Home
Deal of the day

ഇത്തവണ ദീപാവലി വൺപ്ലസിനൊപ്പം; മുൻനിര ഫോണുകൾക്കെല്ലാം വിലകുറയ്ക്കും, മികച്ച ഓഫറുകൾ അറിയാം

വൺ പ്ലസിന്റെ ഉത്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം. ദീപാവലിയോട് അനുബന്ധിച്ച് തങ്ങളുടെ മുൻനിര ഫോണുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ മികച്ച ഓഫറിൽ ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാ​ഗമായി സൂചനകൾ നൽകികൊണ്ട് വൺ പ്ലസ് പുതിയ ടീസർ പുറത്തിറക്കിയിട്ടുണ്ട്. തങ്ങളുടെ ജനപ്രിയ ഫോണുകൾക്ക് ഉൾപ്പെടെയാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

തങ്ങളുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ആണ് വൺപ്ലസ് ഈ ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഓഫർ വിൽപന ആരംഭിക്കുന്ന സമയവും തിയതിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും ദീപാവലിയുടെ ഭാ​ഗമായാണ് ഈ വിൽപന എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്ത മാസം ആണ് ദീവാപലി. നവംബർ 12 മുതൽ 14 വരെ ദീപാവലിയുടെ ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ കാലയളവിന് മുമ്പ് തന്നെ വൺ പ്ലസ് തങ്ങളുടെ ഓഫർ വിൽപന ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണ ദീപാവലി വൺപ്ലസിനൊപ്പം; മുൻനിര ഫോണുകൾക്കെല്ലാം വിലകുറയ്ക്കും

വൺ പ്ലസ് 11 5ജി, വൺ പ്ലസ് ബഡ്സ് പ്രോ 2, വൺ പ്ലസ് പാഡ് ടാബ്‌ലെറ്റ് എന്നിവയ്ക്ക് മികച്ച ഓഫറുകൾ ലഭിക്കും എന്നാണ് കമ്പനി പുറത്തിറക്കിയിരിക്കുന്ന ടീസറിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ ഈ വർഷം തന്നെ പുറത്തിറക്കിയ ഉത്പന്നങ്ങൾക്കും കമ്പനി പ്രത്യേകം ഓഫറുകൾ നൽകിയേക്കും. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല.

വൺപ്ലസ് പാഡ് ഗോ, വൺപ്ലസ് നോർഡ് വാച്ച്, വൺപ്ലസ് ടിവി 65 ക്യു 2 പ്രോ എന്നിവയും വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരം ആണ് ഈ ദീപാവലി ഓഫർ വിൽപന. അതേ സമയം ദീപാവലി സ്‌പെഷ്യൽ സെയിൽ പ്രഖ്യാപിച്ചുകൊണ്ട് എക്സിലും (ട്വിറ്റർ) വൺ പ്ലസ് ലിങ്ക് പങ്കിട്ടിട്ടുണ്ട്. വെബ്‌സൈറ്റിന്റെ ലിങ്ക് ആണ് ഇവർ എക്സിൽ പങ്കുവെച്ചത്. ഫോണുകൾ സൗജന്യമായി സ്വന്തമാക്കാനായി ചില ​ഗെയിമുകളും വൺ പ്ലസ് ആസുത്രണം ചെയ്തിട്ടുണ്ട്.

ഇത്തവണ ദീപാവലി വൺപ്ലസിനൊപ്പം; മുൻനിര ഫോണുകൾക്കെല്ലാം വിലകുറയ്ക്കും

ഇതിന് പുറമെ ഒക്‌ടോബർ 7 മുതൽ പ്രത്യേകം ഡീലുകൾ നടക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്‌ടോബർ 31 വരെ ഇത് ഉണ്ടായിരിക്കുന്നതാണ്. ലാസ്റ്റ് ചാൻസ് എന്നാണ് ഈ ഡീലുകൾക്ക് വൺ പ്ലസ് നൽകിയിരിക്കുന്ന തലക്കെട്ട്. അതേ സമയം ഔദ്യോ​ഗിക ആപ്പ് ഉപയോ​ഗിച്ച് വൺപ്ലസ് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ പ്രത്യേകം കിഴിവും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങളിൽ 18 മാസത്തെ എഎംഐ ഓപ്‌ഷനുകൾ, കോംപ്ലിമെന്ററി ആക്‌സസറികൾ എന്നിവ ഉൾപ്പെടുന്നുണ്ട്.

തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്കാണ് കോംപ്ലിമെന്ററി ആക്‌സസറികൾ ലഭിക്കുന്നത്. വൺപ്ലസ് 11 5 ജി ഫോൺ വാങ്ങുമ്പോൾ സൗജന്യമായി ബഡ്‌സ് Z2 TWS ഇയർഫോണുകൾ ലഭിക്കുന്നതാണ്. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 49,999 രൂപയ്ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. 4000 രൂപ വരെ സേവ് ചെയ്യാൻ സാധിക്കുന്ന ഒരു കൂപ്പണും ഇതിന്റെ ഒപ്പം ലഭിക്കുന്നതായിരിക്കും. വൺ പ്ലസ് നോർഡ് സിഇ ലൈറ്റ് അടക്കം ഇത്തരത്തിൽ ഓഫറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന്റെ പ്രാരംഭ വില 17,499 രൂപയായിരിക്കും. നോർഡ് 3, നോർഡ് സിഇ 3 എന്നിവയുടെ വില യഥാക്രമം 28,999 രൂപ, 22,999 രൂപ എന്നിങ്ങനെയായിരിക്കും ആരംഭിക്കുക. എല്ലാ ബാങ്ക് ഓഫറുകളും ഉൾപ്പെടെ ആണ് ഈ വില. ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച വൺപ്ലസ് ബഡ്‌സ് പ്രോ 2 ദീപാവലി വിൽപനയിൽ 7,999 രൂപയ്ക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നോർഡ് ബഡ്സ് 2വിന് 7,999 രൂപ ആയിരിക്കും വില.

വൺപ്ലസ് പുതുതായി ലോഞ്ച് ചെയ്ത ടാബ്‌ലെറ്റിനും വലിയ കിഴിവ് തന്നെ കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. 36,999 രൂപ ആയിരിക്കും ഇതിന്റെ വില. ഒക്ടോബർ 6ന് ആണ് ഇത് പുറത്തിറക്കുക. അന്ന് മാത്രമാണ് ഇതിന്റെ ഔ​ദ്യോ​ഗിക വില പുറത്ത് വിടു. കൂടാതെ നോർഡ് വാച്ച് 4,999 രൂപയ്ക്ക് ലഭിക്കും. 94,999 രൂപ വില വരുന്ന വൺപ്ലസ് ടിവി65 ക്യൂ2 പ്രോയ്ക്ക് 5000 രൂപയുടെ കിഴിവ് ലഭിക്കുമെന്നും കമ്പനി പറയുന്നു.

More from GizBot

Best Mobiles in India

English summary
OnePlus has released this teaser on its official website. Although the time and date of the sale of the offer have not been released, the company has informed us that this sale is part of Diwali. Diwapali is next month. Diwali celebrations will be held from November 12 to 14. OnePlus is expected to start selling its offer before this period.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X