Home
Deal of the day

ഇങ്ങനെയൊക്കെ ഓഫറിടാമോ! വൺപ്ലസ് 12ന് 19,000 രൂപ ഡിസ്‌കൗണ്ടിൽ വാങ്ങാൻ അവസരം

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് വൺപ്ലസ്. ഇതിനോടകം മികച്ച വിലയിൽ നിരവധി കിടിലൻ ഫോണുകൾ വൺപ്ലസ് അവതരിപ്പിച്ചിട്ടുണ്ട്. വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ച പ്രീമിയം സ്മാർട്ട്ഫോണുകളിലൊന്നാണ്് വൺപ്ലസ് 12 (OnePlus 12). മികച്ച പെർഫോമൻസ് ഉറപ്പിക്കാവുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ-3 പ്രോസസർ കരുത്തുമായി എത്തിയ സ്മാർട്ട്ഫോൺ എന്ന നിലയിൽ വൺപ്ലസ് 12ന് ഏറെ ജനപ്രീതി നേടാനായി. അങ്ങനെയുള്ള വൺപ്ലസ് 12 ഇപ്പോൾ 19,000 രൂപ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാൻ ആമസോൺ അവസരം ഒരുക്കിയിരിക്കുന്നു. പ്രീമിയം സ്മാർട്ട്ഫോൺ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

വൺപ്ലസിന്റെ ജനപ്രിയ സ്മാർട്ട്ഫോൺ മോഡലായ വൺപ്ലസ് 12 ഇപ്പോൾ ആകർഷകമായ ഡിസ്‌കൗണ്ടിനൊപ്പമാണ് എത്തുന്നത്. പല സെയിലുകളിലും ഈ ഫോണിന് ഡിസ്‌കൗണ്ട് ലഭ്യമായിട്ടുണ്ട്. എങ്കിലും ആമസോണിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഡീൽ കൂടുതൽ ലാഭകരമാണ്.

ഇങ്ങനെയൊക്കെ ഓഫറിടാമോ!

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് 12 ന്റെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപയും 16ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപയുമായിരുന്നു വില. എന്നാൽ പുതിയ വൺപ്ലസ് 13 എത്തിയതോടെ മുൻ മോഡലിന്റെ വില കുറഞ്ഞു. ഇപ്പോൾ വൺപ്ലസ് 12 പ്രത്യേക ഡിസ്‌കൗണ്ടും വിലക്കുറവും സഹിതം 51,999 രൂപ വിലയിൽ ആണ് ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതോടൊപ്പം, എച്ച്ഡിഎഫ്‌സി, എസ്ബിഐ കാർഡ് ഇഎംഐ ഇടപാടുകൾക്ക് 6000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ ഇതിന്റെ വില 45,998 രൂപയായി കുറയും. അതുപോലെ, 69,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഉയർന്ന വേരിയന്റിന്് (16GB RAM + 512GB സ്റ്റോറേജ്) ഇപ്പോൾ 56,998 രൂപയ്ക്ക് ലഭ്യമാണ്.

ഇങ്ങനെയൊക്കെ ഓഫറിടാമോ!

ഐസിഐസി ബാങ്ക് ഓഫർ പ്രകാരം അന്തിമ വില 50,998 രൂപയായി കുറയും. വൺപ്ലസ് ആരാധകർക്ക് ഇതൊരു സുവർണാവസരമാണ്. പരിമിതമായ കാലത്തേക്ക് മാത്രമായിരിക്കും 6000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക. എൽടിപിഒ സാങ്കേതികവിദ്യയിലുള്ള 6.82 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലെയിൽ 120Hzസിൽ വരുന്ന പ്രോഎക്‌സ്ഡിആർ സ്‌ക്രീനാണ് വൺപ്ലസ് 12നുള്ളത്.

3168 x 1440 പിക്‌സലാണ് ഡിസ്‌പ്ലെ. ഗോറില്ല ഗ്ലാസ് 2 സുരക്ഷയുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജനറേഷൻ 3 ചിപ്‌സെറ്റിലുള്ള വൺപ്ലസ് 12 ആൻഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള ഓക്സിജൻ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 100 വാട്സ് സൂപ്പർവോക് ഫാസ്റ്റ് ചാർജിംഗോടെ 5,400 എംഎഎച്ചിന്റെതാണ് ബാറ്ററി. 50 എംപി വൈഡ്-ആംഗിൾ സോണി എൽവൈറ്റി-808 സെൻസറും, 64 എംപി സോണി ഐഎംഎക്സ്-581 പെരിസ്‌കോപ് സെൻസറും 48 എംപി അൾട്രാ-വൈഡ്-ആംഗിൾ സോണി ഐഎംഎക്സ്-581 സെൻസറുമാണ് റീയർ ക്യാമറ യൂണിറ്റിൽ വരുന്നത്. 32 എംപിയുടേതാണ് സെൽഫി ക്യാമറ.

ഇങ്ങനെയൊക്കെ ഓഫറിടാമോ!

ഡ്യുവൽ ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം, വൺപ്ലസ് ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പ് തുടങ്ങിയവ ഇതിലുണ്ട്. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, WiFi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ് പിന്തുണ, ചഎഇ, ഏജട, യുഎസ്ബി സി പോർട്ട്, എന്നിവയും നൽകിയിട്ടുണ്ട്.

ഓപ്പോയുടെ സൂപ്പർവൂക്ക് എസ് പവർ മാനേജ്‌മെന്റ് ചിപ്പും വൺപ്ലസ് 12ൽ സജ്ജീകരിച്ചിരിക്കുന്നു. IP65 റേറ്റിങ്ങോടെയാണ് ഈ പ്രീമിയം മോഡലിലുള്ളത്. സിൽക്കി ബ്ലാക്ക്, ഫ്ലോവി എമിറാൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The OnePlus 12, featuring the Snapdragon 8 Gen-3 processor, is now available at a discounted price of Rs 51,999 on Amazon, with an additional Rs 6,000 off on HDFC and SBI card EMI transactions. The smartphone boasts a 6.82-inch OLED display, 120Hz refresh rate, and a versatile 50MP + 64MP + 48MP rear camera setup. It also offers a 32MP front camera, a 5,400 mAh battery, and 100W SuperVOOC fast charging, making it a great offer for OnePlus fans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X