Home
Deal of the day

ഈ റിയൽമി ഫോണുകൾ നല്ലതാണോ? വാങ്ങണമെന്നുള്ളവർക്ക് ആമസോണിൽ ഡീലുകൾ

രാജ്യത്തെ വലിയ വിറ്റുവരവുള്ള ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമി. കുറഞ്ഞ വിലയും നല്ല ഫീച്ചറുകളുമാണ് റിയൽമി സ്മാർട്ട്ഫോണുകളുടെ സവിശേഷത. നിരക്ക് കുറഞ്ഞ പ്രൈസ് സെഗ്മെന്റുകളിലാണ് റിയൽമി സ്മാർട്ട്ഫോണുകൾ കൂടുതലായും വിറ്റഴിക്കപ്പെടുന്നത്.

ഈ റിയൽമി ഫോണുകൾ നല്ലതാണോ? വാങ്ങണമെന്നുള്ളവർക്ക് ആമസോണിൽ ഡീലുകൾ

കുറഞ്ഞ നിരക്കിൽ കൂടുതൽ മികച്ച ഫീച്ചറുകളുമായി വരുന്ന ഏതാനും റിയൽമി സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുകയാണിവിടെ. റിയൽമിയുടെ പ്രധാന സീരീസുകളിൽ ഒന്നായ നാർസോ 50 സീരീസിലുള്ള ഡിവൈസുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക ( മണിക്കൂറുകൾ മാറുന്നത് അനുസരിച്ച് ഡീലുകളിലും മാറ്റം ഉണ്ടാകും ).

റിയൽമി നാർസോ 50ഐ

ഡിവൈസിന്റെ എംആർപി വില : 9,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 7,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,000 രൂപ

റിയൽമി നാർസോ 50ഐ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ ഡീലിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഡിവൈസിന്റെ 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റും ആമസോണിൽ ഡീൽ പ്രൈസിൽ ലഭ്യമാണ്. 8 എംപി പ്രൈമറി ക്യാമറ, 5 എംപി സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി മൾട്ടി ടച്ച് ഡിസ്പ്ലെ എന്നിവയെല്ലാം ഈ ബജറ്റ് റിയൽമി ഫോണിന്റെ സവിശേഷതയാണ്.

റിയൽമി നാർസോ 50 പ്രോ 5ജി

ഡിവൈസിന്റെ എംആർപി വില : 25,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 19,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 6,000 രൂപ

റിയൽമി നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് 6,000 രൂപ ഡിസ്കൌണ്ടിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലും ഡിസ്കൌണ്ടോടെ ആമസോണിൽ ലഭ്യമാണ്. മീഡിയടെക് 920 5ജി ഗെയിമിങ് പ്രോസസർ, 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 48 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഈ റിയൽമി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

റിയൽമി നാർസോ 50എ പ്രൈം

ഡിവൈസിന്റെ എംആർപി വില : 13,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 11,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,000 രൂപ

4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ, 50 എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 8 എംപി വരുന്ന സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 18W ക്വിക്ക് ചാർജ് സപ്പോർട്ട്, യുണിസോക് ടി612 പ്രോസസർ, ആൻഡ്രോയിഡ് 11.0 ഒഎസ് എന്നീ ഫീച്ചറുകളുമായിട്ടാണ് റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്.

റിയൽമി നാർസോ 50 5ജി

ഡിവൈസിന്റെ എംആർപി വില : 18,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 15,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 3,000 രൂപ

റിയൽമി നാർസോ 50 5ജിയുടെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ആകർഷകമായ ഡീലിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വേരിയന്റുകൾ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത്ര ആകർഷകമായ ഓഫർ നൽകുന്നില്ല. മീഡിയടെക് ഡൈമൻസിറ്റി 810 5ജി പ്രോസസർ, 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ്, 90 ഹെർട്സ് ഡിസ്പ്ലെ, 48 എംപി പ്രൈമറി ക്യാമറ തുടങ്ങിയ ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്.

റിയൽമി നാർസോ 50ഐ പ്രൈം

ഡിവൈസിന്റെ എംആർപി വില : 9,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,249 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,750 രൂപ

റിയൽമി നാർസോ 50ഐ പ്രൈം സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റാണ് നാം ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റും ഡിസ്കൌണ്ടോടെ ആമസോണിൽ ലഭ്യമാക്കിയിട്ടുണ്ട്. യുണിസോക് ടി612 പ്രോസസർ, 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഈ ഡിവൈസിന്റെ സവിശേഷതയാണ്.

English summary
Realme is one of the popular Chinese smartphone brands with a huge turnover in the country. Realme smartphones are characterized by low prices and good features. Realme smartphones are mostly sold in the lower price segments. Let's take a look at some of the Realme smartphones that come with better features at a lower price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X