Home
Deal of the day

വിലകണ്ട് കണ്ണുതള്ളേണ്ട; ഐഫോൺ 14,13 സീരീസുകൾക്ക് വൻവിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക കിഴിവ് വിൽപന പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റ് ഫ്ലിപ്പ്കാർട്ട്. ഐഫോൺ 14, 13 ഉൾപ്പെടെ നിരവധി ഫോണുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും ആകർഷകമായ ഓഫറാണ് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആ​ഗസ്ത് ആറിന് ആരംഭിച്ച കിഴിവ് വിൽപന ആ​ഗസ്ത് 9ന് വരെ നീണ്ടുനിൽക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മികച്ച ഡീലുകളിലൂടെ ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഒരു വലിയ അവസരമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. കിഴിവ് വഴി സ്വന്തമാക്കാവുന്ന ആപ്പിൾ ഐഫോണുകളുടെ വിലയും മറ്റ് വിശദവിവരങ്ങളും പരിശോധിക്കാം. 69,900 പ്രാരംഭ വിലയിൽ എത്തുന്ന ഐഫോൺ 13 58,499 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാനാവുന്നതാണ്. ഐസിഐസിഐ, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കുകയാണെങ്കിൽ വീണ്ടും 1000 രൂപ കിഴിവ് നേടാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

ഐഫോൺ 14,13 സീരീസുകൾക്ക് വൻവിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്

ഇത്തരത്തിൽ നോക്കിയാൽ ഐഫോൺ 13ന് മാത്രം ആകെ 11,401 രൂപ കിഴിവ് ഇപ്പോൾ വാങ്ങിയാൽ ലഭിക്കുന്നതാണ്. പ്രീമിയം ഫോണുകൾ വാങ്ങാൻ ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കും മികച്ച അവസരം ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്. 1,29,900 രൂപയ്ക്ക് രാജ്യത്ത് അവതരിപ്പിച്ച ഐഫോൺ 14 പ്രോ ഫ്ലിപ്കാർട്ട് ഓഫറിന്റെ ഭാ​ഗമായി വിൽക്കുന്നത് 1,17,999 രൂപയ്ക്ക് ആണ്. നിലവിലെ വിപണി വെച്ച് നോക്കിയാൽ ഈ വിലയ്ക്ക് മറ്റെങ്ങും ഐഫോൺ 14 പ്രോ ലഭിക്കില്ലെന്ന് ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നു.

ഉപഭോക്താക്കൾക്ക് 11,901 രൂപയുടെ ലാഭം ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വഴി ഐഫോൺ 14 പ്രോ സ്വന്തമാക്കുമ്പോൾ ലഭിക്കുന്നത്. 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ഈ ഓഫറിന് പുറമെ ഐസിഐസിഐ, കൊട്ടക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് ഈ ഉത്പന്നം വാങ്ങുന്നവർക്ക് 750 രൂപയുടെ പ്രത്യേക കിഴിവും ലഭിക്കുന്നതാണ്. ഇത് കൂടെ ചേരുമ്പോൾ ഫോൺ സ്വന്തമാക്കാൻ ഉപഭോക്താക്കൾ 1,17,249 രൂപ ചിലവഴിച്ചാൽ മതിയാകും.

ഐഫോൺ 14,13 സീരീസുകൾക്ക് വൻവിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്

ഇതിന് പുറമെ നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഫോൺ സ്വന്തമാക്കാനുള്ള അവസരവും ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നുണ്ട്. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ പഴയ ഫോണിന് നിലവിൽ മാർക്കറ്റിൽ ലഭിക്കുന്ന വില കുറച്ച് ബാക്കി പണം നൽകിയാൽ പുതിയ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ പഴയ ഫോണിന്റെ പഴക്കവും അവസ്ഥയും അടിസ്ഥാനമാക്കിയാണ് ഇതിന് വില നിശ്ചയിക്കുന്നത്.

ഐഫോൺ 14 സീരിസിലെ പ്രോ മാക്‌സിനും മികച്ച ഓഫർ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ അടിസ്ഥാന മോഡലിന് 1,26,999 രൂപ 128 ജിബി സ്റ്റോറേജ് മോഡലിന് 1,39,900 രൂപയും മാത്രമാണ് വില. നിലവിൽ ഈ മോഡലുകൾക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇത് എന്ന് ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നു. ആപ്പിളിന്റെ ഏറ്റവും ചെറിയ ഫോണുകളിൽ ഒന്നാണ് ഐഫോൺ 14 പ്രോ മാക്‌സ്.

ഐഫോൺ 12ന് ആകട്ടെ 56,999 രൂപയ്ക്കാണ് ഈ കിഴിവ് വിൽപനയിൽ നൽകുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഐഫോൺ 12 പഴയ ഫോൺ ആണ് ഇനി അത് സ്വന്തമാക്കുന്നതിൽ അർത്ഥമില്ല. ഇതിന് പകരം ഐഫോൺ 14 പ്ലസ് വാങ്ങുന്നത് കൂടുതൽ ഉപകാരപ്രദമായിരിക്കും. 72,999 രൂപയിക്ക് ഈ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വഴി സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ മേൽപ്പറഞ്ഞ ബാങ്കുകളുടെ കാർഡുകൾക്ക് പ്രത്യേകം ഓഫറും ഉണ്ട്.

അടുത്ത മാസം ഐഫോൺ 15 സീരീസ് പുറത്തിറങ്ങാനിരിക്കെയാണ് ഐഫോണിന്റെ 14 സീരീസുകൾക്ക് വൻ വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട് രം​ഗത്ത് എത്തിയിരിക്കുന്നത്. 14 സീരിസ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ 15 സീരിസ് ഫോണുകൾക്ക് വില വർധിക്കാർ സാധ്യത ഉണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം ഫ്ലിപ്പ്കാർട്ടിന് പുറമെ മറ്റൊരു ഇ കോമെഴേസ് വെബ്സൈറ്റായ ആമസോണും ഇപ്പോൾ കിഴിവ് വിൽപന പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ എന്നാണ് ആമസോണിന്റെ സ്വാതന്ത്ര്യ ദിന കിഴിവ് വിൽപനയുടെ പേര്. ഓഗസ്റ്റ് 5 മുതൽ ആണ് ആമസോണിന്റെ കിഴിവ് വിൽപന ആരംഭിച്ചത്. സ്മാർട്ട്ഫോണുകൾക്ക് പുറമെ വീടിന് ഗാംഭീര്യം കൂട്ടുന്ന സ്മാർട്ട് ടിവികൾക്കും മറ്റ് ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്കും മികച്ച ഡീലുകൾ ആമസോൺ ഈ ഫ്രീഡം സെയിലിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Flipkart has now prepared a great opportunity for those who want to get the iPhone at a low price through the best deals. Check out the prices and other details of discounted Apple iPhones. Starting at Rs 69,900, the iPhone 13 is now available for Rs 58,499. Customers can get another Rs 1000 off if they use ICICI and Kotak Bank credit cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X