Home
Deal of the day

ഐഫോൺ 15 വാങ്ങാൻ മികച്ച ഓഫർ എവിടെ? ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങി പ്രമുഖ സൈറ്റുകളിലെ ഓഫറുകളുടെ വിശദാംശങ്ങൾ

ജനപ്രിയ ഇ കൊമോഴേസ് വെബ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണുകളായ ഐഫോൺ 15 സീരീസുകൾ എത്തി. വെള്ളിയാഴ്ച വൈകിട്ട് മുതൽ രാജ്യത്ത് പുതിയ ഫോണുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചതാണ്. ഇതേ തുടർന്നാണ് ഫോണുകൾ ഈ സൈറ്റുകളി‍ൽ എത്തിയത്.

നിലവിൽ ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, വിജയ് സെയിൽസ്, ആപ്പിളിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഫോൺ പ്രീ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. സെപ്റ്റംബർ 22 മുതൽ ഫോൺ മാർക്കറ്റിൽ എത്തിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ ദിവസം മുതൽ ആപ്പിളിന്റെ സ്റ്റോറുകളിലും ഫോണുകൾ ലഭ്യമാകുന്നതാണ്. അതേ സമയം വിവിധ സൈറ്റുകൾ‌ ഫോണിനായി വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട് ഇവ എന്താണെന്ന് വിശദമായി പരിശോധിക്കാം.

ഐഫോൺ 15 വാങ്ങാൻ മികച്ച ഓഫർ എവിടെ?

ക്രോമ എന്ന സൈറ്റിൽ ഐഫോൺ 15 സീരീസ് ഫോണുകൾ പ്രീ ബുക്കിങിനായി എത്തിയിട്ടുണ്ട്. വൻ വരവേൽപ്പാണ് ഫോണിന് ലഭിക്കുന്നത്. ഇതിന് പുറമെ ക്രോമയുടെ സ്റ്റോറുകളിലും ഐഫോൺ 15 സീരീസ് ഫോണുകൾ ലഭ്യമാകുന്നതാണ്. ഇവിടെ ഇൻസ്റ്റന്റ് ഓഫറായി ഐഫോൺ15, പ്ലസ് മോഡലിന് 5000 രൂപയും പ്രോ വേരിയന്റിൽ 4000 രൂപയും ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ അല്ലെങ്കിൽ ഇഎംഐ പേയ്മെന്റ് ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക.

ഇതിന് പുറമെ എക്സ്ചേഞ്ച് ബോണസായി 6000 രൂപ വരെയും ക്രോമ ഓഫർ ചെയ്യുന്നുണ്ട്. നിങ്ങളുടെ പഴയ ഉപകരണങ്ങൾ നൽകി പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ സ്വന്തമാക്കുമ്പോൾ ആയിരിക്കും ഇത്തരത്തിൽ ഓഫർ ലഭിക്കുക. 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ സേവനവും ക്രോമ ഉപഭോക്താക്കൾക്ക് നേടാനാകുന്നതാണ്. ഇതിന് പുറമെ സെപ്റ്റംബർ 18-നകം ഐഫോൺ 15 സീരീസ് ഫോണുകൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് മറ്റൊരു ഓഫറും ഇവർ വാ​ഗ്ദാനെ ചെയ്യുന്നു.

ഐഫോൺ 15 വാങ്ങാൻ മികച്ച ഓഫർ എവിടെ?

സൺബേൺ ക്രൂയിസ് കൺട്രോൾ 4.0-ലേക്ക് ടിക്കറ്റ് നേടാനുള്ള അവസരം ആണ് ഇത്തര്തതിൽ ക്രോമ വാ​ഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ആപ്പിളിന്റെ അക്സസറീസ് വിഭാ​ഗത്തിൽ പത്ത് ശതമാനം കിഴിവും ക്രോമ നൽകുന്നുണ്ട്. സെപ്റ്റംബർ 22 തന്നെ ഫോണുകളഅ‍ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ സാധിക്കുന്ന തരത്തുലുള്ള എക്സ്പ്രസ് ഡെലിവറിയാണ് ഇവർ വാ​ഗ്ദാനം ചെയ്യുന്നത്. അതേ സമയം വിജയ് സെയിൽസിന്റെ ഓഫറുകളുകൾ പരിശോധിക്കാം.

ഇ കൊമേഴ്സ് രം​ഗത്തെ വിശ്വസനീയ നാമങ്ങളിൽ ഒന്നാണ് വിജയ് സേയിൽസ്. ഐഫോൺ 15 സീരീസിന്റെ എല്ലാ മോഡലും ഇവിടെ ലഭ്യമാണ് 79,900 രുപ മുതലാണ് ഇവിടെ ഫോണിന്റെ വില ആരംഭിക്കുന്നത്. എച്ച്ഡിഎഫിസി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് സ്വന്തമായുള്ള ഉപഭോക്താക്കൾക്ക് തൽക്ഷണമായി 4000 രൂപ കിഴിവ് ലഭിക്കുന്നതാണ്. ഇത് കൂടാതെ നോ കോസ്റ്റ് ഇഎംഐയുടെ സൗകര്യവും ഇവർക്ക് ലഭിക്കുന്നുണ്ട്.

ഇതിന് പുറമെ എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് ഉള്ള ഉപഭോക്താക്കൾക്ക് 7,500 വരെ അഡീഷ്ണൽ ഓഫറായി ലഭിക്കുന്നതാണ്. യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവർക്കാകട്ടെ ഇഎംഎയിൽ 5 ശതമാനത്തോളം കിഴിവും വിജയ് സെയിൽസ് വാ​ഗ്ദാനം ചെയ്യുന്നു. ആമസോണിൽ ആകട്ടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ 89,900 രൂപ മുതൽ പ്രീ-ഓർഡറിന് ലഭ്യമാകുന്നതാണ്. പ്രോ മോഡലുകളുടെ 1 ടിബി വേരിയന്റിന് 1,84,900 രൂപയാണ് വില.

ഇതിൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവർക്ക് ആകട്ടെ 5000 രൂപ തൽ‌ക്ഷണമായി കിഴിവ് ലഭിക്കും. പറയുന്ന സമയത്ത് തന്നെ കൃത്യമായി ഓർഡർ നിങ്ങളിലേക്ക് എത്തും എന്നാതാണ് ആമസോണിന്റെ മറ്റൊരു പ്രത്യേകത. പ്രീ ബുക്കിങ് സമയത്ത് ഫോൺ ഓർഡർ ചെയ്താൽ സെപ്തംബർ 22-ന് ഔദ്യോഗിക റിലീസ് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം, സെപ്തംബർ 23-ന് തന്നെ ഡെലിവറികൾ ആരംഭിക്കും എന്നാണ് ആമസോൺ അധികൃതർ അറിയിച്ചിരിക്കുന്നത്.

ഫ്ലിപ്കാർട്ട് നൽകുന്ന ഓഫറുകൾ പരിശോധിച്ചാൽ 89,900 രൂപ മുതൽ ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകൾ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. എച്ച്ഡിഎഫ്സി, കോട്ടക്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവർക്ക് 5000 രൂപ കിഴിവ് ലഭിക്കുന്നതാണ്. ഇതിന് പുറമെ ഇവർക്ക് ഇഎംഐ ഇടപാടുകളിൽ 10 ശതമാനം കിഴിവും വാ​ഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ച് ഓഫറുകൾ വഴി പരമാവധി 51,000 രൂപയുടെ കിഴിവും ഇവർ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
Currently, the phone can be pre-booked from Amazon, Flipkart, Croma, Vijay Sales, and Apple's Udyogika website. The phone is expected to hit the market on September 22. The phones will also be available in Apple stores on the same day. At the same time, various sites have also announced various offers for the phone; let's check what these are in detail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X