Home
Deal of the day

ഫ്ലിപ്കാർട്ടിൽ കളം നിറഞ്ഞ് സാംസങ്; ബേസിക് മോഡൽ മുതൽ പ്രീമിയം ഫോണുകൾക്ക് വരെ വൻ ഓഫറുകൾ

ഫ്ലിപ്കാർട്ടിൽ ബി​ഗ് ബില്യൺ ഡേ സെയിൽ നടക്കുന്ന കാര്യം അറിഞ്ഞു കാണുമല്ലോ? മികച്ച ഓഫറുകളാണ് പ്ലാറ്റ്ഫോം വിവധ ഉത്പന്നങ്ങൾക്കായി വാ​ഗ്ദാനം ചെയ്യുന്നത്. ഓക്ടോബർ 8ന് ആണ് ഓഫർ വിൽപന ആരംഭിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്. വില കുറവുകൾക്ക് പുറമെ എക്സ്ചേഞ്ച് ഓഫറുകളും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

നിരവധി ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ഉണ്ടെങ്കിലും എല്ലാ തവണത്തെയും പോലെ സ്മാർട്ട്ഫോണുകൾക്കാണ് ഇത്തവണയും ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ കൂടുതൽ പ്രാധാന്യം. ഇതിന് പുറമെ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് വാച്ചുകൾ, ഇയർബഡുകൾ, സ്‌മാർട്ട് ടിവികൾ, ​ഗൃഹോകപരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്കും മികച്ച ഓഫറുകളാണ് ഫ്ലിപ്കാർട്ട് വാ​ഗ്ദാനം ചെയ്യുന്നത്. സാധനങ്ങൾ വാങ്ങുമ്പോൾ വിവിധ ബാങ്കുകളുടെ കാർഡുകൾ ഉപയോ​ഗിച്ചാൽ‌ കൂടുതൽ കിഴിവ് സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്.

സാംസങ്ങിന്റെ ബേസിക് മോഡൽ മുതൽ പ്രീമിയം ഫോണുകൾക്ക് വരെ വൻ ഓഫറുകൾ

ബി​ഗ് ബില്യൺ ഡേ സെയിന്റെ ഭാ​ഗമായി സാസംങ് ഫോണുകൾക്ക് പ്ലാറ്റ്ഫോം വാ​ഗ്ദാനം ചെയ്യുന്ന ഓഫിറുകൾ എന്തെല്ലാമാണെന്ന പരിശോധിക്കാം. സാംസങിന്റെ ജനപ്രിയ ഫോണുകളായ ​ഗാലക്സി എസ് 21 എഫ്ഇ, എസ് 22, എ 23, എഫ് 54 തുടങ്ങിയ ഫോണുകൾക്കാണ് മികച്ച ഓഫറുകൾ ഫ്ലിപ്കാർട്ട് വാ​ഗ്ദാനം ചെയ്തിരിക്കുന്നനത്. 2022 ജനുവരിൽ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച ഫോൺ ആണ് ​ഗാലക്സി എസ് 21 എഫ്ഇ.

ഫോണിന്റെ 256 ജിബി സ്റ്റോറേജ് വേർഷൻ 58,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ടിന്റെ പ്രത്യേക ഓഫർ പ്രകാരം എല്ലാ കിഴിവുകളും കഴിഞ്ഞ് 29,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. 25W സൂപ്പർ-ഫാസ്റ്റ് വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ഉള്ള 4,500mAh ബാറ്ററിയാണ് സാംസങ് ഈ ഫോണിനായി നൽകിയിരിക്കുന്നത്. ഇൻ-ഹൗസ് 5nm Exynos 2100 SoC പ്രൊസസറും ഫോണിന്റെ കരുത്ത് കൂട്ടുന്നു.

സാംസങ്ങിന്റെ ബേസിക് മോഡൽ മുതൽ പ്രീമിയം ഫോണുകൾക്ക് വരെ വൻ ഓഫറുകൾ

ഗാലക്‌സി എസ് 22വിന്റെ ഓഫറുകൾ പരിശോധിച്ചാൽ 57,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോൺ ഇപ്പോൾ 39,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇഎംഐ ഓപ്ഷനായും ഈ ഫോൺ ലഭിക്കുന്നതാണ്. ഇതിനായി പ്രതിമാസം 3,334 രൂപയാണ് ചിലവഴിക്കേണ്ടി വരുന്നത്. ഫോണിന്റെ 128 ജിബി വേരിയന്റിനാണ് ഈ ഓഫർ. ബോറ പർപ്പിൾ, ഗ്രീൻ, പിങ്ക് ഗോൾഡ്, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് എന്നീ നിറങ്ങളിൽ ഈ ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

24,999 രൂപ ലോഞ്ച് വിലയിൽ ഇന്ത്യയിൽ സാംസങ് അവതരിപ്പിച്ച ഫോൺ ആയിരുന്നു ഗാലക്‌സി എ 23. ഫോണിന്റെ 8 ജിബി + 128 ജിബി വേരിയന്റിന് ആയിരുന്നു ഈ വില. എന്നാൽ ഇപ്പോൾ ഈ ഫോൺ 18,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഈ ഫോണിനൊടൊപ്പം തന്നെ പുറത്തിറങ്ങിയ ​ഗാലക്സി എ 14 എന്ന ഫോണിനും ആകർഷകമായ ഓഫർ പ്ലാറ്റ്ഫോം വാ​ഗ്ദാനം ചെയ്യുന്നു.

16,499 രൂപയുള്ള ഗാലക്സി എ14 ബി​ഗ് ബില്യൺ ഡേ സെയിസലിന്റെ ഭാ​ഗമായി 13,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഫോണിന്റെ 4GB + 64GB വേരിയന്റിനാണ് ഈ വില. സാംസങിന്റെ മറ്റ് മിഡ് റേഞ്ച് ഫോണുകൾക്കും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ​എ34 25,999 രൂപയ്ക്ക് ലഭ്യമാകുന്നതാണ്. എ54 ആകട്ടെ 33,499 രൂപയ്ക്കും ലഭ്യമാകുന്നതാണ്. എഫ്54, എഫ് 34 എന്നീ ഫോണുകൾ യഥാക്രമം 22,999 രൂപ, 14,999 രൂപ എന്നീ വിലയ്ക്കും ലഭ്യമാകും.

കമ്പനിയുടെ ബേസ് മോഡൽ സ്മാർട്ട് ഫോൺ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ​ഗാലക്സി എഫ് 14, ഗാലക്സി എഫ് 13 എന്നിവയും ലഭ്യമാണ് ഇവയുടെ വില എന്നത് യഥാക്രമം 9,999 രൂപ, 9,199 രൂപ എന്നിങ്ങനെ ആയിരിക്കും. അതേ സമയം സാംസങിന്റെ പ്രീമിയം ഫോണുകളും ഇത്തരത്തിൽ മികച്ച ഡീലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോൾഡബിൾ‌ ഫോണുകളായ ​ഗാലക്സി ഇസഡ് ഫോൾഡ് 5, ഇസഡ് ഫ്ലിപ് 5 എന്നിവയ്ക്ക് ഓഫർ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ നിലവിലെ മാർക്കറ്റിൽ സാംസങിന്റെ ഏറ്റവും പ്രീമിയം ലെവലിൽ നിൽക്കുന്ന എസ് 23 അൾട്രയ്ക്കും ഓഫർ ഉണ്ടാകാൻ സാധ്യത ഉണ്ട്. എന്നാൽ ഇതിന്റെ ഔദ്യോ​ഗികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും ആപ്പിൾ ഐഫോൺ 15 അവതരിപ്പിച്ച സാഹചര്യത്തിൽ എസ് 23 അൾട്രയുടെ വില കുറച്ച് കളം പിടിയ്ക്കാൻ ആയിരിക്കും സാംസങ് ശ്രമിക്കുക. വരും ദിവസങ്ങളിൽ ഇതിന്റെ വിലയെക്കുറിച്ച് അറിയിപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
As part of the Big Billion Day sale, let's check out what the platform offers for Samsung phones. Flipkart offers great deals on Samsung's popular phones, like the Galaxy S21 FE, S22, A23, and F54. The Galaxy S21 FE is a phone launched by Samsung in India in January 2022.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X