അടിച്ച് മോനെ... ഇതിൽ കൂടുതൽ എന്ത് വേണം? ഐഫോൺ 15 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിൽ 30,901 രൂപ ഡിസ്‌കൗണ്ട്
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ദിവാലി സെയിൽ നടന്നുകൊണ്ട് ഇരിക്കുകയാണ്. ഈ സെയിലിൽ നിരവധി ഹൈ-എൻഡ് സ്മാർട്ട്ഫോണുകൾ ഓഫറിലും ക്യാഷ്ബാക്ക് ഡീലുകളിലും മറ്റും നൽകുന്നുണ്ട്. ഐഫോൺ 15 പ്രോ (iPhone 15 Pro) ഏകദേശം ഒരു ലക്ഷം രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ഈ മുൻനിര ഫോൺ ഇന്ത്യയിൽ 1,34,900 രൂപയ്ക്ക് പ്രഖ്യാപിച്ചത് കണക്കിലെടുക്കുമ്പോൾ ഇത് ഫ്ലിപ്കാർട്ടിലെ ഈ വില വലിയ കിഴിവ് ആണ്. ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം ആപ്പിൾ ഐഫോൺ 15 പ്രോ സീരീസ് നിർത്തലാക്കി. എന്നാൽ ഫ്ലിപ്പ്കാർട്ടും മറ്റും പോലുള്ള തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകൾ ഇപ്പോഴും അത് വിൽക്കുന്നു.
ഈ ഐഫോൺ ഡീലിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ ലേഖനത്തിൽ ഉണ്ട്. നേരെത്തെ പറഞ്ഞത് പോലെ ഐഫോൺ 15 പ്രോ 1,03,999 രൂപ വിലയിൽ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 1,34,900 രൂപയ്ക്കാണ് ഈ ഉപകരണം ഇന്ത്യയിൽ അവതരിപ്പിച്ചത്. അതായത് ഈ ഐഫോണിൽ ഉപഭോക്താക്കൾക്ക് 30,901 രൂപ കിഴിവ് ലഭിക്കുന്നു. എന്നിരുന്നാലും, ഈ ഓഫർ നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം എന്നീ കളർ മോഡലുകൾക്ക് മാത്രമേ ലഭ്യമാകൂ എന്നത് ഓർമ്മിക്കുക.

എസ്ബിഐ ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് ഇഎംഐ ഇടപാടുകൾ എന്നിവയിൽ 2,500 രൂപയുടെ അധിക കിഴിവ് ഓഫറുമുണ്ട്. ഇത് ഫലപ്രദമായി ഓഫർ 1,01,499 രൂപയായി കുറയ്ക്കും. ഇത് ഒരു മികച്ച ഓഫറാണ്. കാരണം ഐഫോൺ 15 പ്രോ ഇപ്പോഴും കഴിവുള്ള ഒരു ഫോണാണ്. മാത്രമല്ല മികച്ച പ്രകടനവും ഉപയോക്താക്കൾക്ക് ആപ്പിൾ ഇൻ്റലിജൻസിലേക്കുള്ള പ്രവേശനവും വാഗ്ദാനം ചെയ്യും.
ഐഫോൺ 15 പ്ലസ് തിരയുന്ന ആളുകൾക്കും ഫ്ലിപ്പ്കാർട്ടിൽ കുറഞ്ഞ വിലയ്ക്ക് അത് വാങ്ങാനാകും. പ്ലസ് പതിപ്പ് 64,999 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഇത് യഥാർത്ഥ ലോഞ്ച് വിലയായ 89,900 രൂപയിൽ നിന്ന് നല്ല വില കുറവാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ, നിബന്ധനകളോ വ്യവസ്ഥകളോ ഇല്ലാതെ ഫ്ലിപ്പ്കാർട്ട് 24,901 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ഓഫർ നൽകുന്നു.
കൂടാതെ, നിങ്ങൾക്ക് നെക്സ്റ്റ് ജനറേഷൻ പ്ലസ് വാങ്ങണമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യുന്നതോടെ ആപ്പിൾ പ്ലസ് സീരീസ് നിർത്തി പുതിയ എയർ മോഡൽ അവതരിപ്പിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ടെന്ന് ഓർക്കുക. അതിനാൽ, അടുത്ത വർഷം നിങ്ങൾക്ക് പ്ലസ് പതിപ്പ് വാങ്ങാൻ സാധിച്ചെന്ന് വരില്ല.
പക്ഷേ, നിങ്ങൾ ഐഫോൺ 15 പ്ലസ് മോഡൽ വാങ്ങണം എന്ന് ഇതിന് അർത്ഥമില്ല. നിങ്ങളുടെ ബജറ്റ് അനുവദിക്കുകയും നല്ല ബാറ്ററി ലൈഫ് ഉള്ള ഒരു വലിയ ഫോൺ ആവശ്യമാണെങ്കിൽ ഐഫോൺ 16 പ്ലസ് മോഡൽ വാങ്ങുന്നതിനെ കുറിച്ച് നിങ്ങൾക്ക് ആലോചിക്കുകയും ചെയ്യാം.
ഇത് കൂടാതെ, സ്റ്റാൻഡേർഡ് ഐഫോൺ 15 മോഡലും ഡിസ്‌കൗണ്ട് വിലയിൽ സെയിലിൽ ലഭ്യമാണ്. ഉപകരണം 55,999 രൂപയ്ക്ക് വാങ്ങാം. ഇത് അതിൻ്റെ നിലവിലെ റീട്ടെയിൽ വിലയായ 69,900 രൂപയിൽ നിന്ന് കുറഞ്ഞു. അതായത് ഫ്ലിപ്കാർട്ട് 13,901 രൂപ കിഴിവ് ഐഫോൺ 15 മോഡലിന് നൽകുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








