ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ സെയിൽ വരുന്നു; ഐഫോണുകൾ അടക്കം നിസാര വിലയ്ക്ക്
ജനപ്രിയ ഇകൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ സെയിൽ വരുന്നു. വൻ ഓഫറാണ് വിവിധ ഉത്പന്നങ്ങൾക്കായി ഫ്ലിപ്കാർട്ട് പ്രഖ്യാപിക്കുക. പുതിയ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ ഭാഗമായ പരസ്യം ഫ്ലിപ്കാർട്ട് ഔദ്യോഗിക വെബ്സൈറ്റിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഒരു ടീസർ പേജ് എന്ന തരത്തിലാണ് ഇതിന്റെ പരസ്യം ഫ്ലിപ്കാർട്ട് നൽകിയിരിക്കുന്നത്.
ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ തിയതി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉടൻ വരുന്നു എന്നാണ് പരസ്യത്തിൽ എഴുതിയിരിക്കുന്നത്. എന്നാൽ ഒക്ടോബർ ആദ്യ വാരം ഈ ആദായ വിൽപന ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് ആഴ്ചകൾ മുമ്പാണ് ഇത്തരത്തിൽ ഒരു ഓഫർ വിൽപന പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സാധാരണ ദീപാലിയുടെ ദിവസവും വിവിധ ഇ കൊമേഴ്സ് വെബ്സൈറ്റുകൾ ഇത്തരത്തിൽ കിഴിവ് വിൽപന പ്രഖ്യാപിക്കാറുണ്ട്.

ബിഗ് ബില്യൺ ഡേയ്‌സ് സെയിൽസിൽ സ്മാർട്ട് ഫോണുകൾ, വിവിധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയടുക്കം ഒട്ടുമിക്ക ഉത്പന്നങ്ങൾക്കും വൻ ഓഫർ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഫ്ലിപ്പ്കാർട്ട് വിൽപ്പനകളിലൊന്നായിരിക്കും ഈ ഓഫർ വിൽപന. സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി, ഐഫോണുകൾ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട്‌ഫോണുകൾ എക്കാലത്തെയും കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുടെ വിൽപ്പന പേജ് വെളിപ്പെടുത്തുന്നു.
എന്നാൽ ഓഫറുകൾ എന്തായിരിക്കും എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം ഐഫോൺ ഡീലുകൾ ഒക്ടോബർ 1 ന് വെളിപ്പെടുത്തുമെന്ന് ടീസർ പേജ് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ സാംസങ്, റിയൽമീ തുടങ്ങിയ കമ്പനികളുടെ ഡീലുകൾ യഥാക്രമം ഒക്ടോബർ 3, 6 തീയതികളിൽ ഫ്ലിപ്കാർട്ട് പുറത്ത് വിടും. ഒക്ടോബർ 7ന് ആയിരിക്കും റെഡ്മിയുടെ ഓഫർ വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്ത് വിടുന്നത്. ഒക്ടോബർ 8ന് ആയിരിക്കും ഓപ്പോയുടെ വിവരങ്ങൾ പുറത്ത് വിടുക.

ഇതേ ദിവസം തന്നെ പോകോയുടെ ഓഫറുകളും ഫ്ലിപ്കാർട്ട് പുറത്ത് വിടുന്നതായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഓഫർ വിൽപനയിൽ ലാപ്‌ടോപ്പുകൾക്കും സ്മാർട്ട് വാച്ചുകൾക്കും 50 മുതൽ 80 ശതമാനം വരെ കിഴിവ് ഫ്ലിപ്കാർട്ട് വാഗ്ദാനെ ചെയ്തേക്കും. ഇയർഫോണുകളുടെ വില 499 രൂപയിലും കീബോർഡുകൾക്ക് 99 രൂപയിലും ആരംഭിക്കും എന്നാണ് ലിസ്റ്റിങ് സൂചിപ്പിക്കുന്നത്. പ്രിന്ററുകൾക്ക് 60 ശതമാനവും ടിവി മറ്റ് ഉപകരണങ്ങൾക്ക് 80 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നതായിരിക്കും ഈ വിൽപന.
ചില 4കെ സ്മാർട്ട് ടിവികൾക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. വില കുറവിൽ സാധനങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു സുവർണ്ണ അവസരമാണെന്ന് ഫ്ലിപ്കാർട്ട് പറയുന്നു. ഓഫർ വിൽപനയ്ക്ക് പുറമെ അവേഴ്‌സ് ഡീലുകൾ, ബമ്പർ വാല്യൂ അവേഴ്‌സ്, സൂപ്പർ വാല്യൂ കോംബോസ് എന്നിവയും ഉണ്ടായിരിക്കുന്നതായിരിക്കും എന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
ഐഫോൺ 15 പുറത്തിറക്കിയ സാഹചര്യത്തിവൽ ഈ വിൽപനയിൽ ഐഫോൺ 14, 13, 12 സീരീസ് ഫോണുകൾക്ക് മികച്ച ഓഫർ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 52,999 രൂപയ്ക്കാണ് ഐഫോൺ 13യുടെ 128 ജിബി സ്റ്റോറേജ് മോഡൽ വിൽക്കുന്നത്. ഐഫോൺ 14ന് 64,999 രൂപയാണ് വില. ഈ വിലകളിൽ നിന്ന് വൻ കുറവ് ഓഫർ സമയത്ത് ഉണ്ടാകുന്നതായിരിക്കും. അമിതാഭ് ബച്ചൻ, ആലിയാ ഭട്ട് എന്നിവരാണ് പരസ്യത്തിന്റെ കവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എല്ലാ ഇന്റർനാഷണൽ ഫ്ലൈറ്റുകൾക്കും പരമാവധി 25,000 രൂപ വരെ കിഴിവ് ലഭിക്കാനുള്ള ഓഫറും ഈ വിൽപനയിലൂടെ സ്വന്തമാക്കാവുന്നതായിരിക്കും. ഇതിന് പുറമെ അക്സാരയുടെ ഫ്ലൈറ്റ് ടിക്കറ്റി 1299 രൂപ മുതൽ ബുക്ക് ചെയ്യാമെന്നും ഇവർ പറയുന്നു. വിൽപനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്ത് വിടാത്ത സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ അപ്പ് ടു ഡേറ്റ് ആയി അറിയാനായി ഗിസ്ബോട്ട് മലയാളം പിന്തുടർന്നുകൊണ്ടേ ഇരിക്കുക.


Click it and Unblock the Notifications