നത്തിങ് ഫോണിന്റെ വില 25,000 രൂപയിൽ താഴെ മാത്രം, ഓഫറുകളുടെ പൂരവുമായി ഫ്ലിപ്കാർട്ട്; വിശദാംശങ്ങൾ അകത്ത്
വൻ വിലക്കുറവിൽ നത്തിങ് ഫോണിന്റെ വിൽപന പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. പ്ലാറ്റ്ഫോമിന്റെ ബിഗ് ബില്യൺ ഡേയ്സിന്റെ ഭാഗമായാണ് ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 25,000 രൂപയിലും താഴെയായിരിക്കും ഫോണിന്റെ വില എന്നാണ് അറിയിച്ചിരിക്കുന്നത്. നത്തിങ് ഫോൺ വണിനാണ് ഈ കിഴിവ് ലഭിക്കുക.
25,000 രൂപയ്ക്ക് താഴെയുള്ള ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യ വാരത്തിന്റെ അവസാനമോ രണ്ടാം വാരത്തിന്റെ തുടക്കമോ ബിഗ് ബില്യൺ ഡേ സെയിൽ ആരംഭിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അതായത് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ഈ കിഴിവ് വിൽപന ആരംഭിക്കാനുള്ളത്. കൃത്യമായ തിയതി ഫ്ലിപ്കാർട്ട് പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും ഉടൻ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

25,000 രൂപയ്ക്ക് താഴെ നത്തിങ് ഫോൺ ലഭിക്കും എന്ന് മാത്രമാണ് നിലവിൽ അറിയാൻ സാധിച്ചിരിക്കുന്നത് വ്യക്തമായ വില എന്താണെന്ന് പ്ലാറ്റ്ഫോം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം ടിപ്‌സ്റ്റർ മുകുൾ ശർമ പറയുന്നത്. 23,000 രൂപയ്ക്കായിരിക്കും ഫ്ലിപ്കാർട്ട് നത്തിങ് ഫോൺ ഒന്നിന്റെ വിൽപന നടത്തുക എന്നാണ്. എക്സ് (ട്വിറ്റർ) വഴിയാണ് മുകുൾ ശർമ ഇക്കാര്യം പുറത്ത് വിട്ടത്. നിരവധി പ്രതികരണമാണ് ഈ ട്വീറ്റിന് ലഭിക്കുന്നത്.
അതേ സമയം ഈ വില ബാങ്ക് ഓഫർ ഉൾപ്പെടെയാണോ അതോ കമ്പനി ഫോണിന് ഫ്ലാറ്റ് കിഴിവ് നൽകുന്നുന്ന വില ആണോ എന്ന് വ്യക്തമല്ല. വിൽപന ദിവസങ്ങൾ അടുക്കുമ്പോൾ മാത്രമാണ് ഇതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കു. 33,000 രൂപ മുതൽ ലോഞ്ചിങ് വിലയിൽ ഇന്ത്യൻ മാർക്കറ്റിൽ എത്തിയ ഫോൺ ആണ് നത്തിങ് വൺ. മികച്ച അഭിപ്രായമായിരുന്നു ഉപഭോക്താക്കളുടെ ഇടയിൽ നിന്ന് ഫോണിന് ലഭിച്ചത്.

അടുത്ത കാലത്ത് നത്തിങ് തങ്ങളുടെ രണ്ടാമത്തെ ഫോണും ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ചിരുന്നു. അതേ സമയം നത്തിങ് ഫോൺ വണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 6.55 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി ഡിസ്‌പ്ലേയിൽ 120Hz ഉയർന്ന പുതുക്കൽ നിരക്കോടെയാണ് ഫോണിന്റെ ഡിസ്പ്ലേ എത്തുന്നത്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഹാപ്‌റ്റിക് ടച്ച് മോട്ടോറുകളും കമ്പനി നൽകിയിട്ടുണ്ട്. HDR10+ പിന്തുണയും നത്തിങ് ഫോൺ വണിന് ഉണ്ടായിരിക്കുന്നതാണ്.
മുന്നിലും പിന്നിലും പാനലുകളിലായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 നൽകിയിരിക്കുന്നതാണ് മറ്റ് ഫോണുകളിൽ നിന്ന് നത്തിങിനെ വ്യത്യസ്ഥമാക്കുന്നത്. പിൻ പാനലിലെ ലൈറ്റ് ഡിസൈൻ മനോഹരമായ അനുഭവം ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778+ SoC പ്രൊസസർ ആണ് ഫോണിന് കരുത്ത് നൽകുന്നത്. 128 ജിബി, 256 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. രണ്ട് ഫോണിന്റെയും റാം 12 ജിബി ആയിരിക്കും.
4500mAh ബാറ്ററിയാണ് ഫോണിന്റെ എടുത്ത് പറയേണ്ട മറ്റൊരു സവിശേത. ഫോൺ ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 33W ഫാസ്റ്റ് ചാർജിംഗിനെയും ഫോൺ പിന്തുണയ്ക്കുന്നുണ്ട്. ആയതിനാൽ തന്നെ വോഗത്തിൽ ബാറ്ററിയിലേക്ക് ചാർജ് കയറുന്നത് ആയിരിക്കും. എന്നാൽ ചാർജർ ഫോണിന്റെ പാക്കേജിന് ഒപ്പം ലഭിക്കില്ല എന്നത് ശ്രദ്ധേയമാണ്. ഇത് പ്രത്യേകം വാങ്ങണം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കാനാണ് ഈ നടപടി.
12 ജിബി റാമിന് പുറമെ 8 ജിബി റാമിന്റെ വേരിയന്റിലും ഈ ഫോൺ ലഭിക്കുന്നത് ആയിരിക്കും. ഡുവൽ ക്യാമറയാണ് ഫോണിന്റെ പിന്നിലായി കമ്പനി നൽകിയിരിക്കുന്നത്. രണ്ടും 50എംപി ക്യാമറകൾ ആണ് ഒന്ന് സ്റ്റാൻഡേർഡിനും ഒന്ന് അൾട്രാവൈഡ് ആംഗിൾ ഫോട്ടോകൾ എടുക്കാനും സഹായിക്കുന്നതാണ്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 16 എംപി ക്യാമറയാണ് കമ്പനി ഫോണിന്റെ മുൻവശത്തായി നൽകിയിരിക്കുന്നത്. ഒരു സിംഗിൾ-എൽഇഡി ഫ്ലാഷും കമ്പനി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








