അടിച്ച് മോനേ... ഇനി നോക്കിനിൽക്കാൻ സമയമില്ല! ഐഫോൺ 15 പ്ലസ്സിന് കിടിലൻ ഡിസ്‌കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
ഐഫോൺ 15 പ്ലസ് (Iphone 15 Plus) ഇപ്പോൾ ഗണ്യമായി കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇത് ഐഫോൺ പ്രേമികൾക്ക് ആകർഷകമായ ഓപ്ഷൻ ആണ് എന്നതിൽ സംശയമില്ല. 12,000 രൂപ ഡിസ്‌കൗണ്ട് ആണ് ഐഫോൺ 15 പ്ലസ്സിന് ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫർ. സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേ, സെൻസർ-ഷിഫ്റ്റ് ഇമേജ് സ്റ്റെബിലൈസേഷൻ ക്യാമറ, ഓട്ടോഫോക്കസ് സെൽഫി ഷൂട്ടർ, മാഗ്‌സേഫ് ചാർജിംഗ് പിന്തുണ എന്നിവ പോലുള്ള പ്രീമിയം സവിശേഷതകൾ ഈ മോഡലിന് ഉണ്ട്. ഈ ഫോണിന്റെ ഇന്ത്യയിലെ യഥാർത്ഥ വില 128 ജിബി വേരിയൻ്റിന് 89,999 രൂപ ആണ്.
എന്നാൽ ഐഫോൺ 15 പ്ലസ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 81,999 രൂപക്ക് ആണ് വിൽക്കുന്നത്. കൂടാതെ, ഐസിഐസിഐ (ICICI) ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് 4,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഇത് ഫലവത്തായ 77,999 രൂപയിലേക്ക് 15 പ്ലസ് ഫോണിന്റെ വില കുറയ്ക്കുന്നു.

2796 × 1290 പിക്സൽ റെസല്യൂഷൻ ഉള്ള 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ ആണ് ഐഫോൺ 15 പ്ലസിൻ്റെ സവിശേഷത. ഈ സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേ 1600 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ്സ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ എച്ച്‌ഡിആറും ട്രൂ ടോണും ഇത് സപ്പോർട്ട് ചെയ്യുന്നു.
സ്‌ക്രീൻ പരിരക്ഷിച്ചിരിക്കുന്നതിന് ആയി സെറാമിക് ഷീൽഡ് നൽകിയിട്ടുണ്ട്. 4nm പ്രോസസ്സിൽ നിർമ്മിച്ച സിക്സ് കോർ ബയോണിക് A16 ചിപ്‌സെറ്റ് ആണ് ഈ ഉപകരണം നൽകുന്നത്. iOS 17ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 128 ജിബി, 256 ജിബി, 512 ജിബി എന്നീ മൂന്ന് സ്റ്റോറേജ് വേരിയൻ്റുകളിൽ ഐഫോൺ 15 പ്ലസ് ലഭ്യമാണ്.
വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP68 റേറ്റിങ് നൽകിയിട്ടുണ്ട്. നാനോ, eSIM എന്നിവയെ സപ്പോർട്ട് ചെയ്യാനുള്ള കഴിവും ഈ ഐഫോൺ 15 പ്ലസ് മോഡലിന് ഉണ്ട്. ക്യാമറ സജ്ജീകരണത്തിൽ 48 എംപി വൈഡ് ആംഗിൾ ലെൻസും 12 എംപി അൾട്രാ വൈഡ് ലെൻസും ഉൾപ്പെടുന്നു.
സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 2x സൂം, ഫോട്ടോണിക് എഞ്ചിൻ പിന്തുണ എന്നിവ ഈ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. വീഡിയോ റെക്കോർഡിംഗിനായി, ഇത് 4K HDR-ൽ ഡോൾബി വിഷൻ HDR, സിനിമാറ്റിക് മോഡ് എന്നിവയെ സപ്പോർട്ട് ചെയ്യുന്നു. റെറ്റിന ഫ്ലാഷിനൊപ്പം ഓട്ടോഫോക്കസും ഫോക്കസ് പിക്സൽ സപ്പോർട്ടും ഉള്ള 12 എംപി ട്രൂഡെപ്ത്ത് ഷൂട്ടറാണ് ഫ്രണ്ട് ക്യാമറ.
ഇത് HDR വീഡിയോ റെക്കോർഡിംഗും ഡോൾബി വിഷനും സപ്പോർട്ട് ചെയ്യും. ഐഫോൺ 15 പ്ലസ് സ്റ്റീരിയോ സ്പീക്കറുകളും 15W വരെ MagSafe ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒരു ബിൽറ്റ്-ഇൻ ലിഥിയം ബാറ്ററിയും ഫോണിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വീഡിയോ പ്ലേബാക്ക് 26 മണിക്കൂർ വരെ ബാറ്ററി നിലനിൽക്കും എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
201 ഗ്രാം ഭാരവും വെറും 7.80 mm കനവും ഉള്ള ഈ മോഡൽ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. ഐഫോൺ 15 പ്ലസ് സ്മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിലെ ഈ ആകർഷകമായ വില ഒരു നല്ല ഓപ്ഷൻ ആണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








