സിംപിൾ ഡീലിൽ പവർഫുൾ പവർബാങ്ക്; ആമസോണിൽ ലഭ്യമാകുന്ന മികച്ച ഡീലുകൾ ഇതാ
ഡീലുകളുടെയും ഓഫറുകളുടെയും ഡിസ്കൌണ്ടുകളുടെയും കാലമാണിത്. സ്മാർട്ട്ഫോണുകളും ടാബ്ലറ്റുകളും സ്മാർട്ട് വാച്ചുകളും പോലെയുള്ള ഗാഡ്ജറ്റുകൾക്ക് മാത്രമല്ല നിരവധി അക്സസറികൾക്കും നിരവധി ഡീലുകൾ കമ്പനികൾ ഓഫർ ചെയ്യുന്നു. അത്തരത്തിൽ നല്ല ഡിസ്കൌണ്ട് ഡീലുകൾ ലഭ്യമാകുന്ന ഏതാനും പവർ ബാങ്കുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. എന്നാൽ ഇന്നത്തെ കാലത്ത് പവർ ബാങ്കുകൾ ആവശ്യമാണോയെന്ന് ചിലർക്കെങ്കിലും തോന്നും.

എത്ര നേരം ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന മൊബൈലോ മറ്റ് ഗാഡ്ജറ്റുകളോ നിങ്ങളുടെ കയ്യിലുണ്ടായാലും ശരി നിങ്ങൾക്ക് ഏറ്റവും അനിവാര്യമായ അക്സസറികളിൽ ഒന്നാണ് പവർ ബാങ്കുകൾ. പ്രത്യേകിച്ച് അടിയന്തര ഘട്ടങ്ങളിൽ. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന് തുടക്കം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. മെഗാ സെയിലിന് മുന്നോടിയായി മികച്ച ഓഫറുകൾ ലഭിക്കുന്ന ഏതാനും പവർ ബാങ്കുകൾ നോക്കാം. (amazon)
ബെൽക്കിൻ ക്വിക്ക് ചാർജ് മാഗ്നറ്റിക് വയർലെസ് പവർ ബാങ്ക്
യഥാർഥ വില: 4,499 രൂപ
ഡീലിന് ശേഷമുള്ള വില: 3,899 രൂപ
ഡിസ്കൌണ്ട്: 600 രൂപ ( 13 ശതമാനം )
ബെൽക്കിൻ ക്വിക്ക് ചാർജ് മാഗ്നറ്റിക് വയർലെസ് പവർ ബാങ്ക് പേര് പോലെ തന്നെ വയർലെസ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. 2500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും ഓഫർ ചെയ്യുന്നു. ഐഫോൺ 12 സീരീസ് മുതൽ 14 സീരീസ് വരെയുള്ള എല്ലാ ഡിവൈസുകൾക്കും അനുയോജ്യമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
റിയൽമി 10000 എംഎഎച്ച് പവർ ബാങ്ക്
യഥാർഥ വില: 1,999 രൂപ
ഡീലിന് ശേഷമുള്ള വില: 1,299 രൂപ
ഡിസ്കൌണ്ട്: 700 രൂപ ( 35 ശതമാനം )
10000 എംഎഎച്ചിന്റെ ബാറ്ററി ബായ്ക്കപ്പാണ് ഈ റിയൽമി പവർ ബാങ്ക് ഓഫർ ചെയ്യുന്നത്. 22.5W 3ഐ ക്വിക്ക് ചാർജിങ് സപ്പോർട്ടും റിയൽമി 10,000 എംഎഎച്ച് പവർ ബാങ്ക് ഓഫർ ചെയ്യുന്നു. സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും നെക്ക്ബാൻഡുകൾക്കുമൊക്കെ പവർ ബാങ്ക് അനുയോജ്യമാണെന്നാണ് കമ്പനി പറയുന്നത്.
അർബൻ ലിഥിയം പോളിമർ 20000 എംഎഎച്ച് സൂപ്പർ ഫാസ്റ്റ് ചാർജിങ് പവർ ബാങ്ക്
യഥാർഥ വില: 3,999 രൂപ
ഡീലിന് ശേഷമുള്ള വില: 1,399 രൂപ
ഡിസ്കൌണ്ട്: 2,600 രൂപ ( 65 ശതമാനം )
20000 എംഎഎച്ച് ബാറ്ററി ബാക്കപ്പുമായി വിപണിയിലെത്തുന്ന പവർ ബാങ്കിൽ 20W സൂപ്പർഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്. ഇൻപുട്ടിനും ഔട്ട്പുട്ടിനും ടൈപ്പ് സി പവർ ഡെലിവറി, ക്യൂസി 3.0 ഡ്യുവൽ യുഎസ്ബി ഔട്ട്പുട്ടും അർബൻ ലിഥിയം പോളിമർ 20000 എംഎഎച്ച് പവർബാങ്ക് ഓഫർ ചെയ്യുന്നു.
ആംബ്രേൻ 27000 എംഎഎച്ച് പവർ ബാങ്ക്
യഥാർഥ വില: 2,999 രൂപ
ഡീലിന് ശേഷമുള്ള വില: 2,299 രൂപ
ഡിസ്കൌണ്ട്: 700 രൂപ ( 23 ശതമാനം )
27000 എംഎഎച്ചിന്റെ കൂറ്റൻ ബാറ്ററി ബാക്കപ്പ് ഓഫർ ചെയ്യുന്ന ആംബ്രേൻ പവർ ബാങ്ക് 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ആംബ്രേൻ 27000 എംഎഎച്ച് പവർ ബാങ്ക് ഓഫർ ചെയ്യുന്നു. ട്രിപ്പിൾ ഔട്ട്പുട്ട് തുടങ്ങിയ ഫീച്ചറുകളും ഈ മെയ്ഡ് ഇൻ ഇന്ത്യ പവർ ബാങ്കിൽ ഉണ്ട്.
പിട്രോൺ ഡൈനാമോ ലൈറ്റ് 10000 എംഎഎച്ച് ലി പോളിമർ പവർ ബാങ്ക്
യഥാർഥ വില: 2,499 രൂപ
ഡീലിന് ശേഷമുള്ള വില: 549 രൂപ
ഡിസ്കൌണ്ട്: 1,950 രൂപ ( 78 ശതമാനം )
പിട്രോൺ ഡൈനാമോ ലൈറ്റ് 10000 എംഎഎച്ച് ലി പോളിമർ പവർ ബാങ്ക് പേര് പോലെ തന്നെ 10000 എംഎഎച്ചിന്റെ ബാറ്ററി ബാക്കപ്പാണ് ഓഫർ ചെയ്യുന്നത്. 10W ചാർജിങ് സപ്പോർട്ടും ഈ പവർ ബാങ്ക് ഫീച്ചർ ചെയ്യുന്നു. ടൈപ്പ് സി, മൈക്രോ യുഎസ്ബി പോർട്ടുകളും പിട്രോൺ ഡൈനാമോ ലൈറ്റ് 10000 എംഎഎച്ച് ലി പോളിമർ പവർ ബാങ്കിൽ ലഭ്യമാണ്.
Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.