Home
Deal of the day

കേൾക്കുന്നില്ലെന്നുള്ള പരാതി ഇനി പറയരുത്! ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ഇയർബഡുകൾക്ക് മികച്ച ഡീലുകൾ

ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമൻമാരായ ആമസോണും ഫ്ലിപ്കാർട്ടും അടുത്തിടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ സെയിൽ ആരംഭിച്ചു. ലാപ്‌ടോപ്പുകൾ, സ്‌മാർട്ട്‌ഫോണുകൾ, ഇയർബഡുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ആമസോണും ഫ്ലിപ്കാർട്ടും കിഴിവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഒരു പുതിയ ഹെഡ്‌ഫോണുകളോ വയർലെസ് ഇയർബഡുകളോ പർച്ചേസ് ചെയ്യുവാൻ ആഗ്രഹിക്കുന്നു എങ്കിൽ, ഈ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് 10,000 രൂപയിൽ താഴെ നിങ്ങൾക്ക് ലഭിക്കുന്ന ചില മികച്ച ഡീലുകൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യം ആണ്. നിങ്ങൾക്ക് നല്ല ലാഭം നൽകുന്ന ഡീലുകൾ ആണോ എന്ന് പരിശോധിക്കു.

ജെബിഎൽ ട്യൂൺ 770NC: മികച്ച ശബ്ദവും ഡീസന്റ് ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ വാഗ്ദാനം ചെയ്യുന്നതുമായ ഹെഡ്‌ഫോണുകൾ വേണോ? എങ്കിൽ ജെബിഎൽ ട്യൂൺ 770NC ഒരു നല്ല ഓപ്‌ഷൻ ആയിരിക്കും. ഈ ഹെഡ്‌ഫോണുകൾ കമ്പനിയുടെ സിഗ്നേച്ചർ പ്യുവർ ബാസ് സൗണ്ട് ടെക്‌നോളജിയിൽ വരുന്നു. ഇത് ANC ഓഫായിരിക്കുമ്പോൾ 70 വരെയും ANC ഓണാക്കിയാൽ 44 മണിക്കൂറും നിലനിൽക്കും.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ഇയർബഡുകൾക്ക് മികച്ച ഡീലുകൾ

ബ്ലൂടൂത്ത് 5.3 LE ഓഡിയോ ഫീച്ചർ ചെയ്യുന്ന ട്യൂൺ 770 NC മൾട്ടി-പോയിൻ്റ് കണക്റ്റിവിറ്റിയെ ഇത് സപ്പോർട്ട് ചെയ്യുന്നു. അതായത് നിങ്ങൾക്ക് ഒരേ സമയം രണ്ട് ഉപകരണങ്ങളിലേക്ക് ഇത് കണക്റ്റ് ചെയ്യാനാകും. ഈ ഫോൾഡബിൾ ഹെഡ്‌ഫോണുകൾ ഒരു പൗച്ചിനൊപ്പം ആണ് വരുന്നത്. ആമസോണിൽ നിന്ന് 5,998 രൂപയ്ക്ക് നിങ്ങൾക്ക് ജെബിഎൽ ട്യൂൺ 770NC വാങ്ങാം.

സോണി WH-CH720N: 192 ഗ്രാം മാത്രം ഭാരമുള്ള സോണി WH-CH720N ആണ് കമ്പനിയുടെ ഇത് വരെ ഉള്ള ഏറ്റവും ഭാരം കുറഞ്ഞ ഹെഡ്‌ഫോണുകൾ. ഈ ഹെഡ്‌ഫോണുകൾ ഒറ്റ ചാർജിൽ 50 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഒപ്പം ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ സപ്പോർട്ടുമായി വരുന്നു.

സോണി ഹെഡ്‌ഫോൺ ആപ്പുമായി ഇത് ലിങ്ക് ചെയ്യാനും സാധിക്കും. നിങ്ങൾക്ക് മൾട്ടിപോയിൻ്റ് കണക്റ്റിവിറ്റി, അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ, ഗൂഗിൾ അസിസ്റ്റൻ്റ് അല്ലെങ്കിൽ അലക്‌സാ പോലുള്ള വോയ്‌സ് അസിസ്റ്റൻ്റുകൾ ഉപയോഗിച്ച് കോളുകൾ എടുക്കാനോ വിളിക്കാനോ ഉള്ള കഴിവ് എന്നിവയും ലഭിക്കും. ഇത് നിലവിൽ ആമസോണിൽ വിൽപ്പനയ്‌ക്കുണ്ട്. ഇത് 8,989 രൂപയ്ക്ക് വാങ്ങാം. എന്നാൽ എസ്ബിഐ ക്രെഡിറ്റ് കാർഡുള്ളവർക്ക് ഇഎംഐ ട്രാൻസാക്ഷനിൽ 1,500 രൂപ വരെ കിഴിവ് ലഭിക്കും.

വൺപ്ലസ് നോർഡ് ബഡ്‌സ് 2: വൺപ്ലസ് നോർഡ് ബഡ്‌സ് 2 കൊടുക്കുന്ന പണത്തിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുക മാത്രമല്ല, ദൃഢമായ രൂപകൽപ്പനയും അവതരിപ്പിക്കുന്നു. ഈ IP55 വയർലെസ് ഇയർബഡുകൾ 12.4 എംഎം ഡൈനാമിക് ടൈറ്റാനിയം ഡ്രൈവറുകളാൽ പ്രവർത്തിക്കുന്നു. കൂടാതെ നാല് മൈക്രോഫോണുകൾ ആണ് ഇതിൽ പായ്ക്ക് ചെയ്യുന്നത്.

ഇത് 25 ഡെസിബെൽ വരെ ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ കമ്പനിയുടെ BassWave ടെക്നൊളജിയും ഇതിൽ വരുന്നു. നോർഡ് ബഡ്‌സ് 2ന്റെ കേസിൽ മൂന്ന് അധിക ചാർജുകൾ നൽകുന്നു. എന്നാൽ ഇത് ഒറ്റ ചാർജിൽ 7 മണിക്കൂർ വരെ നിലനിൽക്കുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ഇത് ആമസോണിലും 2,398 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 500 രൂപ കിഴിവ് ലഭിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
If you are looking to purchase a new set of headphones or wireless earbuds, then it is imperative that you know some of the best deals you can get under Rs 10,000 during this Amazon Great Freedom Festival Sale. Check if the deals are good for you.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X