ഇപ്പോൾ വാങ്ങിയാൽ ലാഭമുണ്ട്! ഗൂഗിൾ പിക്‌സൽ 9 മികച്ച ഡിസ്‌കൗണ്ട് വിലയിൽ
ആപ്പിളിന്റെ ഐഫോണുകളുടെ അത്ര പ്രശസ്തി ഇല്ലെങ്കിലും ഗൂഗിളിന്റെ പിക്സൽ സീരീസ് ഫോണുകൾ നിസാരക്കാരല്ല. ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല, വില ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളിലും ഐഫോണുകളോട് കടുത്ത മത്സരം കാഴ്ചവച്ചുകൊണ്ടാണ് പിക്സൽ ഫോണുകൾ എത്താറുള്ളത്. ആപ്പിളിന്റെ ഐഫോൺ 16 സീരീസും സാംസങ്ങിന്റെ എസ്24 അൾട്ര മോഡൽ ഉൾപ്പെടെയുള്ള എസ്24 സീരീസ് ഫോണുകളും ശക്തമായ മത്സരവുമായി വിപണിയുടെ ശ്രദ്ധ പിടിക്കുന്നതിനിടയ്ക്ക് ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ പിക്സൽ 9 സീരീസിലെ പിക്സൽ 9 മോഡലും ഇപ്പോൾ ഡിസ്‌കൗണ്ടുമായി മത്സരക്കളത്തിലേക്ക് എത്തിയിട്ടുണ്ട്.
പ്രീമിയം ഫോണായ ഗൂഗിൾ പിക്‌സൽ 9 (Google Pixel 9)വാങ്ങാൻ കാത്തിരിക്കുകയായിരുന്നെങ്കിൽ മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ വിജയ് സെയിൽസ്. ഇന്ത്യൻ വിപണിയിൽ 79,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഗൂഗിൾ പിക്സൽ 9 ഇപ്പോൾ 74,999 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാൻ കഴിയുമെന്നാണ് റിപ്പോർട്ട്.

ഫോൺ അപ്ഗ്രഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറാണിത്. യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ പിക്സൽ 9 വാങ്ങാൻ അവസരം ഒരുക്കിയിരിക്കുന്നു. അതായത് 17 ശതമാനം ഡയറക്ട് ഡിസ്‌കൗണ്ട് നൽകി 74999 രൂപ വിലയിലാണ് വിജയ്സെയിൽസ് ഈ ഫോൺ ലിസ്റ്റുചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഓഫർ വഴി ഡിസ്‌കൗണ്ട് വേറെയും കിട്ടും.
അതായത് എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് തുടങ്ങിയ കാർഡുകളിൽ ബാങ്ക് ഓഫറുകൾ ലഭ്യമായതിനാൽ ഇവ ഉപയോഗിച്ച് പിക്സൽ 9 വിജയ് സെയിൽസിൽ നിന്ന് വാങ്ങുമ്പോൾ 3500 രൂപ അധിക ഡിസ്‌കൗണ്ട് ലഭിക്കും. അതായത് ആകെ 8500 രൂപ ഡിസ്‌കൗണ്ട് ഈ ഫോണിന് ഇപ്പോൾ കിട്ടും.
ഗൂഗിളിന്റെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ചത് എന്ന വിശേഷണവുമായിട്ടാണ് പിക്സൽ 9 സീരീസ് ലോഞ്ച് ചെയ്യപ്പെട്ടത്. ആ സീരീസിൽപ്പെടുന്നതിനാൽ തന്നെ ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ഫീച്ചറുകളുടെ അടക്കം പിന്തുണയും പിക്സൽ 9 സീരീസിൽപ്പെട്ട ഈ ഫോണിനുണ്ട്. ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി4 പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

6.9-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 120 Hz റിഫ്രഷ് റേറ്റ്, 2700 nsti വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്. 12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നീ ഫീച്ചറുകൾ ഈ ഫോണിന് മികച്ച പെർഫോമൻസ് നൽകാൻ പ്രോസസറിന് പിന്തുണ നൽകുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പിക്സൽ 9 പ്രവർത്തിക്കുന്നത്. 7 വർഷത്തെ ആൻഡ്രോയിഡ് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളും ഗൂഗിൾ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒബ്സിഡിയൻ, പിയോണി, പോർസലൈൻ, വിന്റർഗ്രീൻ എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ക്യാമറകളുടെ കാര്യമെടുത്താൽ ശക്തമായ 50MP+ 48MP ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 10.5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 4700mAh ബാറ്ററിയാണ് പിക്സൽ 9ൽ നൽകിയിരിക്കുന്നത്. ഈ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഒരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ ലാഭത്തിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പിക്സൽ 9 മോഡലും പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








