Home
Deal of the day

ഏതെടുത്താലും ഒടുക്കത്തെ ലാഭം! കിടിലൻ ഡീലുകളുമായി ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ ലൈവ് ആയി

ആമസോൺ പ്രൈം ഡേ സെയിലിന് വെല്ലുവിളി ആയി ഫ്ലിപ്കാർട്ടിൻ്റെ ഗോട്ട് സെയിൽ (GOAT Sale - Greatest of all time) ഇന്ന് (ജൂലൈ 20) തൽസമയമായി. എന്നിരുന്നാലും, രണ്ട് ദിവസത്തേക്ക് മാത്രം ലഭ്യമാകുന്ന പ്രൈം ഡേ വിൽപ്പനയിൽ നിന്ന് വ്യത്യസ്തമായി, ഫ്ലിപ്പ്കാർട്ടിൻ്റെ വിൽപ്പന ജൂലൈ 25 വരെ അഞ്ച് ദിവസത്തേക്ക് തുടരും. ഗോട്ട് സെയിലിൽ, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയിൽ ഉപഭോക്താക്കൾക്ക് ആവേശകരമായ ഡീലുകളും കിഴിവുകളും ലഭിക്കും. നിങ്ങൾ ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അത് ലഭിക്കാനുള്ള ശരിയായ സമയമാണിത്.

കാരണം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില ഫോണുകൾ ഇപ്പോൾ എക്കാലത്തെയും കുറഞ്ഞ വിലയിൽ ലഭ്യമാണ്. ആപ്പിൾ, ഗൂഗിൾ, സാംസങ്, മോട്ടറോള, വിവോ തുടങ്ങിയ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ നിന്ന് ഉള്ള പ്രീമിയം സ്‌മാർട്ട്‌ഫോണുകളുടെ ചില മികച്ച ഡീലുകൾ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

കിടിലൻ ഡീലുകളുമായി ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ ലൈവ് ആയി

ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ ബാങ്ക് ഓഫറുകൾ: ഫ്ലിപ്കാർട്ട് ഇപ്പോൾ ചില മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ വിൽക്കുന്നു. കൂടാതെ, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇടപാടുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇൻസ്റ്റന്റ് 10 ശതമാനം ബാങ്ക് കിഴിവ് ലഭിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ ക്യാഷ്ബാക്കിനും ചില മികച്ച ഡീലുകൾ ലഭിക്കും.

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ നിന്ന് അഞ്ച് മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ ആണ് താഴെ പറയുന്നത്. വില പരിശോധിച്ച് നിങ്ങളുടെ ആവിശ്യത്തിന് അനുസൃതമായ ഫോൺ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ പറയുന്ന ഓഫറുകളും ഡീലുകളും ഗോട്ട് സെയിൽ സമയത്ത് മാത്രമേ ലഭ്യമാകൂ എന്നത് ഓർക്കുക.

ഐഫോൺ 15 (iPhone 15): ഐഫോൺ 15 ഇപ്പോൾ അടിസ്ഥാന 128 ജിബി മോഡലിന് 63,999 രൂപയിൽ ലഭ്യമാണ്. അതിൻ്റെ ലോഞ്ച് വിലയായ 79,990 രൂപയിൽ നിന്ന് ഇത്രയും വില കുറവിൽ ലഭ്യമാകുന്ന ഈ ഡീൽ വളരെ മികച്ചതാണ് എന്നതിൽ സംശയമില്ല.

ആപ്പിൾ ഉടൻ തന്നെ നെക്സ്റ്റ് ജനെറേഷൻ ഐഫോൺ 16 സീരീസ് അവതരിപ്പിക്കുമെങ്കിലും, എ16 ബയോണിക് ചിപ്പ്, 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒഎൽഇഡി ഡിസ്‌പ്ലേ, ഡ്യുവൽ ക്യാമറകൾ എന്നിവയുള്ള ഐഫോൺ 15 ഇപ്പോഴും മികച്ച തിരഞ്ഞെടുപ്പാണ്. ഐഫോൺ 15നായി iOS 18ൻ്റെ മൂന്നാമത്തെ ഡെവലപ്പർ ബീറ്റ പുറത്തിറക്കാൻ ആപ്പിൾ പ്രവർത്തിക്കുന്നുണ്ട്.

സവിശേഷതകൾ: 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് / 6 ജിബി റാം ആണ് സ്റ്റോറേജ് വേരിയെന്റുകൾ. 6.1 ഇഞ്ച്, 1179 x 2556 പിക്സൽ ഡിസ്പ്ലേ, 48 എംപി + 12 എംപി ഡ്യുവൽ പ്രൈമറി ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ ആപ്പിൾ A16 ബയോണിക് (4 nm), ഹെക്സ കോർ നീക്കം ചെയ്യാനാവാത്ത Li-Ion 3349 mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഗൂഗിൾ പിക്സൽ 8 പ്രോ (Google Pixel 8 Pro): ഗൂഗിൾ പിക്സൽ 8 പ്രോ 1,06,999 രൂപയ്ക്ക് ആണ് പുറത്തിറക്കിയത്. എന്നാൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 83,999 രൂപയ്ക്ക് ആണ് സെയിൽ നടക്കുന്നത്. സ്റ്റോക്ക് ആൻഡ്രോയിഡ് ഉള്ള ഒരു ഫ്ലാഗ്ഷിപ്പ് ഫോണിനായി തിരയുന്ന ആളുകൾക്ക്, പിക്സൽ 8 പ്രോ തീർച്ചയായും ഉപകാരപ്പെടും.

Tensor G3 SoC, വയർലെസ് ചാർജിംഗ്, എഐ ഫീച്ചറുകൾ, മാജിക് ഇറേസർ, മാജിക് ഓഡിയോ എഡിറ്റർ, ബെസ്റ്റ് ടേക്ക് എന്നിവ ഉള്ള ഗൂഗിൾ പിക്സൽ 8 പ്രോ ഈ വിലയിൽ ലഭിക്കുന്നത് ഒരു മികച്ച ഡീൽ തന്നെ ആണ്. ഏഴ് വർഷത്തെ OS അപ്‌ഡേറ്റുകൾക്ക് യോഗ്യതയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ ഒന്നാണിത്.

സവിശേഷതകൾ 128 ജിബി സ്റ്റോറേജ് / 12 ജിബി റാം, 50 എംപി + 48 എംപി + 48 എംപി ട്രിപ്പിൾ ലെൻസ് പ്രൈമറി ക്യാമറ, 10.5 എംപി ഫ്രണ്ട് ക്യാമറ, 6.7 ഇഞ്ച്, 1344 x 2992 പിക്സൽ ഡിസ്പ്ലേ, Google Tensor G3 (4 nm) നീക്കം ചെയ്യാനാവാത്ത Li-Ion 5050mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 5 (Samsung Galaxy Z Flip 5): സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 5 ഇപ്പോൾ വെറും 75,999 രൂപയ്ക്ക് ബാങ്ക് ഡിസ്‌കൗണ്ട് ഉൾപ്പെടെ വാങ്ങാം. അതായത് ലോഞ്ച് വിലയെ അപേക്ഷിച്ച് ഏകദേശം 40,000 രൂപ കുറവാണ് സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 5 ഫോണിന്.

സവിശേഷതകൾ: 256ജിബി, 512ജിബി സ്റ്റോറേജ്/8 ജിബി റാം, 12 എംപി + 12 എംപി ഡ്യുവൽ ലെൻസ് പ്രൈമറി ക്യാമറ, 10 എംപി ഫ്രണ്ട് ക്യാമറ, 6.7 ഇഞ്ച് 1080 x 2640 പിക്സലുകൾ, 3.4 ഇഞ്ച് 720 x 748 പിക്സൽ ഡിസ്പ്ലേ, Qualcomm Snapdragon 8 Gen2 Octa Core പ്രോസ്സസർ, നീക്കം ചെയ്യാനാവാത്ത Li-Ion 3700 mAh ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകൾ.

വിവോ എക്സ് 100 (Vivo X100): വിവോ എക്സ് 100 ഇപ്പോൾ 58,999 രൂപയ്ക്ക് ലഭ്യമാണ്. ഇത് യഥാർത്ഥത്തിൽ 63,999 രൂപയ്ക്ക് ആണ് കമ്പനി പുറത്തിറക്കിയത്. ക്യാമറ കേന്ദ്രീകൃതമായ ഒരു മുൻനിര ഫോണിനായി തിരയുന്ന ആളുകൾക്ക് ഈ ഹാൻഡ്‌സെറ്റ് ഒരു നല്ല ഓപ്‌ഷൻ ആയിരിക്കും.

സവിശേഷതകൾ: 256 ജിബി, 512 ജിബി സ്റ്റോറേജ് / 12 ജിബി, 16 ജിബി റാം, 50 എംപി + 50 എംപി + 64 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, 6.78 ഇഞ്ച്, 1260 x 2800 പിക്സൽ ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 9300 (4 എൻഎം), ഒക്ടാ കോർ പ്രോസ്സസർ, നീക്കം ചെയ്യാനാവാത്ത Li-Ion 4800 mAh ബാറ്ററി എന്നിവയാണ് സവിശേഷതകൾ.

മോട്ടറോള എഡ്ജ് 50 അൾട്രാ (Motorola edge 50 ultra): പുതുതായി പുറത്തിറക്കിയ മോട്ടറോള എഡ്ജ് 50 അൾട്രാ അതിൻ്റെ യഥാർത്ഥ വിലയായ 54,999 രൂപയ്ക്ക് പകരം ഇപ്പോൾ 49,999 രൂപയ്ക്ക് ആണ് ഗോട്ട് സെയിലിൽ വിൽക്കുന്നത്. Snapdragon 8s Gen 3 SoC നൽകുന്ന ഈ സ്മാർട്ട്‌ഫോൺ 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 512ജിബി വരെ UFS 4.0 സ്റ്റോറേജ്, 1.5K P-OLED ഡിസ്‌പ്ലേ എന്നിവ വാഗ്ദാനം ചെയ്യുന്നു.

സവിശേഷതകൾ: 6.7 ഇഞ്ച് 1220 x 2712 പിക്സലുകൾ, ഡിസ്പ്ലേ 50 എംപി + 50 എംപി + 64 എംപി പ്രൈമറി ക്യാമറ, 50 എംപി ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 14 Qualcomm Snapdragon 8s Gen 3 SoC, ഒക്ടാ കോർ പ്രോസ്സസർ, നീക്കം ചെയ്യാനാവാത്ത Li-Ion 4500 mAh ബാറ്ററി, 512 ജിബി സ്റ്റോറേജ് / 12 ജിബി റാം എന്നിവയാണ് ഫീച്ചറുകൾ.

ഈ മോഡലുകൾക്ക് പുറമെ, ഐഫോൺ 14 പ്ലസ് (iPhone 14 Plus), ഗാലക്‌സി എസ്23 (Galaxy S23), ഗാലക്‌സി എസ്23 എഫ്ഇ (Galaxy S23 FE) എന്നിവയും ഇപ്പോൾ എക്കാലത്തെയും കുറഞ്ഞ വിലയ്ക്ക് സെയിലിൽ ഉണ്ട്. കൂടുതൽ സ്മാർട്ട്‌ഫോൺ ഡീലുകൾ പരിശോധിക്കാൻ ഫ്ലിപ്പ്കാർട്ട് സന്ദർശിക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Flipkart's best ever GOAT Sale went live today (July 20). Some of the best-selling phones are now available at the lowest prices ever. Here we have listed some of the best deals on premium smartphones from leading smartphone brands like Apple, Google, Samsung, Motorola and Vivo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X