വിപണിയിലെ മിന്നും താരങ്ങൾ; ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺ
അടുത്ത കാലത്ത് വിപണിയിലെത്തി വളരെപ്പെട്ടെന്ന് ഹിറ്റായി മാറിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നാണ് ഐക്കൂ. പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ. പുതിയ ബ്രാൻഡായതിനാൽ തന്നെ പ്രീമിയം ഫീച്ചറുകൾ കുറഞ്ഞ പ്രൈസ് റേഞ്ചിലേക്ക് കൊണ്ട് വരികയെന്ന മാർക്കറ്റ് തന്ത്രം ഐക്കൂ നന്നായി ഉപയോഗിച്ചെന്ന് പറയാം.

എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ IQoo അതിന്റേതായ സ്ഥാനം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ കണ്ടെത്തിയിട്ടുമുണ്ട്. ഐക്കൂവിന്റെ വിവിധ മോഡലുകൾ ആമസോണിൽ വൻ ഡിസ്കൌണ്ടോടെ ലഭ്യമാക്കിയിട്ടുണ്ട്.
ഐക്കൂ നിയോ 6 5ജി
ഡിവൈസിന്റെ എംആർപി വില : 34,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 27,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 7,000 രൂപ
സ്നാപ്പ്ഡ്രാഗൺ 870 5ജി പ്രോസസറാണ് ഐക്കൂ നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. 4700 എംഎഎച്ച് ബാറ്ററിയും 80W ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ഐക്കൂ നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഇ4 അമോലെഡ് ഡിസ്പ്ലെ, 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയ ഫീച്ചറുകളും ഡിവൈസ് ഓഫർ ചെയ്യുന്നു. ഡിവെസിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഐക്കൂ Z6 5ജി
ഡിവൈസിന്റെ എംആർപി വില : 20,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 15,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 4,991 രൂപ
ഐക്കൂ Z6 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ ഡീലിൽ യൂസേഴ്സിന് ലഭിക്കുന്നത്. 4 ജിബി റാം, 8 ജിബി റാം വേരിയന്റുകളും നല്ല ഡീലുകളിൽ യൂസേഴ്സിന് ലഭ്യമാണ്. സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ, 120 ഹെർട്സ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ലിക്വിഡ് കോളിങ് ഫീച്ചർ, 50 എംപി ഓട്ടോഫോക്കസ് എന്നിവയെല്ലാം ഐക്കൂ Z6 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.
ഐക്കൂ Z6 പ്രോ 5ജി
ഡിവൈസിന്റെ എംആർപി വില : 29,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 22,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 6,991 രൂപ
ഐക്കൂ Z6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് 6,991 രൂപ ഡിസ്കൌണ്ടോടെ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വേരിയന്റുകളും പ്ലാറ്റ്ഫോമിൽ മികച്ച വിലകളിൽ ലഭ്യമാണ്. സ്നാപ്പ്ഡ്രാഗൺ 778ജി 5ജി പ്രോസസർ, 90 ഹെർട്സ് റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റുമുള്ള എച്ച്ഡിആർ 10 പ്ലസ് ഡിസ്പ്ലെ, 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 66W ഫ്ലാഷ് ചാർജ് സപ്പോർട്ട് എന്നിവയും ഐക്കൂ Z6 പ്രോ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.
ഐക്കൂ 9 5ജി
ഡിവൈസിന്റെ എംആർപി വില : 49,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 35,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 14,000 രൂപ
14,000 രൂപയുടെ ത്രസിപ്പിക്കുന്ന ഡിസ്കൌണ്ടിലാണ് ഐക്കൂ 9 5ജി സ്മാർട്ട്ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഇത്രയും മികച്ച ഡീൽ ലഭിക്കുന്നത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്ലസ് 5ജി പ്രോസസർ, 120 ഹെർട്സ് 10 ബിറ്റ് അമോലെഡ് ഡിസ്പ്ലെ, 48 എംപി ഗിംബൽ ക്യാമറ സിസ്റ്റം, 4350 എംഎഎച്ച് ബാറ്ററി, 120W ഫ്ലാഷ് ചാർജ് സപ്പോർട്ട് എന്നിവയെല്ലാം ഐക്കൂ 9 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.
ഐക്കൂ 9 എസ്ഇ 5ജി
ഡിവൈസിന്റെ എംആർപി വില : 39,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 29,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 10,000 രൂപ
ഐക്കൂ 9 എസ്ഇ 5ജി സ്മാർട്ട്ഫോണിന് നിലവിൽ കിട്ടാവുന്ന ഏറ്റവും വലിയ ഡീലുകളിലൊന്നാണിത്. ഐക്കൂ 9 എസ്ഇ 5ജിയുടെ 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് ഈ ഡീലിൽ വാങ്ങാൻ കഴിയുക. ഐക്കൂ 9 എസ്ഇ 5ജിയുടെ 12 ജിബി വേരിയന്റും നല്ല ഡീലിൽ വാങ്ങാൻ കഴിയും. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 5ജി ചിപ്പ്സെറ്റ്, 4500 എംഎഎച്ച് ബാറ്ററിയും 66W ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്.


Click it and Unblock the Notifications