i3 ലാപ്പിൽ നോട്ടമുണ്ടോ? ആമസോണിൽ കിടിലൻ ഡീലുണ്ട്
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പൊടി പൊടിയ്ക്കുകയാണെന്നത് അരോടും പറഞ്ഞ് തരേണ്ടതില്ലല്ലോ. എല്ലാത്തരും ഗാഡ്ജറ്റുകളും മറ്റ് വസ്തുക്കളുമെല്ലാം കിടിലൻ ഡിസ്കൌണ്ടുകളിൽ വിറ്റഴിക്കുകയാണ് കമ്പനികൾ. വലിയ സ്വീകാര്യത പൊതുജനങ്ങളിൽ നിന്നും സെയിലിന് ലഭിക്കുന്നുമുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ നിന്നും വലിയ ലാഭത്തിൽ വാങ്ങാവുന്ന ഡിവൈസുകളിൽ ഒന്നാണ് ലാപ്ടോപ്പുകൾ.

എസർ, ലെനോവോ, എച്ച്പി, ഡെൽ, റെഡ്മി തുടങ്ങിയ കമ്പനികൾ അവരുടെ ലാപ്ടോപ്പുകൾക്ക് വലിയ ഡിസ്കൌണ്ടാണ് സെയിൽ പ്രമാണിച്ച് ഓഫർ ചെയ്യുന്നത്. ഈ കമ്പനികളിൽ നിന്നുള്ള ഇന്റൽ i3 പ്രോസസറുകൾ ഫീച്ചർ ചെയ്യുന്ന ഏതാനും ലാപ്ടോപ്പുകളും അവയ്ക്ക് ലഭ്യമാകുന്ന ഡീലുകളുംനോക്കാം
ഏസർ എക്സ്റ്റൻസ 15 ലൈറ്റ് വെയ്റ്റ് ലോപ്ടോപ്പ്
യഥാർഥ വില : 41,999 രൂപ
ഡീലിന് ശേഷമുള്ള വില : 31,990 രൂപ
ഡിസ്കൌണ്ട് : 10,009 രൂപ ( 24 ശതമാനം )
- 15.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ
- 11th ജനറേഷൻ ഇന്റൽ കോർ i3-1115ജി4 പ്രോസസർ
- 8 ജിബി റാം / 512 ജിബി എസ്എസ്ഡി സ്റ്റോറേജ്
- വിൻഡോസ് 11 ഹോം
- ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ്
ഏസർ എക്സ്റ്റൻസ 15 ലൈറ്റ് വെയ്റ്റ് ലോപ്ടോപ്പ് വാങ്ങുന്നവർക്ക് ഇഎംഐ, നോ കോസ്റ്റ് ഇഎംഐ, നിരവധി ബാങ്ക് ഓഫറുകൾ എന്നിവയെല്ലാം ലഭിക്കും. കൂടുതൽ അറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റെഡ്മി ബുക്ക് 15
യഥാർഥ വില : 51,999 രൂപ
ഡീലിന് ശേഷമുള്ള വില : 28,990 രൂപ
ഡിസ്കൌണ്ട് : ( 44 ശതമാനം )
- 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ
- ഇന്റൽ കോർ i3-1115ജി4 11th ജനറേഷൻ
- 8 ജിബി റാം / 256 ജിബി എസ്എസ്ഡി സ്റ്റോറേജ്
- വിൻഡോസ് 11 ഹോം ഒഎസ്
- ഡിടിഎസ് ഓഡിയോ പ്രോസസിങ് പോർട്സ്
1,385 രൂപ മുതലാണ് റെഡ്മി ബുക്ക് 15 ലാപ്ടോപ്പിന് ഇഎംഐ ഓഫറുകൾ ആരംഭിക്കുന്നത്. സെലക്റ്റ്ഡ് ആയിട്ടുള്ള ബാങ്ക് കാർഡുകൾക്ക് നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. റെഡ്മി ബുക്ക് 15 വാങ്ങുന്നവർക്ക് മറ്റ് നിരവധി ഓഫറുകളും ആമസോണിൽ ലഭിക്കും. റെഡ്മി ബുക്ക് 15 ലാപ്ടോപ്പ് വാങ്ങുമ്പോൾ ലഭ്യമാകുന്ന ഓഫറുകളെക്കുറിച്ച് വിശദമായി അറിയാൻ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഡെൽ വോസ്ട്രോ 3420 ലാപ്ടോപ്പ്
യഥാർഥ വില : 56,578 രൂപ
ഡീലിന് ശേഷമുള്ള വില : 39,990 രൂപ
ഡിസ്കൌണ്ട് : 16,588 ( 29 ശതമാനം )
- ഇന്റൽ i3-1115ജി4 പ്രോസസർ
- 8 ജിബി ഡിഡിആർ4 റാം / 512 ജിബി എസ്എസ്ഡി
- വിൻഡോസ് 11
- 14 ഇഞ്ച് ഫുൾ എച്ച്ഡി ഡബ്ല്യൂവിഐ എജി ഡിസ്പ്ലെ
- ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ്, സ്റ്റാൻഡേഡ് കീബോർഡ്
56,578 രൂപ വിലയുള്ള ഡെൽ വോസ്ട്രോ 3420 ലാപ്ടോപ്പ് 29 ശതമാനം ഡിസ്കൌണ്ടോടെയാണ് അമസോണിൽ വിൽക്കുന്നത്. അതായത് 16,588 രൂപയുടെ കുറവ്. 1,911 രൂപ മുതൽ ഉള്ള ഇഎംഐ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
എച്ച്പി 15എഎസ്
യഥാർഥ വില : 51,812 രൂപ
ഡീലിന് ശേഷമുള്ള വില : 38,990 രൂപ
ഡിസ്കൌണ്ട് : 12,822 ( 25 ശതമാനം )
- 39.6 സെമീ ( 15.6 ഇഞ്ച് ) ഡയഗണൽ ഫുൾ എച്ച്ഡി ഡിസ്പ്ലെ
- ആന്റി ഗ്ലെയർ, 250 നിറ്റ്സ് ബ്രൈറ്റ്നസ്, 141 പിപിഐ
- ഇന്റൽ കോർ i3-1115ജി4 പ്രോസസർ
- 8 ജിബി റാം / 512 ജിബി എസ്എസ്ഡി
- ബിൽറ്റ് ഇൻ അലക്സ സപ്പോർട്ട്
- വിൻഡോസ് 11
- ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ്
- ഡ്യുവൽ സ്പീക്കേഴ്സ്
എച്ച്പി 15എഎസ് ലാപ്ടോപ്പ് 25 ശതമാനം ഡിസ്കൌണ്ടോടെ 38,990 രൂപയ്ക്ക് ആമസോണിൽ ലഭിക്കുന്നത്. 1,863 രൂപ മുതലുള്ള ഇഎംഐ ഓപ്ഷനുകളും എച്ച്പി 15എഎസ് വാങ്ങുന്നവർക്ക് ലഭിക്കും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. വിശദമായി മനസിലാക്കാൻ മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലെനോവോ ഐഡിയപാഡ് 3
യഥാർഥ വില : 59,890 രൂപ
ഡീലിന് ശേഷമുള്ള വില : 34,990 രൂപ
ഡിസ്കൌണ്ട് : 24,900 ( 42 ശതമാനം )
- 11th ജനറേഷൻ ഇന്റൽ കോർ i3 പ്രോസസർ
- 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ
- 220 നിറ്റ്സ് ബ്രൈറ്റ്നസ്, ആന്റി ഗ്ലെയർ
- 8 ജിബി റാം / 512 ജിബി എസ്എസ്ഡി
- വിൻഡോസ് 11 ഒഎസ്
- 2 വർഷം വാറന്റി
- 45Wh ബാറ്ററി, 7 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ്
59,890 രൂപ വില വരുന്ന ലെനോവോ ഐഡിയപാഡ് 3 42 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 34,990 രൂപയാണ് നിലവിൽ ലെനോവോ ഐഡിയപാഡ് 3 ലാപ്ടോപ്പിന് നൽകേണ്ടി വരുന്നത്. 1,672 രൂപ മുതലുള്ള ഇഎംഐയും ലഭ്യം. വിശദമായി അറിയാൻ മുകളിലത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications