ററി ബാക്കപ്പ്, സെൻ മോഡ്, ബ്ലൂടൂത്ത് 5.2 എന്നീ ഫീച്ചറുകളും വൺപ്ലസ് ബഡ്സ് പ്രോ TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു.
വൺപ്ലസ് ബഡ്സ് Z2 ബ്ലൂടൂത്ത് TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി പ്രൈസ് : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം
വൺപ്ലസ് ബഡ്സ് Z2 ബ്ലൂടൂത്ത് TWS ഇയർബഡ്സിന് 25 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ ഓഫർ ചെയ്യുന്നത്. ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ, 10 മിനുറ്റ് ചാർജിൽ 5 മണിക്കൂർ പ്ലേ ടൈം, ആകെ മൊത്തം 38 മണിക്കൂർ ബാറ്ററി ബാക്കപ്പ്, 11mm ഡൈനാമിക്ക് ഡ്രൈവറുകൾ, ഐപി55 വാട്ടർ റെസിസ്റ്റൻസ് എന്നിവയെല്ലാം വൺപ്ലസ് ബഡ്സ് Z2 ബ്ലൂടൂത്ത് TWS ഇയർബഡ്സിന്റെ സവിശേഷതയാണ്.
വൺപ്ലസ് നോർഡ് ബഡ്സ് ബ്ലൂടൂത്ത് TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി പ്രൈസ് : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 17 ശതമാനം
വൺപ്ലസ് നോർഡ് ബഡ്സ് ബ്ലൂടൂത്ത് TWS ഇയർബഡ്സ് 12.4 mm ടൈറ്റാനിയം ഡ്രൈവറുകൾ ഫീച്ചർ ചെയ്യുന്നു. 10 മിനുറ്റ് ചാർജ് ചെയ്താൽ 5 മണിക്കൂർ പ്ലേടൈം ലഭിക്കുന്ന അൾട്ര ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ചാർജിങ് കേസിന് ഒപ്പം 30 മണിക്കൂർ ബാറ്ററി ബാക്കപ്പ്, എഐ നോയ്സ് ക്യാൻസലേഷൻ, ഐപി55 റേറ്റിങ് എന്നിവയും വൺപ്ലസ് നോർഡ് ബഡ്സ് ബ്ലൂടൂത്ത് TWS ഇയർബഡ്സിന്റെ ഫീച്ചറുകളാണ്. 17 ശതമാനം ഡിസ്കൌണ്ടോടെയാണ് വൺപ്ലസ് നോർഡ് ബഡ്സ് ബ്ലൂടൂത്ത് TWS ഇയർബഡ്സ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
വൺപ്ലസ് നോർഡ് ബഡ്സ് സിഇ ബ്ലൂടൂത്ത് TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി പ്രൈസ് : 2,699 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 30 ശതമാനം
വൺപ്ലസ് നോർഡ് ബഡ്സ് സിഇ ബ്ലൂടൂത്ത് TWS ഇയർബഡ്സിൽ നൽകിയിരിക്കുന്ന 13.4 mm ഡൈനാമിക് ഡ്രൈവറുകൾ മികച്ച സൌണ്ട് എക്സ്പീരിയൻസ് ഓഫർ ചെയ്യുന്നു. 10 മിനുറ്റ് ചാർജിൽ 80 മിനുറ്റ് പ്ലേടൈം നൽകുന്ന ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വൺപ്ലസ് നോർഡ് ബഡ്സ് സിഇ ബ്ലൂടൂത്ത് TWS ഇയർബഡ്സിൽ ലഭ്യമാണ്.
വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോൺ
ഡിവൈസിന്റെ എംആർപി പ്രൈസ് : 2,299 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 26 ശതമാനം
വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോൺ 12.4 mm ഡ്രൈവറുകളുമായാണ് വരുന്നത്. 10 മിനുറ്റ് ചാർജിൽ 20 മണിക്കൂർ പ്ലേടൈമും ഒരു ഫുൾചാർജിൽ 30 മണിക്കൂർ പ്ലേടൈമും വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോൺ ഓഫർ ചെയ്യുന്നു. ഐപി55 വാട്ടർ റെസിസ്റ്റൻസ്, ആന്റി ഡിസ്റ്റോർഷൻ ഓഡിയോ ടെക്നോളജി എന്നീ ഫീച്ചറുകളും വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോൺ പാക്ക് ചെയ്യുന്നു.


Click it and Unblock the Notifications