പിള്ളേരുടെ മുന്നിൽ സ്മാർട്ട് ആവണോ; ആമസോണിലെ ഈ കിടിലൻ ഡീലുകൾ സഹായിക്കും

സ്മാർട്ട് വാച്ചുകൾ ഇന്നൊരു ഗാഡ്ജറ്റ് എന്നതിനുപരി ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റാണ്. ന്യൂജെൻ പിള്ളാരുടെ കയ്യിലെല്ലാം സ്മാർട്ട് വാച്ചുകൾ കാണാൻ കഴിയും. അടുത്തിടെയായി നിരവധി കമ്പനികളാണ് പുതിയതായി സ്മാർട്ട് വാച്ചുകൾ ഉൾപ്പെടുന്ന വെയറബിൾ മാർക്കറിൽ പ്രോഡക്ടുകൾ അവതരിപ്പിച്ചത്. ഇവിടെയാണ് ഇന്ത്യക്കാരുടെ വളർന്ന് വരുന്ന സ്മാർട്ട് വാച്ച് പ്രേമം നാം അറിഞ്ഞിരിക്കേണ്ടത്. നേരത്തെ പറഞ്ഞത് പോലെ പിള്ളേർ സെറ്റിന് മാത്രമല്ല, മധ്യവയസ്കർക്കും ഏറെ മുതിർന്നവർക്കുമെല്ലാം സ്മാർട്ട് വാച്ചുകൾ അനുയോജ്യമായ ഗാഡ്ജറ്റുകളാണ്.

പിള്ളേരുടെ മുന്നിൽ സ്മാർട്ട് ആവണോ; ആമസോണിലെ ഈ കിടിലൻ ഡീലുകൾ സഹായിക്കും

സ്മാർട്ട് വാച്ചുകളിലെ ഹെൽത്ത് ഫീച്ചറുകൾ കൂടുതലായി ആവശ്യമുള്ളതും ഈ ക്യാറ്റഗറിയിലെ ആളുകൾക്കാണ്. എസ്പിഒ2 സെൻസർ, ഹാർട്ട് റേറ്റ് സെൻസർ, സ്ട്രെസ് സെൻസർ എന്നിവയെല്ലാം അവർക്ക് ഉപയോഗപ്പെടുമെന്നതും ശ്രദ്ധിക്കണം. ഷോ കാണിക്കാൻ കെട്ടി നടക്കുന്ന സ്മാർട്ട് വാച്ചുകളെക്കാൾ എപ്പോഴും നല്ലത് അത്യാവശ്യം ക്വാളിറ്റിയുള്ള, കൂടുതൽ മികച്ച സെൻസർ പെർഫോമൻസ് നൽകുന്ന മിഡ് പ്രീമിയം സ്മാർട്ട് വാച്ചുകളാണ്.

ഈ റേഞ്ചിൽ കലക്കൻ സ്മാർട്ട് വാച്ചുകൾ അവതരിപ്പിക്കുന്ന കമ്പനിയാണ് അമേസ്ഫിറ്റ്. ഇപ്പോഴിതാ അമേസ്ഫിറ്റ് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ ലഭ്യമാണ്. 9,500 രൂപ വരെ ഡിസ്കൌണ്ട് നൽകുന്ന ഡീലുകൾ ഇക്കൂട്ടത്തിലുണ്ട്. ആമസോൺ ഡീലുകൾ ഏത് നിമിഷവും മാറാമെന്നത് അറിഞ്ഞിരിക്കുക. ഡീലുകളെക്കുറിച്ചും വാച്ചുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അമേസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 10,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 4,500 രൂപ

അമേസ്ഫിറ്റ് ജിടിഎസ് 4 സ്മാർട്ട് വാച്ചിന്റെ മിനി വേരിയന്റാണിത്. 1.65 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലെ, എസ്പിഒ2, ഹാർട്ട് റേറ്റ് പോലെയുള്ള നിരവധി സെൻസറുകൾ, 120ൽ അധികം സ്പോർട്സ് മോഡുകൾ, 15 ദിവസത്തെ ബാറ്ററി ലൈഫ്, 5 എടിഎം വാട്ടർ പ്രൂഫിങ് സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള ഫീച്ചറുകൾ Amazfit GTS 4 Mini സ്മാർട്ട് വാച്ചിനെ കൂടുതൽ ആകർഷകമാക്കുന്നു.

അമേസ്ഫിറ്റ് സെപ്പ് ഇ സ്റ്റൈലിഷ് സ്മാർട്ട് വാച്ച് ( സ്ക്വയർ വേർഷൻ )

ഡിവൈസിന്റെ എംആർപി വില : 12,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 5,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 7,000 രൂപ

12,999 രൂപ വിലയുള്ള അമേസ്ഫിറ്റ് സെപ്പ് ഇ സ്റ്റൈലിഷ് സ്മാർട്ട് വാച്ച് ( സ്ക്വയർ വേർഷൻ )
വെറും 5,999 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി, ഫ്ലൂറോഇലാസ്റ്റോമർ ബാൻഡ്, ബെസലുകളില്ലാത്ത 3ഡി കർവ്ഡ് 1.65 ഇഞ്ച് ഡിസ്പ്ലെ, 11 സ്പോർട്സ് മോഡുകൾ, 5 എടിഎം വാട്ടർ റെസിസ്റ്റൻസ്, 7 ദിവസത്തെ ബാറ്ററി ലൈഫ്, മറ്റ് സെൻസറുകൾ എന്നിയെല്ലാം Amazfit Zepp E Stylish Smart Watch Square Version ഫീച്ചർ ചെയ്യുന്നു.

അമേസ്ഫിറ്റ് സെപ്പ് ഇ സ്റ്റൈലിഷ് സ്മാർട്ട് വാച്ച് ( സർക്കിൾ വേർഷൻ )

ഡിവൈസിന്റെ എംആർപി വില : 12,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 5,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 7,000 രൂപ

സ്ക്വയർ വേർഷന് സമാനമായ ഡീൽ പ്രൈസിലാണ് അമേസ്ഫിറ്റ് സെപ്പ് ഇ സ്റ്റൈലിഷ് സ്മാർട്ട് വാച്ചിന്റെ സർക്കിൾ വേർഷനും ലഭിക്കുന്നത്. 1.28 ഇഞ്ച് ബ്ലാക്ക് കർവ്ഡ് ബെസൽ ലെസ് ഡിസൈനാണ് അമേസ്ഫിറ്റ് സെപ്പ് ഇ സ്റ്റൈലിഷ് സ്മാർട്ട് വാച്ച് ( സർക്കിൾ വേർഷൻ ) ഫീച്ചർ ചെയ്യുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയും ജെന്യുവിൻ ലെതർ ബാൻഡും വാച്ചിലുണ്ട്. മറ്റ് നിരവധി സെൻസറുകളും ഫീച്ചറുകളുമെല്ലാം Amazfit Zepp E Stylish CircleVersion സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.

അമേസ്ഫിറ്റ് ജിടിഎസ് 2 ( ന്യൂ വേർഷൻ ) സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 16,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 7,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 9,500 രൂപ

അമേസ്ഫിറ്റിന്റെ പ്രീമിയം മോഡലുകളിൽ ഒന്നായ ജിടിഎസ് 2 ( ന്യൂ വേർഷൻ ) സ്മാർട്ട് വാച്ച് വെറും 7,499 രൂപയ്ക്ക് വാങ്ങാൻ ഉള്ള അവസരമാണ് യൂസേഴ്സിന് ലഭിക്കുന്നത്. അൾട്ര എച്ച്ഡി അമോലെഡ് ഡിസ്പ്ലെ, ബിൽറ്റ് ഇൻ ആമസോൺ അലക്സ സപ്പോർട്ട്, എസ്പിഒ2 പോലെയുള്ള സെൻസറുകൾ, ബ്ലൂടൂത്ത് കോളിങ്, 3 ജിബി മ്യൂസിക് സ്റ്റോറേജ്, 90 സ്പോർട്സ് മോഡുകൾ എന്നിവയെല്ലാം Amazfit GTS 2 (New Version) സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്.

അമേസ്ഫിറ്റ് ജിടിഎസ് 2 മിനി ( ന്യൂ വേർഷൻ ) സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 3,500 രൂപ

1.55 ഇഞ്ച് ഓൾവെയ്സ് ഓൺ അമോലെഡ് ഡിസ്പ്ലെയുമായാണ് അമേസ്ഫിറ്റ് ജിടിഎസ് 2 മിനി ( ന്യൂ വേർഷൻ ) സ്മാർട്ട് വാച്ച് വരുന്നത്. മാന്യമായ ബാറ്ററി ബാക്കപ്പ്, ബിൽറ്റ് ഇൻ അലക്സ സപ്പോർട്ട്, 68 സ്പോർട്സ് മോഡുകൾ, നിരവധി ഹെൽത്ത് സെൻസറുകൾ, ഫീമെയിൽ സൈക്കിൾ ട്രാക്കിങ് എന്നിവയെല്ലാം Amazfit GTS2 Mini (New Version) ഓഫർ ചെയ്യുന്ന ഫീച്ചറുകളാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X