Home
Deal of the day

ഈ വിലയ്ക്ക് ഐഫോൺ 14 പ്രോ മാക്‌സ് ഇനി കിട്ടിയേക്കില്ല; സ്വാതന്ത്ര്യദിനത്തിൽ വൻ ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും

സ്വാതന്ത്ര്യദിനം പ്രമാണിച്ച് കിടിലം ഓഫർ പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടും ആമസോണും. ഓഫർ വഴി ഐഫോൺ 14 പ്രോ മാക്‌സ് വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഏകദേശം 15,000 രൂപയോളം അടുപ്പിച്ച് കിഴിവ് ഇപ്പോൾ ലഭിക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൃത്യമായി പറഞ്ഞാൽ 14,901യുടെ കിഴിവ് ആയിരിക്കും ഫോണിന് ഉണ്ടായിരിക്കുക. ഫ്ലാറ്റ് ഡിസ്കൗണ്ടും ബാങ്ക് ഓഫറും ഉൾപ്പെടെയാണ് ഈ കിഴിവ്. വെബ്സൈറ്റുകളിൽ 11,901 രൂപയുടെ കിഴിവ് ആണ് ഉള്ളത്. എന്നാൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കിയാൽ 3000 രൂപ അധിക കിഴിവും ലഭിക്കും. ഇങ്ങനെയാണ് കിഴിവ് തുക ഇത്രയും ഉയർത്താൻ സാധിക്കുക.

സ്വാതന്ത്ര്യദിനത്തിൽ വൻ ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും

ഫോണിന്റെ 128 ജിബി സ്റ്റോറേജ് മോഡലിന് 1,39,900 രൂപ ആണ് നിലവിലെ ഇന്ത്യൻ വിപണിയിലെ വില. ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ സ്വാതന്ത്ര്യദിന ഓഫർ പ്രഖ്യാപിച്ച് 1,27,999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേക ഓഫർ കൂടി വരുമ്പോൾ ഉപഭോക്താക്കൾക്ക് 1,24,999 ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കാൻ സാധിക്കും. സ്വാതന്ത്രദിനമായ ആ​ഗസ്റ്റ് 15ന് മാത്രമാണ് ഈ ഓഫറിൽ ഫോൺ ലഭ്യമാകു.

ഫ്ലിപ്കാർട്ട് വഴി ഉത്പന്നങ്ങൾ വാങ്ങുന്നതിൽ തടസം നേരിട്ടാൽ ഉപഭോക്താക്കൾക്ക് ആമസോൺ വഴിയും ഇതേ വിലയ്ക്ക് ഫോൺ സ്വന്തമാക്കാവുന്നതാണ്. നിലവിലെ വിപണിയിൽ ആപ്പിളിന്റെ ഏറ്റവും ചിലവേറിയ ഫോണുകളിൽ ഒന്നിന്നാണ് ഇത്രയും വലിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതിലും വിലയ ഒരു അവസരം ഇനി അടുത്തകാലത്ത് ഉണ്ടാകാൻ സാധ്യത ഇല്ല. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന ഫോണുകളിൽ ഒന്നാണ് ഐഫോൺ 14 പ്രോ മാക്‌സ്.

സ്വാതന്ത്ര്യദിനത്തിൽ വൻ ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും

അടുത്ത മാസം ഐഫോൺ 15 പതിപ്പുകൾ ഇറങ്ങാനിരിക്കെയാണ് ഇത്രയും വിലക്കുറവ് പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ധാരാളം അപ്ഡേഷൻ കൊണ്ടുവരുന്നതിനാൽ ഐഫോൺ 15 പതിപ്പിലെ ഫോണുകൾക്ക് വില വളരെ കൂടുതൽ ആയിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ആയതിനാൽ തന്നെ ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. ഐഫോൺ 15 പ്രോ മാക്‌സിന്റെ വില 1,49,900 രൂപയായിരിക്കും എന്നാണ് പ്രവചനങ്ങൾ.

എന്നാൽ പുതിയ സീരീസ് ഫോണുകൾ വിപണിയിൽ ഇറക്കുമ്പോൾ തങ്ങളുടെ പഴയ മോഡൽ ഫോണിന് വിലകുറയ്ക്കുന്ന സ്വഭാവം ആപ്പിളിന് ഉണ്ട്. ആയതിനാൽ തന്നെ ഐഫോൺ 15 സീരീസ് ഫോണുകൾ വിപണിയിലെത്തുമ്പോൾ ഐഫോൺ 14 സീരീസുകൾക്ക് വില കുറയും എന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. 6.7-ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയിലാണ് ഐഫോൺ 14 പ്രോ മാക്‌സ് ഒരുക്കിയിരിക്കുന്നത്.

അതേ സമയം സെപ്തംബർ 13ന് ഐഫോൺ 15 സീരീസുകൾ പുറത്തിറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. iPhone 15, 15 Plus, 15 Pro, 15 Pro Max എന്നിവയാണ് ഐഫോൺ 15 സീരിസിൽ ഉണ്ടായിരിക്കുന്ന മോഡലുകൾ. ഇതിൽ എല്ലാ ഫോണുകൾക്കും ഡൈനാമിക് ഐലൻഡ് സവിശേഷത ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ iPhone 15 Pro, iPhone 15 Pro Max എന്നിവയ്ക്ക് ബയോണിക് A17 ചിപ്‌സെറ്റും ഉണ്ടായേക്കാം.

More from GizBot

Best Mobiles in India

English summary
The phone will have a discount of Rs. 14,901. This discount is inclusive of flat discounts and bank offers. There is a discount of Rs 11,901 on websites. But if you buy the iPhone 14 Pro Max using HDFC Bank credit cards, you will also get an additional discount of Rs 3,000. This is how the discount amount can be increased so much.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X