ഇനിയും അവസരം വരുമെന്ന് കാത്തിരിക്കല്ലേ! ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിലിൽ ഫോണുകൾക്ക് കിടിലൻ ഓഫറുകൾ
ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിൽ ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ ലൈവ് ആണ്. കമ്പനി അടുത്തിടെ ആണ് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ കൊണ്ടുവന്നത്. ഇപ്പോൾ സമാനമായ ഡീലുകളുള്ള ഒരു പുതിയ സെയിൽ ഇവൻ്റ് ഹോസ്റ്റ് ചെയ്യുന്നു. മുമ്പത്തെ സെയിലിൽ തങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോൺ ഡീലുകൾ നഷ്‌ടമായ ആളുകൾക്ക് ഈ ഇവൻ്റിൽ അവ ക്ലെയിം ചെയ്യാൻ കഴിയും. എന്നിരുന്നാലും, എല്ലാ ഡീലുകളുടെയും സെറ്റിൽ വില മുമ്പത്തേതിന് തുല്യമല്ലെന്ന് ഓർമ്മിക്കുക. ഐഫോൺ 15, മോട്ടോ G85, നത്തിങ് സിഎംഎഫ് ഫോൺ 1 എന്നിവയും മറ്റും പോലുള്ള ജനപ്രിയ ഡിവൈസുകൾ കിഴിവുകളിൽ ലഭ്യമാണ്.
ആപ്പിളിൻ്റെ ഏറ്റവും ജനപ്രിയമായ ഐഫോണുകളിലൊന്നാണ് ഐഫോൺ 15. ഇത് വീണ്ടും വളരെ കുറഞ്ഞ വിലയ്ക്ക് ഓൺലൈനിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിബന്ധനകളോ വ്യവസ്ഥകളോ ഇല്ലാതെ ഐഫോൺ 15 57,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് വിൽക്കുന്നത്. ആപ്പിൾ സ്റ്റോർ ഇതേ ഫോൺ 69,900 രൂപയ്ക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. അതായത് നിങ്ങൾക്ക് 11,901 രൂപ കിഴിവ് ആണ് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നത്.

അത് പോലെ തന്നെ, ഐഫോൺ 15 പ്ലസിന് ഫ്ലിപ്കാർട്ടിൽ വൻ കിഴിവ് ആണ് ഉളളത്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 15 പ്ലസ് 65,999 രൂപയ്ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഈ വില അതിൻ്റെ നിലവിലെ ഔദ്യോഗിക റീട്ടെയിൽ വിലയായ 79,900ൽ നിന്ന് നല്ല കുറവാണ് എന്നത് ഓർക്കുക.
അതായത് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിലിൽ ഫ്ലിപ്പ്കാർട്ട് 13,901 രൂപ ഫ്ലാറ്റ് കിഴിവ് ഈ ഫോണിന് നൽകുന്നു. എന്നാൽ , ഐഫോൺ 15 പ്രോയ്ക്ക് നിങ്ങൾക്ക് 1,15,999 രൂപ വില വരും. എന്നിരുന്നാലും വിജയ് സെയിൽസ് ഈ പ്രോ മോഡലിൽ മികച്ച ഡീൽ നൽകുന്നു. ഇതിന് 1,04,490 രൂപയാണ് വിജയ് സെയിൽസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആൻഡ്രോയിഡ് ഫോണുകളെ സംബന്ധിച്ചിടത്തോളം, മോട്ടോ ജി 85 ഒരു ജനപ്രിയ മോട്ടറോള ഫോണാണ്. ഇത് കുറഞ്ഞ വിലയിലും ലഭ്യമാണ്. മിഡ് റേഞ്ച് ഉപകരണം 16,999 രൂപയ്ക്ക് വാങ്ങാം. അതോടൊപ്പം സിഎംഎഫ് ഫോൺ 1 ഫ്ലിപ്കാർട്ട് വഴി കിഴിവ് വിലയിൽ വിൽക്കുന്നു. 14,999 രൂപയ്ക്ക് ആളുകൾക്ക് ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനാകും. 15,999 രൂപയ്ക്ക് ആണ് ഇത് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനാൽ ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ലഭിക്കുന്നു.
256 ജിബി സ്റ്റോറേജ് മോഡലുള്ള പോക്കോ X6 പ്രോ 20,999 രൂപയ്ക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. 24,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സോളിഡ് മിഡ് റേഞ്ച് ഫോണാണിത്. അതായത് ഫ്ലിപ്പ്കാർട്ട് 4,000 രൂപ ഫ്ലാറ്റ് കിഴിവ് ഇതിന് നൽകുന്നു. മോട്ടോ എഡ്ജ് 50 നിയോയുടെ വില 23,999 രൂപയിൽ നിന്ന് 22,999 രൂപയായി കുറഞ്ഞു.
ഈ ഡീലുകളിൽ ചിലത് ബാങ്ക് കാർഡ് ഓഫറുകൾക്കൊപ്പം ലഭ്യമാണ്. ഇത് വില ഇനിയും കുറയ്ക്കുകയും ഡീലിനെ കൂടുതൽ താങ്ങാനാവുന്നത് ആക്കുകയും ചെയ്യും. ഇപ്പോൾ, ഏറ്റവും പുതിയ ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിൽ എപ്പോൾ അവസാനിക്കും എന്ന് അറിയില്ല, എന്നാൽ ഈ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് സെയിൽ കാലയളവിൽ പോലും ഫോൺ വിലയുടെ ഡീലുകൾ മാറ്റിയ ചരിത്രം ഉണ്ടെന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








