ടെക്നോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് യമണ്ടൻ ഡീലുകൾ
പുതുമയേറിയ ഡിസൈനുകളും ഫീച്ചറുകളും. സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോയുടെ പ്രത്യേകതയാണിത്. ഇന്ത്യൻ സ്മാർട്ട്ഫോൺ സെഗ്മെന്റിൽ കാലെടുത്ത് കുത്തിയിട്ട് അധികകാലം ആയിട്ടില്ലെങ്കിലും ഒരു പിടി സ്മാർട്ട്ഫോണുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.

അക്കൂട്ടത്തിൽ നിന്നും അടിപൊളി ഡിസ്കൌണ്ട് ഓഫറുകളുമായി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതാനും ടെക്നോ സ്മാർട്ട്ഫോണുകളെക്കുറിച്ചും അവയുടെ ഡീൽ പ്രൈസുകളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക. ഡീലുകളെല്ലാം ഏത് നിമിഷവും മാറി മറിയാമെന്നതും മനസിലാക്കിയിരിക്കണം.
ടെക്നോ ഫാന്റം എക്സ്
ഡിവൈസിന്റെ എംആർപി വില : 32,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 25,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 7,000 രൂപ
ടെക്നോ ഫാന്റം എക്സ് സ്മാർട്ട്ഫോൺ 7,000 രൂപ ഡിസ്കൌണ്ടിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 48 എംപി + 8 എംപി ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പ്, റാം എക്സ്റ്റൻഷൻ, എക്സ്പാൻഡബിൾ സ്റ്റോറേജ്, 6.7 ഫുൾ എച്ച്ഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലെ തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് ടെക്നോ ഫാന്റം എക്സ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.
ടെക്നോ പോവ 3
ഡിവൈസിന്റെ എംആർപി വില : 14,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 12,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,000 രൂപ
ടെക്നോ പോവ 3 സ്മാർട്ട്ഫോണിന് 2,000 രൂപ ഡിസ്കൌണ്ടാണ് ഈ ആമസോൺ ഡീലിലൂടെ ലഭിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഡിവൈസിലുണ്ട്. 7000 mAh ബാറ്ററിയും 33W ഫ്ലാഷ് ചാർജിങും ടെക്നോ പോവ 3 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. റിവേഴ്സ് ചാർജിങ്, റാം എക്സ്പാൻഷൻ, എക്സ്പാൻഡബിൾ സ്റ്റോറേജ്, മീഡിയടെക് ഹീലിയോ ജി88 പ്രോസസർ, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ, 8 എംപി സെൽഫി ക്യാമറ, 6.9 ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഇൻ ഡിസ്പ്ലെ എന്നിവയെല്ലാം പ്രത്യേകതകളാണ്.
ടെക്നോ സ്പാർക്ക് 9
ഡിവൈസിന്റെ എംആർപി വില : 11,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 7,649 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 3,850 രൂപ
ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേർഷനാണ് 3,850 രൂപ ഡിസ്കൌണ്ട് ഡീലിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റും ഡീൽ പ്രൈസിൽ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി37 ഗെയിമിങ് പ്രോസസർ, 5000 mAh ബാറ്ററി, 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 6.6 ഇഞ്ച് ഡിസ്പ്ലെ തുടങ്ങിയ ഫീച്ചറുകളും ടെക്നോ സ്പാർക്ക് 9 ഓഫർ ചെയ്യുന്നു.
ടെക്നോ കാമൺ 19 പ്രോ
ഡിവൈസിന്റെ എംആർപി വില : 24,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 17,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 7,000 രൂപ
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടെക്നോ കാമൺ 19 പ്രോ സ്മാർട്ട്ഫോണിന് 7,000 രൂപ ഡിസ്കൌണ്ടാണ് ആമസോൺ ഡീലിലൂടെ ലഭിക്കുന്നത്. വ്യത്യസ്തവും പുതുമയുള്ളതുമായ ഡിസൈൻ, 64 എംപി + 50 എംപി + 2 എംപി റിയർ ക്യാമറ സെറ്റപ്പ്, 32 എംപി സെൽഫി ക്യാമറ, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.8 ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ടെക്നോ കാമൺ 19 പ്രോ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.
ടെക്നോ പോപ് 5 എൽടിഇ
ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 5,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 3,200 രൂപ
6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി, 8 എംപി ഡ്യുവൽ റിയർ ക്യാമറ, 5 എംപി സെൽഫി ക്യാമറ തുടങ്ങിയ നിരവധി ഫീച്ചറുകൾ ടെക്നോ പോപ് 5 എൽടിഇ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.


Click it and Unblock the Notifications