Home
Deal of the day

എടാ ദാസപ്പാ... ഒന്ന് സൂക്ഷിച്ച് നോക്കിയേ.. 16 രൂപയ്ക്ക്‌ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചും

ടെക് ലോകം കടുത്ത മത്സരത്തിലാണ്. പരസ്പരം മത്സരിക്കാൻ പല ഓഫറുകളും പ്രഖ്യാപിച്ച് കമ്പനികൾ വിപണിയിൽ സജീവമാകാറുണ്ട്. എന്നാൽ ശരിക്കും ഞെട്ടിക്കുന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ സ്മാർട്ട് ഫോൺ നിർമാതാക്കളായ ലാവ ഇൻറർനാഷണൽ ലിമിറ്റഡ് (Lava International Limited). കമ്പനിയുടെ 16ാം വാർഷികത്തോടനുബന്ധിച്ച് സ്മാർട്ട് വാച്ചും സ്മാർട്ടും വിൽപ്പന നടത്തുന്നത് വെറും 16 രൂപയ്ക്ക് മാത്രം. കൂടാതെ കമ്പനിയുടെ വിവിധ ഉത്പന്നങ്ങൾക്ക് വൻ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 30നാണ് കമ്പനി തങ്ങളുടെ 16ാം വാർഷികം ആഘോഷിക്കുന്നത്.

അന്ന് തന്നെയാണ് AGNI 3 സ്മാർട്ട് ഫോണും ProWatch V1 സ്മാർട്ട് വാച്ചും 16 രൂപയ്ക്ക് വിൽപ്പന നടത്തുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് AGNI 3 സ്മാർട്ട് ഫോണിന്റെ വിൽപ്പന തുടങ്ങും. ആദ്യം പർച്ചേയ്‌സ് ചെയ്യുന്ന 100 പേർക്ക് 16 രൂപയ്ക്ക് ഈ ഫോൺ സ്വന്തമാക്കാം.

16 രൂപയ്ക്ക്‌ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചും

വൈകുന്നേരം ഏഴ് മണി മുതലാണ് വി1 സ്മാർട്ട് വാച്ച് വിൽപ്പന ആരംഭിക്കുക. അതും ആദ്യം പർച്ചേയ്‌സ് ചെയ്യുന്ന 100 പേർക്ക് 16 രൂപയ്ക്ക് സ്വന്തമാക്കാം. AGNI3 16 രൂപയ്ക്ക് ലഭിക്കാൻ 'AGNI3' എന്ന കൂപ്പൺ കോഡ് ഉപയോഗിക്കണം. അതുപോലെ ProWatch V1 ലഭിക്കാൻ 'PROWATCH' എന്ന കോഡും ഉപയോഗിക്കണം.

ഈ രണ്ട് ഓഫറുകളും ആദ്യം പർച്ചേയ്‌സ് ചെയ്യുന്ന 100 പേർക്ക് മാത്രമാണെങ്കിലും ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മറ്റു ചില ഓഫറുകളും ലാവ പ്രഖ്യാപിച്ചിട്ടുണ്ട്. 25,499 രൂപ വില വരുന്ന Lava Agni 3 5G 16,00 രൂപയ്ക്ക് വാങ്ങാൻ കഴിയും.

18,999 രൂപ വിലവരുന്ന Blaze Duo 5G 13,799 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. 12,999 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്ന Blaze 3 5G 9,899 രൂപയ്ക്ക് വാങ്ങാൻ ലഭിക്കും. ടിഡബ്ല്യുഎസ് ഇയർ ബഡ്‌സിനും പവർ ബാങ്കിനും ലാവ ഓഫർ നൽകുന്നുണ്ട്. 2,999 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്ന Probuds N32 Wireless Bluetooth Neckband 999 രൂപയ്ക്ക് സ്വന്തമാക്കാം.

16 രൂപയ്ക്ക്‌ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചും

Probuds N32 Wireless Bluetooth Neckbandന് 2,499 രൂപയാണ് വില, എന്നാൽ ഇത് 799 രൂപ എന്ന ഓഫർ നിരക്കിൽ വാങ്ങാൻ സാധിക്കും. Probuds T31 Wireless Bluetooth Earbudന് 999 രൂപയാണ് ഓഫർ ലിസ്റ്റിൽ ഇട്ടിട്ടുള്ളത്. ഇതിന്റെ ശരിക്കുമുളള വില 2,499 രൂപയാണ്.

10000mAh ബാറ്ററി കപ്പാസിറ്റിയുള്ള PB11ന് 799 രൂപയാണ് ഓഫർ വില. 1,599 രൂപയ്ക്കാണ് ഇത് വിൽപ്പന നടത്തിയിരുന്നത്. ഇയർബഡ്‌സുകളുടെയും സ്മാർട്ട് ഫോണുകളുടെയും ഓഫർ വിലക്കുള്ള വിൽപ്പന ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ ആമസോണിലും ലാവയുടെ വെബ്‌സൈറ്റിലുമാണ് ലഭിക്കുക.

സ്മാർട്ട് വാച്ചുകൾക്കും ഓഫർ നിരക്കിൽ ലഭ്യമാവും. ഇതിന്റെ വിൽപ്പന ഫ്‌ലിപ്കാർട്ടിലും ലാവയുടെ വെബ്‌സൈറ്റിലുമാണ് നൽകിയിരിക്കുന്നത്. 4,999 രൂപ വിലവരുന്ന ProWatch V1 1,616 രൂപക്കാണ് വിൽക്കുന്നത്. 6,999 രൂപ വിലവരുന്ന ProWatch X 3,779 രൂപയ്ക്ക് ഓഫർ സമയത്ത് സ്വന്തമാക്കാം.

16 രൂപയ്ക്ക്‌ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചും

5,999 രൂപയുടെ ProWatch ZN 2,699 രൂപയ്ക്ക് വാങ്ങാൻ കഴിയും. ലാവയുടെ ഔദ്യോഗിക ഇ-സ്റ്റോറായ Amazon.in, Flipkart.com എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് വിൽപ്പനയിൽ പങ്കെടുക്കാം. 2025 മാർച്ച് 30 (ഞായറാഴ്ച) മാത്രമാണ് ഈ ഓഫർ നടക്കുന്നത്.

More from GizBot

Best Mobiles in India

English summary
Lava International Limited is celebrating its 16th anniversary with a one-day sale on March 30, 2025, featuring discounts on smartphones, smartwatches, and audio devices. The sale includes exclusive flash deals for the first 100 buyers, offering the AGNI 3 smartphone and Prowatch V1 smartwatch for just Rs. 16 each. The AGNI 3 deal starts at 12:00 PM, followed by the Prowatch V1 sale at 7:00 PM, with specific coupon codes needed to avail the offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X