Home
Deal of the day

യുദ്ധം ആരംഭിക്കുന്നു...! ആമസോണിനോട് കൊമ്പ് കോർക്കാൻ ഫ്ലാഗ്ഷിപ്പ് സെയിലുമായി ഫ്ലിപ്പ്കാർട്ട്

ഈ സ്വാതന്ത്ര്യ ദിന മാസത്തിൽ ഒരു ഷോപ്പിംഗ് യുദ്ധത്തിന് തയ്യാറായാലോ? ആമസോണിൻ്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന് എതിരാളി ആയി വിവിധ ശ്രേണിയിൽ ഉള്ള ഉൽപ്പന്നങ്ങളിൽ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്ത് ഫ്ലിപ്പ്കാർട്ടിൻ്റെ ഫ്ലാഗ്ഷിപ്പ് സെയിൽ ഇന്ന് (ഓഗസ്റ്റ് 6) ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ആരംഭിക്കുന്നു. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങുവാൻ ആഗ്രഹിക്കുന്നു എങ്കിൽ, ഇത് പറ്റിയ സമയം ആണ്. കാരണം, ഫ്ലിപ്പ്കാർട്ടിൻ്റെ ഫ്ലാഗ്ഷിപ്പ് സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് ധാരാളം ഓഫറുകൾ ഉണ്ട്.

ഐഫോൺ 15 (Apple), സാംസങ് ഗാലക്‌സി എസ് 23 (Samsung), മോട്ടോ എഡ്ജ് 50 അൾട്രാ (Motorola), ഗാലക്‌സി എസ് 23 എഫ്ഇ (Samsung) തുടങ്ങിയ ജനപ്രിയ മോഡലുകളും വിവോ ടി3 5 ജി (Vivo), മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ (Motorola) പോലുള്ള ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനുകളും നല്ല വില കുറവിൽ ലഭ്യമായേക്കും.

ആമസോണിനോട് കൊമ്പ് കോർക്കാൻ ഫ്ലാഗ്ഷിപ്പ് സെയിലുമായി ഫ്ലിപ്പ്കാർട്ട്

എന്നാൽ വെറും ഫോണുകൾക്ക് മാത്രമല്ല ഈ സെയിലിൽ ഡിസ്കൗണ്ട് ലഭിക്കുന്നത്. ഫോൺ പ്രേമികളെ പോലെ തന്നെ ഇലക്ട്രോണിക്ക് പ്രേമികൾക്കും ആകർഷകമായ ഓഫർ ആണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് ടിവികൾ, ക്യാമറകൾ എന്നിവ ഉൾപ്പെടെ ഉള്ള പല ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾക്കും 80% വരെ കിഴിവ് ഫ്ലിപ്പ്കാർട്ടിൻ്റെ ഫ്ലാഗ്ഷിപ്പ് സെയിൽ വാഗ്ദാനം ചെയ്യുന്നു.

ഫുഡ്, സ്പോർട്ട്സ് ഐറ്റങ്ങൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 50% മുതൽ 80% വരെ വില കുറച്ച് ആണ് വിൽക്കുന്നത്. മറ്റ് വിഭാഗങ്ങളിലേക്കും കിഴിവുകൾ വ്യാപിപ്പിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഒരു പുതിയ സോഫയോ കിച്ചൺ ഗാഡ്‌ജെറ്റുകളോ സ്‌പോർട്‌സ് ഗിയറുകളോ ആവശ്യമാണെങ്കിലും, ഈ സെയിൽ കുറഞ്ഞ വിലയിൽ അവയെ സ്വന്തമാക്കാനുള്ള മികച്ച അവസരം ഒരുക്കുന്നു.

ദൈനംദിന അവശ്യവസ്തുക്കൾ, വീട് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വേണ്ട സാധനങ്ങൾ എന്നിവയ്‌ക്ക് കിഴിവുകളോടെ ആണ് സെയിൽ സാങ്കേതികവിദ്യയ്ക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ ഫ്ലിപ്പ്കാർട്ട് ശ്രമിക്കുന്നത്. ഭക്ഷണ സാധനങ്ങൾക്കും സ്പോർട്സ് ഐറ്റങ്ങൾക്കും 80% വരെ കിഴിവും ഫർണിച്ചറുകൾക്ക് 80% വരെ കിഴിവ്, വീട്ടിലേക്ക് അവശ്യ സാധനങ്ങൾ 49 രൂപ മുതൽ സെയിൽ, ഫാഷൻ വസ്ത്രങ്ങൾക്ക് 50% മുതൽ 80% വരെ കിഴിവ് എന്നിവ ആണ് ഓഫറുകൾ.

ബാങ്ക് ഡീലുകളും ഇഎംഐ ഓപ്ഷനുകളും: ഓഫാറുകൾക്ക് മധുരം കൂട്ടുന്നതിനായി, ഫ്ലിപ്പ്കാർട്ട് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ പർച്ചേസിന് 10% തൽക്ഷണ കിഴിവ് ലഭിക്കും. കൂടാതെ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും നൽകി ഷോപ്പിങ് കൂടുതൽ താങ്ങാനാവുന്നതാക്കുന്നു.

ഓഗസ്റ്റ് 6ന് ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ടിൻ്റെ വിൽപ്പന ആമസോണിൻ്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലുമായി തികച്ചും യോജിക്കുന്ന ഒരു സെയിൽ ആണ്. ഫ്ലിപ്പ്പ്ലകാർട്ട് പ്ലസ് അംഗങ്ങൾക്ക് അവരുടെ വാങ്ങലുകൾക്ക് കൂടുതൽ മൂല്യം നൽകിക്കൊണ്ട് പ്രത്യേക SuperCoins ഓഫറുകളും ഈ സെയിലിൽ ആസ്വദിക്കാൻ സാധിക്കും.

ചുരുക്കി പറഞ്ഞാൽ ഫ്ലിപ്പ്കാർട്ടിന്റെ മത്സരം ആമസോൺ ആയിട്ടാണ്. അവരുടെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലും ഇന്ന് (ഓഗസ്റ്റ് 6) ഉച്ചയ്ക്ക് ആരംഭിക്കുന്നു, തുല്യമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. മികച്ച വില കുറവ് കണ്ടെത്തുന്നതിന് ഡീലുകൾ താരതമ്യം ചെയ്ത് രണ്ട് പ്ലാറ്റ്‌ഫോമുകളും പര്യവേക്ഷണം ചെയ്യാൻ ഷോപ്പർമാർക്ക് അവസരമുണ്ട് എന്നാണ് ഇതിനർത്ഥം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Flipkart's flagship sale kicks off in India today (August 6) at 12 noon, offering staggering discounts on a wide range of products to rival Amazon's Great Freedom Festival Sale. If you want to buy a new smartphone, now is the right time. Because Flipkart's flagship sale has a lot of offers on smartphones. Flipkart offers attractive offers to electronics lovers as well as phone lovers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X