Laptop Deals On Amazon | കുറഞ്ഞ നിരക്കും മികച്ച ഫീച്ചറുകളും; ആമസോണിൽ ലാപ്ടോപ്പുകൾക്ക് അടിപൊളി ഡീലുകൾ
പഠിക്കുന്ന വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ഏറ്റവും അവശ്യമുള്ള ഗാഡ്ജറ്റ്സിൽ ഒന്നാണ് ലാപ്ടോപ്പുകൾ. മൊബൈൽ ഫോണിൽ എന്തൊക്കെ ചെയ്യാമെന്ന് പറഞ്ഞാലും ലാപ്ടോപ്പുകൾക്ക് പകരമാവില്ലെന്നതാണ് സത്യം. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹമുള്ളവർക്ക് ആമസോണിൽ ഡീലുകൾ ലഭ്യമായ ഏതാനും ഡിവൈസുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം (Amazon Deals).

ഡെൽ, ഏസർ. ഏസൂസ്, ലെനോവോ, എച്ച്പി എന്നീ കമ്പനികളിൽ നിന്നും ഓരോ ലാപ്ടോപ്പുകൾ വീതമാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിപണിയിലോ, സെഗ്മെന്റിലോ ലഭ്യമായ ഏറ്റവും മികച്ച ലാപ്ടോപ്പുകൾ എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും മാന്യമായ ഫീച്ചറുകൾ ഓഫർ ചെയ്യുന്ന ലാപ്ടോപ്പുകളാണ് ഇവയെല്ലാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ഡെൽ ഇൻസ്പിറോൺ 3511 ലാപ്ടോപ്പ്
ഡിവൈസിന്റെ എംആർപി വില : 58,229 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 40,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 30 ശതമാനം
ഇന്റൽ കോർ i3-1115G4 പ്രോസസറാണ് ഡെൽ ഇൻസ്പിറോൺ 3511 ലാപ്ടോപ്പിന്റെ ഹൃദയം. 8 ജിബി ഡിഡിആർ4 റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഡെൽ ഇൻസ്പിറോൺ 3511 ലാപ്ടോപ്പ്. 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയും ഡിവൈസിൽ നൽകിയിട്ടുണ്ട്. വിൻഡോസ് 11 ഒഎസ് പ്രീ ഇൻസ്റ്റാൾഡ് ആയിക്കൂടിയാണ് ഡെൽ ഇൻസ്പിറോൺ 3511 ലാപ്ടോപ്പ് വിപണിയിൽ എത്തുന്നത്.
ഏസർ ആസ്പയർ 3 ലാപ്ടോപ്പ്
ഡിവൈസിന്റെ എംആർപി വില : 39,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 27,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 31 ശതമാനം
ഇന്റൽ പെന്റിയം സിൽവർ ക്വാഡ് കോർ എൻ6000 പ്രോസസറാണ് ഏസർ ആസ്പയർ 3 ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 8 ജിബി റാം, 256 ജിബി എസ്എസ്ഡി സ്റ്റോറേജ്, വിൻഡോസ് 11 ഒഎസ്, 14 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ എന്നിവയെല്ലാം ഏസർ ആസ്പയർ 3 ലാപ്ടോപ്പിന്റെ ഫീച്ചറുകളാണ്. 39,990 രൂപ വില വരുന്ന ഏസർ ആസ്പയർ 3 ലാപ്ടോപ്പ് 31 ശതമാനം ഡിസ്കൌണ്ടിൽ 27,490 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏസർ ആസ്പയർ 3 ലാപ്ടോപ്പിനെക്കുറിച്ച് കൂടുതൽ അറിയാനും ഡിസ്കൌണ്ട് പ്രൈസിൽ സ്വന്തമാക്കാനും ആമസോൺ സന്ദർശിക്കുക.
ലെനോവോ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പ്
ഡിവൈസിന്റെ എംആർപി വില : 60,090 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 32,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 45 ശതമാനം
60,090 രൂപ വില വരുന്ന ലെനോവോ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പ് വെറും 32,990 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. 10th ജനറേഷൻ ഇന്റൽ കോർ ഐ3-10110u പ്രോസസറാണ് ലെനോവോ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പ് ഫീച്ചർ ചെയ്യുന്നത്. 15.6 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി ഡിസ്പ്ലെ ടിഎൻ ടെക്നോളജിയും ആന്റി ഗ്ലെയർ ഫീച്ചറുകളും പാക്ക് ചെയ്യുന്നു. 8 ജിബി റാം 1 ടിബി എച്ച്ഡിഡി സ്റ്റോറേജ്, വിൻഡോസ് 11 ഒഎസ്, 8 മണിക്കൂർ വരെ ചാർജ് നിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന 45W ബാറ്ററി തുടങ്ങിയ എണ്ണം പറഞ്ഞ ഫീച്ചറുകളും ഈ ലാപ്ടോപ്പിൽ ലഭ്യമാണ്.
എച്ച്പി 14എസ് ലാപ്ടോപ്പ്
ഡിവൈസിന്റെ എംആർപി വില : 36,965 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 25,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 31 ശതമാനം
ഇന്റൽ സെലീറോൺ എൻ4500 പ്രോസസർ പാക്ക് ചെയ്ത് എത്തുന്ന എച്ച്പി 14എസ് ലാപ്ടോപ്പ്, 31 ശതമാനം ഡിസ്കൌണ്ടിൽ ആമസോണിൽ നിന്നും സ്വന്തമാക്കാൻ സാധിക്കും. 8 ജിബി റാം, 256 ജിബി എസ്എസ്ഡി സ്റ്റോറേജ്, 14 ഇഞ്ച് വരുന്ന എച്ച്ഡി മൈക്രോ എഡ്ജ് ഡിസ്പ്ലെ, ബിൽറ്റ് ഇൻ അലക്സ ഫീച്ചർ, വിൻഡോസ് 11, ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് എന്നിങ്ങനെയുള്ള ഫീച്ചറുകളും സ്പെക്സുമായിട്ടാണ് എച്ച്പി 14എസ് ലാപ്ടോപ്പ് വിൽപ്പനയ്ക്കെത്തുന്നത്.
ഏസൂസ് ബിആർ1100 നോട്ട്ബുക്ക് 12 (2022)
ഡിവൈസിന്റെ എംആർപി വില : 30,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 22,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 26 ശതമാനം
എസൂസ് ബിആർ1100 നോട്ട്ബുക്ക് 12 (2022) എഡിഷനാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെ ലാപ്ടോപ്പ്. 11.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, ഇന്റൽ സെലീറോൺ എൻ45000 പ്രോസസർ, 4ജിബി റാം, 128 ജിബി സ്റ്റോറേജ്, വിൻഡോസ് 11 എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ ലാപ്ടോപ്പ് ഓഫർ ചെയ്യുന്നു. കൂടുതൽ അറിയാൻ ആമസോൺ സന്ദർശിക്കുക.


Click it and Unblock the Notifications