Home
Deal of the day

പുതിയ ഐഫോൺ വരുവല്ലേ, ഇതാണ് പറ്റിയ അ‌വസരം! ഐഫോൺ 14 പ്ലസിന് ഫ്ലിപ്പ്കാർട്ടിൽ 17000 രൂപയോളം ഡിസ്കൗണ്ട്

ഐഫോൺ 14 പ്ലസിന് വൻ വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമോഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. സെപ്തംബറിൽ ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഫ്ലിപ്കാർട്ട് ഐഫോൺ 14 പ്ലസിന് വൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോഞ്ച് വിലയേക്കാൾ 12,901 രൂപ കുറവിൽ ഇപ്പോൾ ഈ ഫോൺ സ്വന്തമാക്കാം.

76,999 രൂപയ്ക്കാണ് ഫോൺ നിലവിൽ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താവ് ആണെങ്കിൽ നിങ്ങളുടെ കാർഡ് ഉപയോ​ഗിച്ച് ഈ ഫോൺ സ്വന്തമാക്കിയാൽ വില ഇനിയും കുറയും എന്നാണ് ഫ്ലിപ്കാർട്ട് വാ​ഗ്ദാനം ചെയ്യുന്നത്. ഏകദേശം 4000 രൂപയോളം എച്ച്ഡിഎഫ്സി കാർഡ് ഉപഭോക്താക്കൾക്ക് കൂടുതലായി കിഴിവ് ലഭിക്കും എന്നാണ് സൂചന. ഈ കിഴിവ് കൂടി ചേരുമ്പോൾ ഫോണിന്റെ വില 72,999 രൂപയായി കുറയും.

ഐഫോൺ 14 പ്ലസിന് ഫ്ലിപ്പ്കാർട്ടിൽ 17000 രൂപയോളം ഡിസ്കൗണ്ട്

അതായത് 16,901 രൂപയുമെ മൊത്തം കിഴിവ്. നിങ്ങൾ ഒരു എച്ച്ഡിഎഫ്സി കാർഡ് സ്വന്തമാക്കിയാൽ നിങ്ങൾക്കും ഈ കിഴിവ് നേടിയെടുക്കാം. ഫോണിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ പഴയ ഐഫോൺ അപ്​ഗ്രേഡ് ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് എക്സ്ചേഞ്ച് വഴി 48,999 രൂപ വരെ ബോണസ് ആയി ലഭിക്കും. ഫോണിന്റെ നിലവാരം അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് ബോണസ് തീരുമാനിക്കുന്നത്.

ഐഫോൺ 14 പ്ലസ് സ്വന്തം ആക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിലും വലിയ അവസരം ഇനി നിങ്ങൾക്ക് ലഭിക്കില്ല. ഈ ഫോൺ സ്വന്തമാക്കേണ്ടതിന്റെ 4 പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിജയപ്പെടാം. ഫോണിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. 6.7 ഇഞ്ചാണ് ഐഫോൺ 14 പ്ലസിന്റെ സ്ക്രീൻ വലുപ്പം. ഇത് വലിയ രീതിയിൽ തന്നെ ഉപഭോക്താക്കളുടെ കാഴ്ച അനുഭവം മെച്ചപ്പെടുത്തുന്നു.

ഐഫോൺ 14 പ്ലസിന് ഫ്ലിപ്പ്കാർട്ടിൽ 17000 രൂപയോളം ഡിസ്കൗണ്ട്

വലിയ സ്ക്രീനുകൾ ഉള്ളതിനാൽ തന്നെ ​ഗെയിമിം​ഗ്, ഉൽപ്പാദനക്ഷമത ടാസ്‌ക്കുകൾ, കൂടുതൽ ഇടപഴകുന്ന ഇന്റർഫേസ് എന്നിവയ്ക്ക് മികച്ച അനുഭവം തന്നെ ഫോൺ വാ​ഗ്ദാനം ചെയ്യുന്നു. വലിയ ഡിസ്പ്ലേകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് തീർച്ചായും ഇഷ്ടപ്പെടുന്ന ഫോൺ ആയിരിക്കും ഐഫോൺ 14 പ്ലസ്. ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് എ16 ബയോണിക് ചിപ്പ്. ഐഫോൺ 13ന്റെ ചിപ്പുമായി താരതമ്യം ചെയ്യുമ്പോൾ 14 സീരീസുകളിൽ വലിയ വ്യത്യാസം കാണാൻ സാധിക്കും.

എ16 ബയോണിക് ചിപ്പിന് മുൻ തലമുറ ചിപ്പിനെ 40 ശതമാനം വരെ മറികടക്കുന്ന വേഗതയുണ്ട്. ആയതിനാൽ തന്നെ ആപ്പുകൾ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും ​ഗെയിമുകളും മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കും. ഫോണിന്റെ എല്ലാ ഫീച്ചറുകളിലും ഈ ചിപ്പിന്റെ പ്രവർത്തന മികവ് കാണാൻ സാധിക്കുന്നതാണ്. ഫോൺ വാങ്ങൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ് ഫോണിന്റെ മെച്ചപ്പെടുത്തിയ ക്യാമറ സിസ്റ്റം.

12 മെഗാപിക്സൽ പ്രൈമറി ഒഐഎസ് സെൻസറാണ് ഐഫോൺ 14 പ്ലസിന്റെ ക്യാമറ സംവിധാനം. കൂടുതൽ പ്രകാശം ആ​ഗീരണം ചെയ്യാനുള്ള ഈ സെൻസറിന്റെ കഴിവ് ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച ക്ലാരിറ്റി നൽകുന്നു. വെളിച്ചം കുറഞ്ഞ സാ​ഹചര്യങ്ങളിലും മികച്ച ചിത്രങ്ങൾ പകർത്താൻ ഐഫോൺ 14 പ്ലസ് ഉപയോ​ഗിക്കാവുന്നതാണ്. പ്രൊഫഷണൽ ക്യാമറകളുടെ കഴിവുകൾക്ക് സമാനമായ സിനിമാറ്റിക് മോഡും ഈ ക്യാമറകൾക്ക് ആപ്പിൾ നൽകിയിട്ടുണ്ട്.

ഫോണിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് മികച്ച ബാറ്ററി ലൈഫ്. സാധാരണ് ഐഫോണുകൾക്ക് ബാറ്ററി ലൈഫ് കുറവായിരിക്കും എന്ന് പൊതുവേ ഒരു പരാതി ഉണ്ട്. എന്നാൽ ഐഫോൺ 14 പ്ലസ് ഈ പരാതികൾക്കുള്ള മറുപടിയാണ്. ഐഫോൺ 14നെക്കാളും മികച്ച ബാറ്ററി ലൈഫ് തന്നെ 14 പ്ലസ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 4,323mAh ബാറ്ററിയാണ് ആപ്പിൾ ഈ ഫോണിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഇതിന് പുറമെ കുറഞ്ഞ ഊർജ്ജ ഉപഭോഗത്തിന് പേരുകേട്ട OLED ഡിസ്‌പ്ലേ, A16 ബയോണിക് ചിപ്പിന്റെ കാര്യക്ഷമത എല്ലാം ഫോണിന്റെ ബാറ്ററി ലൈഫ് ​ദീർഘിപ്പിക്കാൻ സഹായിക്കുന്നു. 14-ന്റെ 3,279mAh ബാറ്റിയാണ്. ഇതിലും 32 ശതമാനം കാര്യക്ഷമമായ ബാറ്ററിയാണ് ആപ്പിൾ ഐഫോൺ 14 പ്ലസിന് നൽകിയിരിക്കുന്നത്. ഇക്കാരണങ്ങൾ എല്ലാം ഒരു സാധാരണ ഉപഭോക്താവിനെ ഐഫോൺ 14 പ്ലസിനോട് അടുപ്പിക്കുന്നവയാണ്.

More from GizBot

Best Mobiles in India

English summary
It is currently listed on Flipkart for Rs. 76,999. If you are an HDFC Bank customer and use your card, Flipkart is offering to get this phone at an even lower price. It is indicated that HDFC card users will get a discount of around Rs. 4000. Adding this discount, the price of the phone will come down to Rs 72,999. That is a total discount of Rs. 16,901.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X