Home
Deal of the day

മിഡ് റേഞ്ച് ഫോണുകളിലെ കേമൻ; നോക്കിയ എക്സ്30 5ജിയ്ക്ക് വൻ ഓഫർ പ്രഖ്യാപിച്ച് കമ്പനി

തങ്ങളുടെ പുതിയ 5ജി സ്മാർട്ട് ഫോണിന് വൻ വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ ഫോൺ നിർമ്മാതാക്കളായ നോക്കിയ. നിങ്ങൾ നോക്കിയയുടെ ഒരു 5ജി ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് തന്നെയാണ് നിങ്ങൾ ഏറ്റവും അനുയോജ്യനായ സുവർണ്ണാവസരം. ജനപ്രിയ മോഡലായ നോക്കിയ എക്സ്30 5ജി ഫോണിനാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വർഷം ആദ്യമാണ് ഈ ഫോൺ ഇന്ത്യൻ വിപണയിൽ എത്തിയത്. ഇപ്പോൾ ഏകദേശം 12,000 രൂപയുടെ കിഴിവ് ഫോണിന് കമ്പനി നൽകുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 48,999 രൂപയ്ക്കാണ് നോക്കിയ എക്സ്30 5ജി ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ 36,999 രൂപയ്ക്ക് ഫോൺ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാകുക.

നോക്കിയ എക്സ്30 5ജിയ്ക്ക് വൻ ഓഫർ പ്രഖ്യാപിച്ച് കമ്പനി

നോക്കിയ എക്സ്30 5ജി സ്മാർട്ട് ഫോണിന്റെ കൂടുതൽ സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിചയപ്പെടാം. 1080x2400 പിക്‌സൽ റെസല്യൂഷനോട് കൂടിയ 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് നോക്കിയ എക്‌സ്30 5ജിയിൽ ഉള്ളത്. ഈ ഡിസ്പ്ലേയ്ക്കാകട്ടെ 90Hz പുതുക്കൽ നിരക്കും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്പ്ലേയിലെ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസും ഫോണിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്

കരുത്തുറ്റ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 769 ചിപ്‌സെറ്റും ഉദാരമായ 8GB റാമും ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 256 ജിബി ഇന്റേണൽ സ്റ്റോറേജ് ആണ് ഫോൺ ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആയിരിക്കും നോക്കിയയുടെ എക്സ്30 5ജി പ്രവർത്തിക്കുന്നത്. ഇതിനായി മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ വാ​ഗ്ദാനം ചെയ്യുന്നു. മിഡ് ഫോൺ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് മികച്ച ഓപ്ഷനായിരിക്കും എക്സ്30 5ജി.

നോക്കിയ എക്സ്30 5ജിയ്ക്ക് വൻ ഓഫർ പ്രഖ്യാപിച്ച് കമ്പനി

ഫോണിന്റെ ക്യാമറ വിശേഷങ്ങളിലേക്ക് കടന്നാൽ എഫ്/1.8 അപ്പേർച്ചർ, ഒഐഎസ്, എൽഇഡി ഫ്ലാഷ്, ബ്രൈറ്റ് എഫ്/2.4 അപ്പേർച്ചർ ഉള്ള 13 എംപി അൾട്രാ വൈഡ് ക്യാമറ, 50 എംപി മെയിൻ സെൻസർ എന്നിവ അടങ്ങിയ ഡുവൽ ക്യാമറ സിസ്റ്റമാണ് ഫോണിനായി നോക്കിയ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറയും ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. IP67 റേറ്റിംഗ് ഉള്ള ജലപ്രതിരോധവും ഫോണിന് അവകാശപ്പെടാനുണ്ട്.

ഭേദപ്പെട്ട ബാറ്ററിലൈഫ് സാധ്യമാക്കുന്ന 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,200 mAh ബാറ്ററിയാണ് നോക്കിയ എക്സ്30 5ജിയിൽ ഉള്ളത്. 5ജി, 4ജി, വോൾട്ടീ, ഡ്യുവൽ ബാൻഡ് വൈഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയെല്ലാം ഡിവൈസിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച ഫോൺ ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ഇന്ത്യയിൽ എത്തിയത്.

തങ്ങള്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദമായി നിര്‍മിച്ച മോഡലാണ് എക്സ്30 5ജി എന്നാണ് നോക്കിയ അവകാശപ്പെടുന്നത്. പുനരുപയോഗിച്ച അലൂമിനിയവും പ്ലാസ്റ്റിക്കുമാണ് ഇതിന് വേണ്ടി ഉപയോഗിച്ചത് എന്ന് കമ്പനി പറയുന്നു. സ്മാർട്ട് ഫോണുകൾ വരുന്നതിന് മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ബ്രാൻഡുകളിൽ ഒന്നായിരുന്നു നോക്കിയ. എന്നാൽ കാലഘട്ടം മാറുന്നതിനനുസരിച്ച് ഉത്പന്നങ്ങളിൽ മാറ്റം വരുത്താത്തതിനാൽ നോക്കിയയുടെ ഫോണുകൾ പിന്നീട് ഇന്ത്യൻ മാർക്കറ്റിൽ താഴെപ്പോയി.

ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോ​ഗിച്ചിരുന്ന മൊബൈൽ ബ്രാൻഡിൽ നിന്ന് ആളുകൾ മറന്നുപോയ നോക്കിയ ആയത് വളരെ പെട്ടെന്ന് ആയിരുന്നു. പിന്നീട് സാസംങ് ആയിരുന്നു ഇന്ത്യൻ വിപണി നിയന്ത്രിച്ചിരുന്നു. എന്നാൽ ചില വർഷങ്ങൾക്ക് ശേഷം സ്മാർട്ട് ഫോണുകളുമായി നോക്കിയ ഇന്ത്യൻ മാർക്കറ്റിൽ തിരിച്ചെത്തി. നിലവിൽ അത്യാവശ്യം പിടിച്ചു നിൽക്കാവുന്ന സ്ഥിതി നോക്കിയക്ക് ഇന്ത്യൻ മാർ‌ക്കറ്റിൽ ഉണ്ട്. കൂടുതൽ ഉപഭോക്താക്കളെ വളർത്തിയെടുക്കാനാണ് നിലവിൽ കമ്പനി ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്.

Best Mobiles in India

English summary
This phone was launched in the Indian market earlier this year. Reports suggest that the company is offering a discount of around Rs. 12,000 on the phone. The Nokia X30 5G was launched in the Indian market for Rs 48,999. But now the company has announced that the phone will be available for Rs. 36,999. The phone will be available in two color options: cloudy blue and ice white.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X