Home
Deal of the day

ഓർഡർ ചെയ്ത് 15 മിനിറ്റിൽ ഐഫോൺ 15 വീട്ടിലെത്തും; രാജ്യത്തെ ഏറ്റവും വേ​ഗതയാർന്ന ഡെലിവറിയുമായി ബ്ലിങ്കിറ്റ്

രാജ്യത്ത് ഐഫോൺ 15 സീരീസ് ഫോണുകളുടെ ഏറ്റവും വേ​ഗതയാർന്ന ഡെലിവറി പ്രഖ്യാപിച്ച് പ്രമുഖ ദ്രുത വാണിജ്യ സ്ഥാപനമായ ബ്ലിങ്കിറ്റ്. തിരഞ്ഞെടുത്ത ന​ഗരങ്ങളിൽ ഓർഡർ ചെയ്ത് 15 മിനിറ്റിനുള്ളിൽ ഫോൺ എത്തിക്കുമെന്നാണ് ബ്ലിങ്കിറ്റ് ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. ഇന്ന് മുതലാണ് രാജ്യത്ത് ഐഫോൺ 15 സീരീസിന്റെ തത്സമയ വിൽപന ആരംഭിച്ചത്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഡൽഹി, മുംബൈ എന്നീ ന​ഗരങ്ങളിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ വൻ ജനക്കൂട്ടം ആണെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഡൽഹിയുടെ സെലക്ട് സിറ്റി വാൽക്കിൽ ഉള്ള ആപ്പിൾ സ്റ്റോറിൽ ഫോൺ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്. പുലർ‌ച്ചെ നാല് മണി മുതൽ ഇവിടെ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് വളരെ വേ​ഗതയിലുള്ള ഡെലിവറി വാ​ഗ്ദാനം ചെയ്ത് ബ്ലിങ്കിറ്റ് രം​ഗത്ത് എത്തിയിരിക്കുന്നത്.

ഓർഡർ ചെയ്ത് 15 മിനിറ്റിൽ ഐഫോൺ 15 വീട്ടിലെത്തും

ഡൽഹി, മുംബൈ, പൂനെ, ബം​ഗളൂരു എന്നീ നര​ഗരങ്ങളിലാണ് 15 മിനിറ്റ് കൊണ്ട് പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ ഡെലിവറി ചെയ്യാനുള്ള സൗകര്യം ബ്ലിങ്കിറ്റ് കൊണ്ടുവന്നിരിക്കുന്നത്. പ്രീമിയം ആപ്പിൾ റീസെല്ലറായ യുണികോണുമായി സഹകരിച്ചാണ് ബ്ലിങ്കിറ്റ് തങ്ങളുടെ ഫാസ്റ്റ് ഡെലിവറി സൗകര്യം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഐഫോൺ 14 ഫോണുകൾ ഇറങ്ങിയപ്പോഴും ബ്ലിങ്കിറ്റും യുണികോണും തമ്മിൽ സഹകരിച്ച് ഇത്തരത്തിൽ ഫാസ്റ്റ് ഡെലിവറി നടത്തിയിരുന്നു.

ഇത് രണ്ടാം തവണയാണ് രണ്ട് കമ്പനികളും തമ്മിൽ ഇത്തരത്തിൽ കൈകോർക്കുന്നത്. ബ്ലിങ്കിറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ അൽബിന്ദർ ദിൻഡ്‌സ ആണ് ഇക്കാര്യം ട്വിറ്റർ (എക്സ്) വഴി പുറത്ത് വിട്ടത്. "ഈ വർഷം യൂണികോൺ എപിആറുമായി സഹകരിച്ച് മിനിറ്റുകൾക്കുള്ളിൽ ഐഫോൺ 15 ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്." എന്നായിരുന്നു അൽബിന്ദർ ദിൻഡ്‌സയുടെ ട്വീറ്റ്. ഇത്തരത്തിൽ‌ ഒരു പങ്കാളിത്തം ലോകത്തിൽ തന്നെ ആദ്യമാണെന്നും ഇദ്ദേഹം പറഞ്ഞു.

ഓർഡർ ചെയ്ത് 15 മിനിറ്റിൽ ഐഫോൺ 15 വീട്ടിലെത്തും

ഉപഭോക്താക്കൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്പന്നമാണ് ഐഫോൺ 15 എന്നും ഇത് ഉപഭോക്താക്കളുടെ വീട്ടിൽ എത്തിക്കുന്നത് വഴി അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നി ഫോണുകൾ ഇന്ന് മുതൽ ബ്ലിങ്കിറ്റ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാണെന്നും ഇദ്ദേഹം അറിയിച്ചു. ഫോണിന്റെ വിവിധ സ്റ്റോറേജ് വേരിയന്റുകൾ ഇവിടെ ലഭ്യമാണ്. വിവിധ ഓഫറും കമ്പനി ഈ ഫോണുകൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

എച്ച്ഡിഎഫ്സി കാർഡുകൾ ഉപയോ​ഗിച്ച് ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നോ കോസ്റ്റ് ഇഎംഐ സൗകര്യം, കുറഞ്ഞ നിരക്കിലെ ഇഎംഐ, 5,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവ കമ്പനി വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് വാങ്ങാനായി ആദ്യം നിങ്ങൾ ബ്ലിങ്കിറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ശേഷം സൈൻ അപ് ചെയ്ത് നിങ്ങൾ ഇഷ്ടപ്പെടുന്ന മോഡൽ തിരഞ്ഞെടുക്കുക. വേരിയന്റ് തിരഞ്ഞെടുക്കുക. ശേഷം ഇവ നിങ്ങളുടെ കാർട്ടിലേക്ക് ചേർക്കുക.

തുടർന്ന് പണം അടച്ചാൽ മേൽപ്പറഞ്ഞ ന​ഗരങ്ങളിലെ ഉപഭോക്താക്കാൾക്ക് 15 മിനിറ്റിനുള്ളിൽ ഫോൺ എത്തുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. അതേ സമയം ഫോണുകളുടെ വിലകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഐഫോൺ 15 സ്റ്റാന്റേർഡ് മോഡലിന്റെ 128 ജീബി സ്റ്റോറേജ് പതിപ്പിന് 79,900 രൂപയാണ് വില. 256 ജീബി, 512 ജീബി എന്നി പതിപ്പുകൾക്ക് യഥാക്രമം 89,900 രൂപ, 1,09,900 രൂപ എന്നിങ്ങനെയാണ് വില.

89,900 രൂപയാണ് 15 പ്ലസിന്റെ 28 ജീബി സ്റ്റോറേജിന് വില വരുന്നത്. 256 ജീബി, 512 ജീബി എന്നി പതിപ്പുകൾക്ക് യഥാക്രമം 99,900 രൂപ, 1,19,900 രൂപയുമാണ് വില. പ്രോ മോഡലുകളുടെ വില പരിശോധിച്ചാൽ 1,34,900 രൂപയാണ് 15 പ്രോയുടെ 128 ജീബി വേരിയന്റിന് നൽകേണ്ടി വരുക. 256 ജീബി സ്റ്റോറേജിന് 1,44,900 രൂപയും 512 ജീബിയ്ക്ക് 1,64,900 രൂപയും നൽകേണ്ടി വരും.

15 പ്രോയുടെ 1 ടീബി വേരിയന്റും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് സ്വന്തമാക്കാൻ 1,84,900 രൂപ മുടക്കേണ്ടി വരും. 15 സീരീസിലെ ഏറ്റവും ടോപ് എൻഡ് മോഡലായ 15 പ്രോ മാക്സിന്റെ 256 ജീബി സ്റ്റോറേജ് പതിപ്പിന്റെ വില 1,59,900 രൂപ ആയിരിക്കും. 512 ജീബി, 1 ടീബി എന്നിവയുടെ വില യഥാക്രമം 1,79,900 രൂപ, 1,99,900 രൂപ എന്നിങ്ങനെയാണ്.

Best Mobiles in India

English summary
Blinkit has brought the facility of delivery of new iPhone 15 series phones in 15 minutes to the cities of Delhi, Mumbai, Pune, and Bangalore. Blinkit has announced its fast delivery facility in partnership with premium Apple reseller Unicorn. The service was also available when the iPhone 14 phones were released last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X