ടാബ്‌ലെറ്റ് വാങ്ങാൻ വെല്ലോ ലോട്ടറി അടിക്കണം! എന്തിന്? ഗോട്ട് സെയിലിൽ വൺപ്ലസ് പാഡിന് വെറും 27999 രൂപ മാത്രം
വൺപ്ലസ് പാഡ് ഇപ്പോൾ ഇന്ത്യയിൽ 30,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്. പണമിടപാട് കൂടാതെ ടാബ്‌ലെറ്റ് വാങ്ങാൻ നിങ്ങൾ പദ്ധതി ഇടുകയാണ് എങ്കിൽ, നിങ്ങൾ ഫ്ലിപ്പ്കാർട്ട് സന്ദർശിക്കണം. കാരണം ഇപ്പോൾ നടന്നുകൊണ്ട് ഇരിക്കുന്ന ഫ്ലിപ്പ്കാർട്ടിൻ്റെ എക്കാലത്തെയും മികച്ച ഗോട്ട് (GOAT) സെയിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് ആവേശകരമായ ഡീലുകളും കിഴിവുകളും നൽകുന്നു. ഈ സെയിലിൽ , ആപ്പിൾ സ്മാർട്ട്‌ഫോണുകൾക്കും കാര്യമായ കിഴിവ് ലഭ്യമാണ്. ആ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
വൺപ്ലസ് പാഡ് യഥാർത്ഥത്തിൽ ലോഞ്ച് ചെയ്തത് 37,999 രൂപയിലാണ്. ഇപ്പോൾ അടിസ്ഥാന 8 ജിബി/128 ജിബി Wifi മോഡലിന് വെറും 27,999 രൂപയ്ക്ക് വാങ്ങാം. മറുവശത്ത്, 12 ജിബി /256 ജിബി വേരിയൻ്റ് 28,999 രൂപയ്ക്ക് വിൽക്കുന്നു. കൂടാതെ, വൺപ്ലസ് പാഡിൽ ചില ബാങ്ക് കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.

ഇത് ഫലപ്രദമായ രീതിയിൽ വില വളരെ കുറയ്ക്കും. ഫീച്ചറുകളുടെ കാര്യത്തിൽ, വൺപ്ലസ് പാഡിന് 144Hz റിഫ്രഷ് റേറ്റും 500 nits പീക്ക് ബ്രൈറ്റ്നസ്സും ഉള്ള 11.61 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റും 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി വരെ യുഎഫ്എസ് 3.1 ഓൺബോർഡ് സ്റ്റോറേജും ആണ് ടാബിന് നൽകുന്നത്. ഇത് ഇപ്പോൾ Android 14 അടിസ്ഥാനമാക്കിയുള്ള OxygenOS 14ൽ പ്രവർത്തിക്കുന്നു.
ടാബ്‌ലെറ്റിന് സിംഗിൾ 13 എംപി ബാക്ക് ക്യാമറയും 8 എംപി സെൽഫി ക്യാമറയും ഉണ്ട്. 67W SuperVOOC ഫാസ്റ്റ് ചാർജിംഗ് ഉള്ള 9,510 mAh ബാറ്ററി ആണ് ഇത് പായ്ക്ക് ചെയ്യുന്നത്. കൂടാതെ, വൺപ്ലസ് പാഡിൽ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നിവ ഉണ്ട്. മാഗ്നറ്റിക് കീബോർഡും സ്റ്റൈലസും ഇതിലുണ്ട്.
നിങ്ങളുടെ ബഡ്ജറ്റ് കുറച്ച് കൂടി ഉയർത്താൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, അടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് പാഡ് 2 നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ അത് ഇതുവരെ പർച്ചേസിന് ലഭ്യമായിട്ടില്ല. അൽപ്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. അത് 39,999 രൂപയിൽ ആരംഭിക്കുന്നു. ഒപ്പം മുൻനിര സ്‌നാപ്‌ഡ്രാഗൺ 8 Gen 3 ചിപ്പിനൊപ്പം വരുന്നു. 900 nitsൻ്റെ പീക്ക് ബ്രൈറ്റ്നസ് ഉള്ള ഒരു വലിയ ഡിസ്‌പ്ലേ ആണ് ഉള്ളത്.
വൺപ്ലസ്സിൻ്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റിലെ സ്‌നാപ്ഡ്രാഗൺ ചിപ്പ് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. 13 എംപി ബാക്ക് ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയും ടാബ്‌ലെറ്റിൻ്റെ സവിശേഷതകളാണ്. കൂടാതെ വൺപ്ലസ് സ്റ്റൈലോ 2 വഴിയുള്ള സ്റ്റൈലസ് പിന്തുണയുമായി വരുന്നു.
കൂടാതെ ഇത് ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയതിൽ ആറ് സ്പീക്കർ സജ്ജീകരണവും ഇതിലുണ്ട്. ക്വാഡ് സ്പീക്കർ സജ്ജീകരണമുള്ള വൺപ്ലസ് പാഡ് 2 ഓഗസ്‌റ്റ് 1 മുതൽ ഓൺലൈൻ ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയും ബ്രാൻഡിൻ്റെ ഔദ്യോഗിക സൈറ്റ് വഴിയും ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. വെറും ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ വൺപ്ലസ് പാഡ് 2 നിങ്ങൾക്ക് സ്വന്തമാക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








