Home
Deal of the day

ബജറ്റ് റേഞ്ചിലെ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺ

സ്മാർട്ട് വാച്ചുകൾ ഇന്ന് എല്ലാവരുടെയും പ്രിയപ്പെട്ട ഗാഡ്ജറ്റുകളിൽ ഒന്നാണ്. സ്മാർട്ട്ഫോണുകളിൽ കണ്ട് വരുന്ന ചില ഫീച്ചറുകളും ഹെൽത്ത് മോണിറ്ററിങ് സെൻസറുകളും എല്ലാം സ്മാർട്ട് വാച്ചുകളെ കൂടുതൽ ആകർഷകമാക്കുന്നു. ബജറ്റ് സെഗ്മമെന്റിൽ പ്രോഡക്ട്സ് അവതരിപ്പിക്കുന്ന നിരവധി കമ്പനികൾ ഇന്ത്യൻ വിപണിയിലേക്ക് വന്നതും സ്മാർട്ട് വാച്ചുകളോടുള്ള ആകർഷണം കൂടാൻ കാരണമായിട്ടുണ്ട്. അത്തരത്തിൽ വളരെപ്പെട്ടെന്ന് ജനകീയമായ ഗാഡ്ജറ്റ് ബ്രാൻഡുകളിൽ ഒന്നാണ് ബോട്ട്.

ബജറ്റ് റേഞ്ചിലെ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് അടിപൊളി ഡീലുകൾ

ബോട്ടിന്റെ കിടിലൻ സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകളും ഡിസ്കൌണ്ടുകളും ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി വന്ന ഡീലുകളാണിവ ( ഡീലുകൾ ഏത് സമയത്തും മാറാൻ സാധ്യതയുണ്ട് ). കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബോട്ട് വേവ് അൾട്ടിമ മാക്സ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 6,500 രൂപ

1.9 ഇഞ്ച്, 2.5 ഡി കർവ്ഡ് ഡിസ്പ്ലെയാണ് ബോട്ട് വേവ് അൾട്ടിമ മാക്സ് സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്. സാധാരണ യൂസേജിൽ 15 ദിവസവും ഹെവി യൂസേജിൽ 5 വരെയും ബാറ്ററി ചാർജ് നിൽക്കും. 25 സ്പോർട്സ് മോഡുകളും 100ൽ അധികം വാച്ച് ഫേസുകളും മറ്റ് സെൻസറുകളും ബോട്ട് വേവ് അൾട്ടിമ മാക്സ് സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നു. ഐപി68 ഡസ്റ്റ്, സ്വെറ്റ്, സ്പ്ലാഷ് റേറ്റിങും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്.

ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 6,191 രൂപ

ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച് വരുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ കർവ്ഡ് ടച്ച് ഇന്റർഫേസും ഓഫർ ചെയ്യുന്നുണ്ട്. 150ൽ അധികം ക്ലൌഡ് വാച്ച് ഫേസുകൾ, ഹെൽത്ത് മോണിറ്ററിങ് സെൻസറുകൾ, ഐപി68 റേറ്റിങ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ചിലുണ്ട്.

ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 5,591 രൂപ

1.69 ഇഞ്ച് സ്ക്വയർ കളർ എൽസിഡി ഡിസ്പ്ലെ, പൂർണമായും കപ്പാസിറ്റീവ് ടച്ച് എക്സ്പീരിയൻസ് ഓഫർ ചെയ്യുന്നു. ഹാർട്ട് റേറ്റ്, എസ്പിഒ2 തുടങ്ങിയ നിരവധി ഫീച്ചറുകളും ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ആവശ്യത്തിന് വാച്ച് ഫേസുകളും 14 സ്പോർട്സ് മോഡുകളും 5 എടിഎം ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റൻസ് എന്നിവയെല്ലാം ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.

ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 6,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 5,491 രൂപ

1.69 ഇഞ്ച് എച്ച്ഡി ഫുൾ ടച്ച് ഡിസ്പ്ലെയാണ് ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച് വരുന്നത്. 140ൽ കൂടുതൽ വാച്ച് ഫേസുകളും ആക്റ്റിവിറ്റി ട്രാക്കറുകളും നിരവധി സ്പോർട്സ് മോഡുകളും ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ഐപി68 വാട്ടർ റെസിസ്റ്റൻസും 7 ദിവസത്തെ ബാറ്ററി ലൈഫും ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്.

ബോട്ട് എക്സ്റ്റൻഡ് പ്രോ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 9,799 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 6,500 രൂപ

ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് ബോട്ട് എക്സ്റ്റൻഡ് പ്രോ സ്മാർട്ട് വാച്ച് വരുന്നത്, 1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയും ഡിവൈസിലുണ്ട്. 30 മിനുറ്റ് കൊണ്ട് ബാറ്റി ഫുൾചാർജ് ആകുന്ന അസാപ് ചാർജിങ് സാങ്കേതികവിദ്യ ഡിവൈസിന്റെ പ്രത്യേകതയാണ്. 700ൽ അധികം ആക്ടീവ് മോഡുകളും മൾട്ടിപ്പിൾ വാച്ച് ഫേസുകൾ, ഐപി 68 റേറ്റിങ് എന്നീ ഫീച്ചറുകളും ബോട്ട് എക്സ്റ്റൻഡ് പ്രോ സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്. ആമസോണിൽ 6,500 രൂപ ഡിസ്കൌണ്ടോടെയാണ് നിലവിൽ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
Some of the features found in smartphones and health monitoring sensors all make smartwatches more attractive. The entry of many companies into the Indian market, introducing products in the budget segment, has also led to an increase in the attraction of smartwatches. BoAt is one of the very popular gadget brands.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X