മൂഡ് സെറ്റാക്കാൻ ഒരു ബ്ലൂടൂത്ത് സ്പീക്കർ ആയാലോ? കിടിലൻ ഡീൽ റെഡിയാണ്
എത്ര പറഞ്ഞിട്ടും ക്ലീഷേയാകാത്ത, മലയാളിയുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്ന പ്രയോഗമാണ് "മഴ..കട്ടൻചായ.. ജോൺസൺ മാഷ്..". പ്രേമവും വിരഹവും ജനനവും മരണവും എല്ലാം പതഞ്ഞൊഴുകിയ ജോൺസൺ മാഷിന്റെ മെലഡികൾ വീട്ട് വരാന്തയിൽ ഇരുന്ന് കേൾക്കാൻ ഒരു അടിപൊളി ബ്ലൂടൂത്ത് സ്പീക്കർ വാങ്ങിയാലോ? ഇപ്പോഴാകുമ്പോൾ ആമസോണിൽ നല്ല ഡീലുകളും കിട്ടും.

ബോട്ട്, ജെബിഎൽ, മിവി, തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ബ്ലൂടൂത്ത് സ്പീക്കറുകളാണ് പരിചയപ്പെടുത്തുന്നത്. സ്പീക്കറിന്റെ വില, ഡീലിന് ശേഷമുള്ള വില, ഡിസ്കൌണ്ട് പ്രൈസ് എന്നിവയെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിലയിൽ ചെറിയ കയറ്റിറക്കങ്ങൾക്ക് സാധ്യതയുണ്ടെന്നും അറിഞ്ഞിരിക്കണം.
ബോട്ട് സ്റ്റോൺ 650 10W ബ്ലൂടൂത്ത് സ്പീക്കർ
ഡിവൈസിന്റെ യഥാർഥ വില : 4,900 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 3,401 രൂപ ( 69 ശതമാനം )
ബോട്ട് സ്റ്റോൺ 650 10W ബ്ലൂടൂത്ത് സ്പീക്കർ ഒറ്റ ചാർജിൽ 7 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ഉറപ്പ് തരുന്നു. 1800mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസ്, ബ്ലൂടൂത്ത്, ഓക്സിലറി കേബിൾ എന്നിവ വഴിയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും സ്റ്റോൺ 650 ഫീച്ചർ ചെയ്യുന്നു. സ്പീക്കറിനെക്കുറിച്ച് കൂടുതൽ അറിയാനും വാങ്ങാനും ആഗ്രഹമുള്ളവർ നേരെ ആമസോണിലേക്ക് വിട്ടോളൂ.
ജെബിഎൽ ഗോ 2 പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ
ഡിവൈസിന്റെ യഥാർഥ വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,000 രൂപ ( 33 ശതമാനം )
മൈക്ക് സപ്പോർട്ടുള്ള ജെബിഎൽ ഗോ 2 പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഐപിഎക്സ്7 വാട്ടർപ്രൂഫ് ഡിസൈൻ ഫീച്ചർ ചെയ്യുന്നു. നോയ്സ് ക്യാൻസലേഷൻ ഫീച്ചർ, ഓഡിയോ കേബിൾ ഇൻപുട്ട്, 5 മണിക്കൂർ പ്ലേടൈം എന്നിങ്ങനെയുള്ള നിരവധി സ്പെസിഫിക്കേഷനുകൾ പാക്ക് ചെയ്യുന്നുണ്ട്. ആമസോൺ വഴി ഗോ 2 കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയും.
മിവി പ്ലേ ബ്ലൂടൂത്ത് സ്പീക്കർ
ഡിവൈസിന്റെ യഥാർഥ വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 649 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,350 രൂപ ( 68 ശതമാനം )
മിവി പ്ലേ ബ്ലൂടൂത്ത് സ്പീക്കർ ഒറ്റ ചാർജിൽ 12 മണിക്കൂർ പ്ലൈടെം നൽകുന്നു. സ്റ്റുഡിയോ ഗ്രേഡ് സൌണ്ട് ക്വാളിറ്റിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബിൽറ്റ് ഇൻ മൈക്ക്, വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുകളും ഈ ബ്ലൂടൂത്ത് സ്പീക്കറിന്റെ സവിശേഷതകളാണ്. ആമസോണിൽ 68 ശതമാനം ഡിസ്കൌണ്ടോടെയാണ് നിലവിൽ സ്പീക്കർ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പിട്രോൺ ഫ്യൂഷൻ ഇവോ വി2 ബ്ലൂടൂത്ത് സ്പീക്കർ / സൗണ്ട്ബാർ
ഡിവൈസിന്റെ യഥാർഥ വില : 3,799 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,800 രൂപ ( 74 ശതമാനം )
ബ്ലൂടൂത്ത് സ്പീക്കറെന്നും സൌണ്ട് ബാറെന്നും ഒരുമിച്ച് വിളിക്കാവുന്ന രൂപകൽപ്പനയാണ് പിട്രോൺ ഫ്യൂഷൻ ഇവോ വി2വിൽ ഉള്ളത്. 1200mAh ബാറ്ററി 10 മണി്കൂർ വരെ സ്റ്റീരിയോ സൌണ്ട് പ്ലേ ടൈം ഓഫർ ചെയ്യുന്നു. ഫോൺ, ടിവി, ലാപ്ടോപ്പ്, ടാബ്ലെറ്റ്, പ്രൊജക്ടർ എന്നിവയ്ക്കെല്ലാം അനുയോജ്യമായ വിധത്തിലാണ് പിട്രോൺ ഫ്യൂഷൻ ഇവോ വി2 തയ്യാറാക്കിയിരിക്കുന്നത്. 74 ശതമാനം ഡിസ്കൌണ്ടിൽ ഡിവൈസ് അമസോണിൽ നിന്നും സ്വന്തമാക്കാം.
സെബ്രോണിക്സ് സെബ് കൌണ്ടി 3W ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ
ഡിവൈസിന്റെ യഥാർഥ വില : 999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 498 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 501 രൂപ ( 50 ശതമാനം )
വയർലെസ്, യുഎസ്ബി, എസ്ഡി കാർഡ്, ഓക്സിലറി കേബിൾ, ബിൽറ്റ് ഇൻ എഫ്എം റേഡിയോ എന്നിവയ്ക്കൊപ്പം കോളിങ് ഫീച്ചറും പാക്ക് ചെയ്താണ് സെബ്രോണിക്സ് സെബ് കൌണ്ടി പോർട്ടബിൾ സ്പീക്കർ വരുന്നത്. 2.5 മണിക്കൂർ ചാർജ് ചെയ്താൽ 10 മണിക്കൂർ പ്ലേബാക്ക് ടൈം ലഭിക്കും. 501 രൂപ ഡിസ്കൌണ്ടിലാണ് നിലവിൽ ഈ കിടിലൻ സ്പീക്കർ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications