ഐഫോൺ 12, 13, 14 എന്നിവയ്ക്ക് ഓഫർ പെരുമഴ; ആമസോണോ ഫ്ലിപ്കാർട്ടോ ഏതാണ് മികച്ചതെന്ന് പരിശോധിക്കാം
ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോണിലും, ഫ്ലിപ്കാർട്ടിലും പ്രത്യേക ഓഫർ വിൽപന ആരംഭിക്കുന്ന കാര്യം ഇതിനോടകം തന്നെ ഉപഭോക്താക്കൾ അറിഞ്ഞിട്ടുണ്ടാകും. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലും ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ സെയിൽ എന്ന പേരിലുമാണ് ഓഫർ വിൽപനകൾ നടക്കുന്നത്. ഒക്ടോബർ 8ന് ഈ വിൽപന ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
രണ്ട് പ്ലാറ്റ്ഫോമുകൾക്കും നിരവധി ഉപഭോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്. ഇത്തരത്തിലുള്ള ഓഫർ സെയിലുകൾ നടക്കുമ്പോൾ ഉപഭോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കുന്നത് സ്മാർട്ട് ഫോണുകളുടെ വില വിവരങ്ങളാണ് അതും ഐഫോണുകളുടെ വില അറിയാനായി ഉപഭോക്താക്കൾക്ക് പ്രത്യേകം താൽപര്യം ആണ്. നിലവിൽ ഓഫർ വിൽപനയുടെ ഭാഗമായി ഐഫോൺ 12 മുതലുള്ള ഫോണുകൾക്ക് മികച്ച കിഴിവാണ് രണ്ട് പ്ലാറ്റ്ഫോമും പ്രഖ്യാപിച്ചിരിക്കുന്നത്. ഇവ എന്തെല്ലാമാണെന്ന് വിശദമായി തന്നെ പരിശോധിക്കാം.

38,999 രൂപ മുതൽ ഐഫോൺ 12 ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിലിലൂടെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഒക്ടോബറിൽ ഇന്ത്യയിൽ ഇന്ത്യയിൽ ഈ ഫോൺ അവതരിപ്പിച്ചപ്പോൾ 79,900 രൂപ ആയിരുന്നു അന്നത്തെ വില. ഈ കിഴിവിന് പുറമെ ചില ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ചാൽ 3000 രൂപയോളം അധികം കിഴിവും നേടിയെടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല നിങ്ങളുടെ പഴയ ഫോൺ നൽകി എക്സ്ചേഞ്ച് ഓഫറിലൂടെ വീണ്ടും 3000 രൂപയോളം കിഴിവ് ലഭിക്കുന്നതായിരിക്കും.
ഇത്തരത്തിൽ എല്ലാ കിഴിവുകളും വെച്ച് നോട്ടുമ്പോൾ 32,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ഐഫോൺ 12 സ്വന്തമാക്കാവുന്നതാണ്. ഇതിന് സമാനാമായി ഓഫർ ആമസോണിലും ഉണ്ടായിരിക്കുകയാണ്. അതേ സമയം ഐഫോൺ 13 ഫോണിന്റെ ആമസോണിലെ വില പരിശോധിക്കാം. നിലവിൽ ഫോണിന്റെ ഓഫർ വില എന്താണെന്ന് പ്ലാറ്റ്ഫോം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 40,000 രൂപയ്ക്ക് താഴെ ഇവ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 52,499 രൂപയാണ് ഈ ഫോണിന് ഇന്ത്യൻ മാർക്കറ്റിലെ വില.

എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ വീണ്ടും കിഴിവ് ലഭിക്കുന്നതായിരിക്കും. എക്സ്ചേഞ്ച് വഴി 37,500 രൂപ കിഴിവ് നേടാമെന്നും ഇവർ പറയുന്നു. ആമസോൺ പുറത്തിറക്കിയ പുതിയ ടീസറിൽ ആണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. 2021ൽ ആയിരുന്നു ഐഫോൺ 13 അവതരിപ്പിച്ചത്. ഫോണിന്റെ അടിസ്ഥാന മോഡലിൽ തന്നെ 128GB ഇൻബിൽറ്റ് സ്റ്റോറേജ് ആപ്പിൾ നൽകിയിരുന്നു. ഫ്ലിപ്കാർട്ടിലും ഇതിന് സമാനായ ഓഫറുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം കഴിഞ്ഞ വർഷം ആപ്പിൾ അവതരിപ്പിച്ച ഐഫോൺ 14ന്റെ വില പരിശോധിക്കുമ്പോൾ മികച്ച ഓഫർ തന്നെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ രണ്ട് പ്ലാറ്റ്ഫോമുകളും വില എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വലിയ രീതിയിൽ തന്നെ ഇത്തവണ ഐഫോൺ 14 വില കുറയും കാരണം പുതിയ ഫോണുകൾ അവതരിപ്പിക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന ഫോണിന് വില കുറയ്ക്കുന്ന പ്രവണത ആപ്പിളിന് ഉണ്ട്. ഈ സെപ്റ്റംബറിലാണ് ആപ്പിൾ തങ്ങളുടെ ഐഫോൺ 15 അവതരിപ്പിച്ചത്.
ആയതിനാൽ തന്നെ ഈ ഓഫർ വിൽപനയിൽ ഐഫോൺ 14 മികച്ച കിഴിവിൽ ലഭ്യമാകുന്നതായിരിക്കും. ഐഫോൺ 14, 14 പ്ലസ് എന്നീ ഫോണുകൾ യഥാക്രമം 79,900 രൂപ, 89,900 രൂപ എന്നിങ്ങനെയായിരുന്നു ഫോണിന്റെ ലോഞ്ച് വില. ഇവയ്ക്ക് 50,000 രൂപ, 60,000 രൂപ എന്നിങ്ങനെയായി വില കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ വിവിധ ബാങ്ക് കാർഡുകളുടെ പ്രത്യേക കിഴിവും ഇവയ്ക്ക് ലഭിക്കുന്നതായിരിക്കും.
അതേ സമയം രണ്ട് പ്ലാറ്റ്ഫോമുകളിലായി നടക്കുന്ന കിഴിവ് വിൽപനയിൽ സ്മാർട്ട് ഫോണുകൾക്ക് 40 ശതമാനത്തോളം ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്കും മികച്ച ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ്. ചില ഉത്പന്നങ്ങൾക്ക് 70 ശതമാനം മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്. സ്മാർട്ട് വാച്ചുകൾക്ക് 88 ശതമാനം വരെയായിരിക്കും ഓഫർ.


Click it and Unblock the Notifications








